21
November 2019 - 6:37 am IST

Download Our Mobile App

Flash News
Archives

National

മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കാ​മെ​ന്ന് ശി​വ​സേ​ന​യ്ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നി​ല്ല: ദേവേന്ദ്ര ഫ​ഡ്നാ​വി​സ്

Published:08 November 2019

ര​ണ്ട​ര വ​ര്‍​ഷം മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ച് യാ​തൊ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. സ​ഖ്യ​മാ​യി മ​ത്സ​രി​ച്ചി​ട്ടും ശി​വ​സേ​ന പ്ര​തി​പ​ക്ഷ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി.

മും​ബൈ:മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കു​വ​യ്ക്കാ​മെ​ന്ന് ശി​വ​സേ​ന​യ്ക്ക് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്ന് രാജിവച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ​ഡ്നാ​വി​സ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ര​ണ്ട​ര വ​ര്‍​ഷം മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ച് യാ​തൊ​രു തീ​രു​മാ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. സ​ഖ്യ​മാ​യി മ​ത്സ​രി​ച്ചി​ട്ടും ശി​വ​സേ​ന പ്ര​തി​പ​ക്ഷ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഉ​ദ്ധ​വ് താ​ക്ക​റെ​യെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ണ്‍ എ​ടു​ക്കാ​ന്‍ പോ​ലും കൂ​ട്ടാ​ക്കി​യി​ല്ല. ശി​വ​സേ​ന ജ​ന​വി​ധി അ​ട്ടി​മ​റി​ച്ചു​വെ​ന്നും ഫ​ഡ്നാ​വി​സ് കു​റ്റ​പ്പെ​ടു​ത്തി. 

ശി​വ​സേ​ന​യു​ടെ പ്ര​കോ​പ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. മ​റ്റ് വ​ഴി​ക​ൾ തേ​ടു​മെ​ന്ന ഉ​ദ്ധ​വി​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ വേ​ദ​നി​പ്പി​ച്ചു. ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി ത​ന്നെ അ​ധി​കാ​ര​ത്തി​ൽ വ​രും. ബി​ജെ​പി​യും സേ​ന​യും ചേ​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ശ​ര​ദ് പ​വാ​ര്‍ വ​രെ പ​റ​ഞ്ഞു​വെ​ന്നും ഫ​ഡ്‌​നാ​വി​സ്.

കാ​വ​ല്‍ മ​ന്ത്രി​സ​ഭ​യു​ടെ കാ​ലാ​വ​ധി ഇ​ന്ന് അ​ര്‍​ധ​രാ​ത്രി അ​വ​സാ​നി​ക്കാ​ന്‍ ഇ​രി​ക്കെ​യാ​ണ് രാ​ജി സ​മ​ര്‍​പ്പി​ച്ച​ത്. ഗ​വ​ർ​ണ​ർ ഭ​ഗ​ത് സിങ് കോ​ഷി​യാ​രി​യെ ക​ണ്ട് രാ​ജി​ക്ക​ത്ത് കൈ​മാ​റി. ഫ​ഡ്നാ​വി​സി​നൊ​പ്പം ബി​ജെ​പി മ​ന്ത്രി​മാ​രും രാ​ജ്ഭ​വ​നി​ൽ എ​ത്തി​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top