21
November 2019 - 6:32 am IST

Download Our Mobile App

Flash News
Archives

National

മഹാരാഷ്‌ട്ര: മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫട്നവാസ് രാജിവച്ചു

Published:08 November 2019

 ഒത്തുതീര്‍പ്പിനില്ലെന്ന് ശിവസേന നിലപാടെടുത്തതോടെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്.

മുംബൈ:മഹാരാഷ്ട്രയിൽ മന്ത്രി സഭ രൂപീകരിക്കാനുള്ള ശ്രമം ബിജെപി ഉപേക്ഷിച്ചു. മുഖ്യമന്ത്രി സ്ഥാനം ദേവേന്ദ്ര ഫട്നവാസ് രാജിവച്ചു.

 ഒത്തുതീര്‍പ്പിനില്ലെന്ന് ശിവസേന നിലപാടെടുത്തതോടെ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയിലായത്.

ആ‍ര്‍എസ്എസിനെ രംഗത്തിറക്കിയുള്ള ചര്‍ച്ചകളും ഫലം കാണാതെ വന്നതോടെ മഹാരാഷ്ട്രയിൽ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിൽ നിന്ന് പിന്മാറുന്നത്. ഇതോടെയാണ് ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

ദേവേന്ദ്ര ഫഡ്നവിസും അദ്ദേഹത്തിന്‍റെ മന്ത്രിസഭയിൽ അംഗമായിരുന്ന ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. രാജിപ്രഖ്യാപനം അറിയിക്കാനായിരുന്നു സന്ദര്‍ശനം.

നാളെ വൈകിട്ട് നാല് വരെയാണ് സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്‌നവിസിന് കാവൽ മുഖ്യമന്ത്രിയായി തുടരാൻ സാവകാശം ഉണ്ടായരുന്നത്.

എൻസിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന തുടങ്ങിയിട്ടുണ്ട്. ശരദ് പവാറിനെ കാണാൻ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പവാറിന്‍റെ വസതിയിലെത്തിയിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top