21
November 2019 - 6:34 am IST

Download Our Mobile App

Flash News
Archives

Kerala

ksrtc-bus

വി​ദ്യാ​ർ​ഥി ക​ൺ​സ​ഷ​ൻ : 124.26 കോ​ടി​യു​ടെ ബാ​ധ്യ​ത

Published:08 November 2019

ബാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും നി​ല​വി​ലെ ക​ൺ​സ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ല. അ​ത്ത​രം വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. സ​ർ​വീ​സ് ഉ​ള്ള റൂ​ട്ടു​ക​ളി​ലേ ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കാ​നാ​വൂ. ക​ൺ​സ​ഷ​ൻ ന​ൽ​കാ​ൻ വേ​ണ്ടി മാ​ത്രം സ​ർ​വീ​സ് തു​ട​ങ്ങാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. നി​ല​വി​ൽ 40 കി​ലോ​മീ​റ്റ​ർ പ​രി​ധി വ​രെ​യാ​ണ് ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: 2018 -19 വ​ർ​ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ൺ​സ​ഷ​ൻ ടി​ക്ക​റ്റ് അ​നു​വ​ദി​ച്ച വ​ക​യി​ൽ 124.26 കോ​ടി രൂ​പ​യു​ടെ ബാ​ധ്യ​ത​യു​ണ്ടാ​യ​താ​യി മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​യും കോ​ളെ​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ 17.32% തു​ക​യു​മാ​ണ് ക​ൺ​സ​ഷ​ൻ. 

ബാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും നി​ല​വി​ലെ ക​ൺ​സ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ ഒ​രു മാ​റ്റ​വും വ​രു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നി​ല്ല. അ​ത്ത​രം വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണ്. സ​ർ​വീ​സ് ഉ​ള്ള റൂ​ട്ടു​ക​ളി​ലേ ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കാ​നാ​വൂ. ക​ൺ​സ​ഷ​ൻ ന​ൽ​കാ​ൻ വേ​ണ്ടി മാ​ത്രം സ​ർ​വീ​സ് തു​ട​ങ്ങാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. നി​ല​വി​ൽ 40 കി​ലോ​മീ​റ്റ​ർ പ​രി​ധി വ​രെ​യാ​ണ് ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. അ​ലോ​ട്ട്മെ​ന്‍റി​ൽ 40 കി​ലോ​മീ​റ്റ​റി​നു പു​റ​ത്തു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കും. ഇ​തോ​ടൊ​പ്പം ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ദൂ​ര​പ​രി​ധി​ക്ക​പ്പു​റ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ക​ൺ​സ​ഷ​ൻ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. 

സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​ർ​ഷി​ക അ​ഫി​ലി​യേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​യ​ബ​ന്ധി​ത​മാ​യി സ​മ​ർ​പ്പി​ക്കാ​ത്ത​തു മൂ​ല​മാ​ണ് അ​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ൺ​സ​ഷ​ന് കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​ത്. അ​വ​ർ​ക്കു ക​ൺ​സ​ഷ​നു​ള്ള ഏ​ക മാ​ന​ദ​ന​ണ്ഡം അ​ഫി​ലി​യേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്.  ഓ​ർ​ഡി​ന​റി, ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലാ​ണു ക​ൺ​സ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത്. ഈ ​ശ്രേ​ണി പ​രി​ഷ്ക​രി​ക്കു​ന്ന കാ​ര്യം ഇ​പ്പോ​ൾ പ​രി​ഗ​ണ​ന​യി​ലി​ല്ല. കെ​എ​സ്ആ​ർ​ടി​സി​ക്ക് ഓ​രോ വ​ർ​ഷ​വും ന​ഷ്ട​ക്ക​ണ​ക്ക് കൂ​ടി വ​രു​ന്ന​ത​ല്ലാ​തെ കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സാ​മ്പ​ത്തി​ക ശേ​ഷി മെ​ച്ച​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ഡി​പ്പൊ​ക​ളു​ടെ ന​വീ​ക​ര​ണം സാ​ധ്യ​മാ​വു​ക​യു​ള്ളൂ. അ​തി​നു നേ​രേ ക​ണ്ണ​ട​ച്ചി​ട്ടു കാ​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 


വാർത്തകൾ

Sign up for Newsletter



top