14
December 2019 - 2:19 pm IST

Download Our Mobile App

Analysis

gold

നി​യ​മം ക​ടു​പ്പി​ച്ചാ​ല്‍ നി​റം മ​ങ്ങു​ന്ന സ്വ​ര്‍ണ​വി​പ​ണി

Published:09 November 2019

# ബി​സി​ന​സ് ലേ​ഖ​ക​ന്‍

നി​ല​വി​ല്‍ കു​ടും​ബ​ത്തി​ന് കൈ​യി​ല്‍ വ​യ്ക്കാ​വു​ന്ന​ത് 106 പ​വ​ന്‍ സ്വ​ര്‍ണ​മാ​ണ്. അ​തി​ല്‍ വീ​ണ്ടും കു​റ​വ് വ​രു​ത്താ​നാ​ണ് ശ്ര​മം. അ​ധി​ക സ്വ​ര്‍ണ​ത്തി​ന് ചു​മ​ത്തു​മെ​ന്ന് പ​റ​യു​ന്ന ക​ന​ത്ത നി​കു​തി​യും റെ​യ്ഡ് അ​ട​ക്ക​മു​ള്ള ഭീ​ഷ​ണി​യും ഉ​പ​ഭോ​ക്താ​ക്ക​ളെ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് ഒ​രു പ​രി​ധി വ​രെ​യെ​ങ്കി​ലും അ​ക​റ്റു​മെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്.

കൊ​ച്ചി: നോ​ട്ടു നി​രോ​ധ​ന​ത്തി​ന് പി​ന്നാ​ലെ കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​രു​ന്ന സ്വ​ര്‍ണ​നി​യ​ന്ത്ര​ണ ബി​ല്ല് ത​ങ്ങ​ളു​ടെ ക​ച്ച​വ​ടം പൂ​ട്ടി​ക്കു​മെ​ന്ന് ജ്വ​ല്ല​റി മേ​ഖ​ല. മൂ​ന്നു വ​ര്‍ഷം മു​ന്‍പ് ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ പ​കു​തി ചെ​റു​കി​ട ജ്വ​ല്ല​റി​ക​ളാ​ണ് ഇ​പ്പോ​ള്‍ ഇ​ന്ത്യ​യി​ലു​ള്ള​ത്. പു​തി​യ ന​ട​പ​ടി​ക​ള്‍ കൂ​ടി വ​ന്നാ​ല്‍ അ​വ​യു​ടെ​യും കൂ​ടി മ​ര​ണ​മ​ണി​യാ​കും മു​ഴ​ങ്ങു​ക.

നി​ല​വി​ല്‍ കു​ടും​ബ​ത്തി​ന് കൈ​യി​ല്‍ വ​യ്ക്കാ​വു​ന്ന​ത് 106 പ​വ​ന്‍ സ്വ​ര്‍ണ​മാ​ണ്. അ​തി​ല്‍ വീ​ണ്ടും കു​റ​വ് വ​രു​ത്താ​നാ​ണ് ശ്ര​മം. അ​ധി​ക സ്വ​ര്‍ണ​ത്തി​ന് ചു​മ​ത്തു​മെ​ന്ന് പ​റ​യു​ന്ന ക​ന​ത്ത നി​കു​തി​യും റെ​യ്ഡ് അ​ട​ക്ക​മു​ള്ള ഭീ​ഷ​ണി​യും ഉ​പ​ഭോ​ക്താ​ക്ക​ളെ ജ്വ​ല്ല​റി​യി​ല്‍ നി​ന്ന് ഒ​രു പ​രി​ധി വ​രെ​യെ​ങ്കി​ലും അ​ക​റ്റു​മെ​ന്നാ​ണ് ഇ​വ​ര്‍ പ​റ​യു​ന്ന​ത്. രാ​ജ്യ​ത്ത് 5000-6000 സ്വ​ര്‍ണ​ക്ക​ട​ക​ളു​ണ്ട്. അ​സം​ഘ​ടി​ത​മേ​ഖ​ല​ക​ളി​ലെ ക​ച്ച​വ​ട​ക്കാ​രു​ടെ എ​ണ്ണം 20000 വ​രും. ഇ​തി​നെ​യെ​ല്ലാം വ​രു​തി​യി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഗോ​ള്‍ഡ് ക​ണ്‍ട്രോ​ള്‍ ആ​ക്റ്റ് കൊ​ണ്ടു വ​രു​ന്ന​ത്. വീ​ടു​ക​ളി​ലെ സ്വ​ര്‍ണ​ത്തി​ന് ക​ണ​ക്കു​വ​രി​ക​യും ആ​ഭ​ര​ണ​ശാ​ല​ക​ളെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ വ​ന്‍തോ​തി​ല്‍ നി​കു​തി സ​മാ​ഹ​രി​ക്കാ​നാ​വു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.

ഒ​റ്റ​യ​ടി​ക്ക് ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ വ​ലി​യ നി​ക്ഷേ​പം സ​ര്‍ക്കാ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ഇ​ട​പാ​ടാ​ണെ​ങ്കി​ല്‍ പാ​ന്‍കാ​ര്‍ഡ് ന​ല്‍ക​ണം. കൂ​ടാ​തെ അ​ഞ്ച് ല​ക്ഷം രൂ​പ​യി​ല്‍ ക​വി​യു​ന്ന ഇ​ട​പാ​ടു​ക​ളു​ടെ ക​ണ​ക്ക് സ്വ​ര്‍ണാ​ഭ​ര​ണ ശാ​ല​ക​ള്‍ ത​ന്നെ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന് ന​ല്‍ക​ണ​മെ​ന്നും ച​ട്ട​മു​ണ്ട്. ആ​ഭ​ര​ണ​ത്തി​ല്‍ നേ​രി​ട്ട് പ​ണ​മി​റ​ക്കു​ന്ന​തി​ന് എ​ന്തു വി​ധേ​ന​യും നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രി​ക എ​ന്നു​ള്ള​താ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​യം.

ഇ​ന്ത്യ​യി​ല്‍ 20-23 ട​ണ്‍ സ്വ​ര്‍ണം വീ​ടു​ക​ളി​ലു​ണ്ടെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. സ്വ​ര്‍ണ നി​ക്ഷേ​പം നി​ര്‍ബ​ന്ധി​ത സ്വാ​ഭാ​വ​മാ​ക്കി മാ​റ്റി​യ തെ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​തി​ല്‍ സിം​ഹ​ഭാ​ഗ​വും. മു​ത്തൂ​റ്റ് ഫി​നാ​ന്‍സ്, മു​ത്തൂ​റ്റ് ഫി​ന്‍കോ​ര്‍പ്പ്, മ​ണ​പ്പു​റം ഫി​നാ​ന്‍സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ത്രം 800 ട​ണ്ണി​ലേ​റെ സ്വ​ര്‍ണം പ​ണ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് ക​ണ​ക്ക്. കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ പു​തി​യ ചു​വ​ടു​മാ​റ്റം അ​തു​കൊ​ണ്ട് തെ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ക്കാ​കും കൂ​ടു​ത​ല്‍ ഭീ​ഷ​ണി​യാ​വു​ക.

പ​ത്മ​നാ​ഭ സ്വാ​മി​ക്ഷേ​ത്രം, ഗു​രു​വാ​യൂ​ര്‍, ശ​ബ​രി​മ​ല, തി​രു​പ്പ​തി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​ര്‍ണം ത​ന്നെ ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ വി​ല മ​തി​ക്കു​ന്ന​താ​ണ്. അ​നി​യ​ന്ത്രി​ത​മാ​യി സ്വ​ര്‍ണം കൈ​വ​ശം വ​യ്ക്കു​ന്ന​തി​ന് പ​രി​ധി നി​ര്‍ണ​യി​ക്കു​മെ​ന്നും കൂ​ടു​ത​ലു​ള്ള ഉ​രു​പ്പ​ടി​ക​ള്‍ നി​കു​തി​യൊ​ടു​ക്കി നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ക്കു​മെ​ന്നു​മാ​ണ് സ​ര്‍ക്കാ​ര്‍ ആ​വ​ര്‍ത്തി​ച്ച് പ​റ​യു​ന്ന​ത്. അ​ധി​ക സ്വ​ര്‍ണം വെ​ളി​പ്പെ​ടു​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ ക​ള്ള​പ്പ​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ചെ​യ്ത​തു പോ​ലെ നി​ശ്ചി​ത സ​മ​യ​മ​നു​വ​ദി​ക്കു​മെ​ന്നും അ​തി​നു​ള്ളി​ല്‍ ആ​വ​ശ്യ​മാ​യ നി​കു​തി അ​ട​ച്ച് സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് വാ​ദം. 30 ശ​ത​മാ​നം നി​കു​തി​യും മൂ​ന്ന് ശ​ത​മാ​നം സെ​സു​മ​ട​ക്കം വി​പ​ണി വി​ല​യു​ടെ 33 ശ​ത​മാ​ന​മാ​ണ​ത്രെ നി​കു​തി ല​ക്ഷ്യം.

നി​ല​വി​ല്‍  സ്വ​ന്ത​മാ​ക്കാ​വു​ന്ന​ത്

നി​ല​വി​ലെ ച​ട്ട​മ​നു​സ​രി​ച്ചാ​ണ് കാ​ര്യ​ങ്ങ​ളെ​ങ്കി​ല്‍ ര​ണ്ട് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്‍മാ​രു​മു​ള്ള  കു​ടും​ബ​ത്തി​ന് ശ​രാ​ശ​രി 900 ഗ്രാം ​വ​രെ സ്വ​ര്‍ണം ക​രു​തി വ​യ്ക്കാം. (വി​വാ​ഹി​ത-500 ഗ്രാം, ​സ്ത്രീ-250, പു​രു​ഷ​ന്‍ 100 വീ​തം) അ​തി​ന് ശേ​ഷ​മു​ള്ള​തി​ന് ക​ണ​ക്ക് ന​ല്‍കി​യാ​ല്‍ മ​തി. നി​ല​വി​ലെ വി​പ​ണി മൂ​ല്യ​മ​നു​സ​രി​ച്ച് 100 ഗ്രാ​മി​ന് ത​ന്നെ 26,0000 രൂ​പ പ​ണ​യ വാ​യ്പ ല​ഭി​ക്കും. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ത​ന്നെ ബാ​ക്കി 800 ഗ്രാം ​വീ​ട്ടി​ല്‍ സൂ​ക്ഷി​ക്കാം.


വാർത്തകൾ

Sign up for Newsletter



top