21
November 2019 - 6:35 am IST

Download Our Mobile App

Flash News
Archives

Kerala

bank

32 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് : മു​ൻ ബാ​ങ്ക് മാ​നെ​ജ​ർ​ക്കെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണം

Published:08 November 2019

# സ്വ​ന്തം ലേ​ഖ​ക​ൻ

കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ വ്യാ​പ്തി​യും 33 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണു കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​ത്.

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ബാ​ങ്ക് ത​ട്ടി​പ്പു കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു. നി​ക്ഷേ​പ​ക​രു​ടേ​ത​ട​ക്കം 32 കോ​ടി രൂ​പ​യു​ടെ തി​രി​മ​റി ന​ട​ത്തി​യ കേ​സി​ൽ ആ​ല​പ്പു​ഴ കാ​ർ​ത്തി​ക​പ്പ​ള്ളി സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ലെ മു​ൻ മാ​നെ​ജ​ർ കോ​ഴി​ക്കോ​ട് ത​വ​ണ്ണൂ​ർ സ്വ​ദേ​ശി എ​ൻ.​ബി. ബ്രി​ജേ​ഷ് (37) പ്ര​തി​യാ​യ കേ​സി​ലാ​ണ് സി​ബി​ഐ കൊ​ച്ചി യൂ​ണി​റ്റ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. 

2017ൽ ​ത​ട്ടി​പ്പു പു​റ​ത്താ​യ​തി​നെ തു​ട​ർ​ന്നു ബ്രി​ജേ​ഷി​നെ പ്ര​തി​യാ​ക്കി ക​രീ​ല​ക്കു​ള​ങ്ങ​ര പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും അ​ന‌്വേ​ഷ​ണം ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു. കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ വ്യാ​പ്തി​യും 33 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്ക് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബാ​ങ്ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണു കേ​സ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​ത്. സ​സ്പെ​ൻ​ഷ​നി​ലാ​യ ബ്രി​ജേ​ഷി​നെ 2017 ഡി​സം​ബ​റി​ൽ ക്രൈം ​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ള്ള​താ​യി ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. 32 കോ​ടി രൂ​പ​യു​ടെ തി​രി​മ​റി​യി​ൽ ബ്രി​ജേ​ഷി​ന് പു​റ​മെ കൂ​ടു​ത​ൽ പേ​ർ​ക്കു പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്ന‌ും വി​ശ​ദ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നു​മാ​ണു ബാ​ങ്കി​ന്‍റെ നി​ല​പാ​ട്. 

2015 സെ​പ്റ്റം​ബ​ർ മു​ത​ൽ 2017 ജൂ​ൺ വ​രെ 20 മാ​സ​ക്കാ​ല​യ​ള​വി​ൽ കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ ബ്രാ​ഞ്ച് മാ​നെ​ജ​രാ​യി​രി​ക്കെ​യാ​ണു വ​ൻ ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. അ​ഞ്ചു നി​ക്ഷേ​പ​ക​രു​ടെ 5.77 കോ​ടി രൂ​പ​യു​ടെ സ്ഥി​രം നി​ക്ഷേ​പം അ​വ​രു​ടെ അ​റി​വി​ല്ലാ​തെ മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു വ​ക മാ​റ്റി​യ​തു​ൾ​പ്പെ​ടെ ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നു. സി​ബി​ഐ എ​സ്പി ബാ​ല​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ, വ​ഞ്ച​ന​കു​റ്റം, വി​ശ്വാ​സ വ​ഞ്ച​ന ഉ​ൾ​പ്പെ​ടെ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യ​ത്. 

"ഇ​ല്ലാ​ത്ത സ്വ​ർ​ണം' പ​ണ​യം വ​ച്ച് 16 കോ​ടി..!

പ​ണ‍യ വാ​യ്പ​യി​ന​ത്തി​ൽ 247 വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളു​ണ്ടാ​ക്കി ബ്രി​ജേ​ഷ് 16 കോ​ടി രൂ​പ​യാ​ണു ത​ട്ടി​യ​ത്. ഇ​തി​ലൊ​ന്നി​ലും സ്വ​ർ​ണം പ​ണ​യം വ​ച്ചി​രു​ന്നി​ല്ല. പി.​ജെ. സ​ണ്ണി എ​ന്ന​യാ​ൾ ഫി​ക്സ​ഡ് ഡെ​പ്പോ​സി​റ്റി​ൽ നി​ക്ഷേ​പി​ക്കാ​ൻ ര​ണ്ടു ത​വ​ണ​യാ​യി ഏ​ൽ​പ്പി​ച്ച 97 ല​ക്ഷം രൂ​പ​യും 73 ല​ക്ഷം രൂ​പ​യും അ​ക്കൗ​ണ്ടി​ലി​ടാ​തെ സ്വ​ന്ത​മാ​ക്കി. സ​ണ്ണി​ക്ക് കൈ​പ്പ​ട​യി​ലെ​ഴു​തി​യ വ്യാ​ജ ര​സീ​തു​ക​ളാ​ണ് ന​ൽ​കി​യ​ത്. 

ജേ​ക്ക​ബ് വ​ർ​ഗീ​സ് എ​ന്ന​യാ​ളു​ടെ 17 സ്ഥി​രം നി​ക്ഷേ​പ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും 4.46 കോ​ടി രൂ​പ ഇ​ട​ക്കാ​ല വാ​യ്പ​യെ​ന്ന നി​ല​യി​ൽ പി​ൻ​വ​ലി​ച്ചു. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, ഭാ​ര്യ വി​ലാ​സി​നി നാ​യ​ർ എ​ന്നീ നി​ക്ഷേ​പ​ക​രു​ടെ 19 ല​ക്ഷം രൂ​പ​യും ഇ​തേ രീ​തി​യി​ൽ സ്വ​ന്ത​മാ​ക്കി. 

പ​ണ​യ ഉ​രു​പ്പ​ടി​യി​ന​ത്തി​ൽ കു​ടു​ത​ൽ ത​ട്ടി​പ്പു ന​ട​ന്ന​താ​യും ബാ​ങ്കി​ന്‍റെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. 5,414.100 ഗ്രാം ​സ്വ​ർ​ണം പ​ണ​യം വ​ച്ച സ്ഥാ​ന​ത്ത് 26,443.900 ഗ്രാം ​സ്വ​ർ​ണ​മെ​ന്നു വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി 3.68 കോ​ടി ത​ട്ടി​യെ​ടു​ത്തു. കൂ​ടാ​തെ, ഷേ​ർ​ലി പി. ​സ​ണ്ണി എ​ന്ന വ്യ​ക്തി മ​ക​ന്‍റെ പേ​രി​ൽ ഇ​ടാ​ൻ ന​ൽ​കി​യ 22 ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്തി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top