09
December 2019 - 9:31 pm IST

Download Our Mobile App

Flash News
Archives

Trends

bhavana

ബ്രൈഡൽ ലുക്കിൽ തിളങ്ങി ഭാവന

Published:09 November 2019

അടുത്തിടെ നടന്ന ഭാവനയുടെ ഫോട്ടൊഷൂട്ടിലെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയില്‍ ഭാവനയ്ക്ക് വലിയ സ്വീകാര്യതയുണ്ടായിരുന്നു. അടുത്തിടെ നടന്ന ഭാവനയുടെ ഫോട്ടൊഷൂട്ടിലെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

‌കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബൽ എം ഡിസൈനേ‌ഴ്‌സിനു വേണ്ടി ബ്രൈഡല്‍ ലുക്കിലാണ് ഭാവന എത്തുന്നത്. 2020ലെ   ബ്രൈഡൽ ലുക്ക് എന്ന പേരിലാണ് ലേബൽ എം പുതിയ കളക്ഷന്‍സ് അവതരിപ്പിക്കുന്നത്.

ലെഹങ്കയിലും സാരിയിലും അതീവ സുന്ദരിയായാണ് ഭാവനയെത്തിരിക്കുന്നത്. വിവാഹശേഷം ബാംഗ്ലൂരിന്‍റെ മരുമകളായ ഭാവന സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.


വാർത്തകൾ

Sign up for Newsletter



top