21
November 2019 - 6:39 am IST

Download Our Mobile App

Flash News
Archives

National

അയോധ്യ കേസില്‍ നാളെ സുപ്രിം കോടതി വിധി പറയും

Published:08 November 2019

നാളെ അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. രാവിലെ 10.30ന് വിധിപ്രസ്താവം ഉണ്ടാകുമെന്നാണ് അറിയുന്നത്. 

ഡൽഹി:അയോധ്യാ കേസില്‍ നാളെ വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്.  നാളെ അവധിദിനമായിട്ടും അയോധ്യ കേസില്‍ വിധി പറയാന്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് തീരുമാനിക്കുകയായിരുന്നു. രാവിലെ 10.30ന് വിധിപ്രസ്താവം ഉണ്ടാകുമെന്നാണ് അറിയുന്നത്. 

അയോധ്യ കേസിന്‍റെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍,  സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉത്തർപ്രദേശിലേക്ക് വീണ്ടും സുരക്ഷസേനയെ അയക്കാനും നിർദ്ദേശം നൽകി.

വിധി വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘർഷങ്ങളും തടയാൻ കർശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം ഇന്നലെ നിർദ്ദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് സുരക്ഷ വർധിപ്പിക്കാനുള്ള നിർദ്ദേശവും നൽകിയിരിക്കുന്നത്. വിധി എന്തായിലും അമിത ആഹ്ലാദം വേണ്ടെന്ന് ചില രാഷ്ട്രീയപാർ‌ട്ടികളും തീരുമാനിച്ചിരുന്നു. 


വാർത്തകൾ

Sign up for Newsletter



top