14
December 2019 - 12:49 pm IST

Download Our Mobile App

Flash News
Archives

Cricket

sachin-tendulkar-retirement-news

അ​നു​ഭ​വം സ​ച്ചി​നി​സം

Published:10 November 2019

# സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍

സ​ച്ചി​ന്‍ ടെൻഡുല്‍ക്ക​ര്‍ ക്രി​ക്ക​റ്റി​ല്‍നി​ന്ന് വി​ര​മി​ച്ചി​ട്ട് ആ​റു വ​ര്‍ഷംസ​ച്ചി​ന്‍റെ അ​വ​സാ​ന ടെ​സ്റ്റ് നേ​രി​ട്ട് റി​പ്പോ​ര്‍ട്ട് ചെ​യ്ത സി.​കെ. രാ​ജേ​ഷ്‌​കു​മാ​ര്‍ ആ ​ആ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ

നാം ​അ​നു​ഭ​വി​ച്ച സ​ച്ചി​നി​സം അ​വ​സാ​നി​ച്ചി​ട്ട് ആ​റു വ​ര്‍ഷ​മാ​യി​രി​ക്കു​ന്നു. എ​ങ്കി​ലും ഇ​പ്പോ​ഴും ന​മ്മു​ടെ കാ​തു​ക​ളി​ല്‍ ആ ​ശ​ബ്ദം, സ​ച്ചി​ന്‍..​സ​ച്ചി​ന്‍..​എ​ന്ന വി​ളി മു​ഴ​ങ്ങു​ക​യാ​ണ്. അ​തി​നി​പ്പോ​ഴും ശ​ബ്ദം കു​റ​ഞ്ഞി​ട്ടി​ല്ല, കൂ​ടു​ത​ല്‍ ഈ​ണ​ത്തി​ല്‍ നാ​മ​തു കേ​ള്‍ക്കു​ന്നു, ആ​സ്വ​ദി​ക്കു​ന്നു. സ​ച്ചി​ന്‍ ക്രീ​സി​ലി​ല്ലാ​ത്ത കാ​ലം ഒ​രു ശ​രാ​ശ​രി ക്രി​ക്ക​റ്റ് പ്രേ​മി​ക്കു ന​ല്‍കു​ന്ന ശൂ​ന്യ​ത എ​ത്ര​വ​ലു​താ​ണെ​ന്ന് നാം ​ക​ഴി​ഞ്ഞ ആ​റു വ​ര്‍ഷ​മാ​യി അ​നു​ഭ​വി​ക്കു​ക​യാ​ണ്. കാ​ല​മെ​ത്ര ക​ഴി​ഞ്ഞാ​ലും ആ ​ശൂ​ന്യ​ത അ​നു​ഭ​വി​ച്ചേ തീ​രൂ.

ഏ​തു സൂ​ര്യ​നും അ​സ്ത​മ​യം എ​ന്നൊ​ന്നു​ണ്ട് എ​ന്ന സ​ത്യ​ത്തെ ഉ​ള്‍ക്കൊ​ണ്ടു​കൊ​ണ്ട് ആ​രം​ഭി​ക്കാം. 2013 ന​വം​ബ​ര്‍ 14നാ​യി​രു​ന്നു സ​ച്ചി​ന്‍ ടെൻഡുല്‍ക്ക​ര്‍ അ​വ​സാ​നം ക​ളി​ച്ച ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം. എ​തി​രാ​ളി ഡാ​ര​ന്‍ സ​മി ന​യി​ച്ച വെ​സ്റ്റ് ഇ​ന്‍ഡീ​സ്. വേ​ദി മും​ബൈ​യി​ലെ പ്ര​ശ​സ്ത​മാ​യ വാം​ഖ​ഡെ സ്റ്റേ​ഡി​യം. ആ ​ടെ​സ്റ്റ് റി​പ്പോ​ര്‍ട്ട് ചെ​യ്യാ​നു​ള്ള അ​നു​പ​മ ഭാ​ഗ്യം എ​നി​ക്കു​ണ്ടാ​യി. ആ ​മു​ഹൂ​ര്‍ത്ത​ങ്ങ​ളി​ലൂ​ടെ. 

2013 ന​വം​ബ​ര്‍ 13, 

മും​ബൈ​യി​ലെ ചെ​ങ്കു​റി​ചാ​ലി​ച്ച മ​റൈ​ന്‍ ഡ്രൈ​വി​ലെ  ഒ​രു സാ​യാ​ഹ്ന​ത്തി​ല്‍ അ​വി​ടെ​യെ​ത്തി. തെ​രു​വോ​ര​ങ്ങ​ള്‍ എ​ല്ലാം സ​ച്ചി​ന്‍മ​യം. വ​ലി​യ ഫ്‌​ള​ക്‌​സ് ബോ​ര്‍ഡു​ക​ള്‍, ക​മാ​ന​ങ്ങ​ള്‍ തു​ട​ങ്ങി സ​ച്ചി​ന്‍കാ​ഴ്ച​ക​ളു​ടെ വ​ര്‍ണ​ലോ​കം. അ​വി​ടു​ത്തെ കാ​ഴ്ച​ക​ള്‍ പ​ല​തും വി​ചി​ത്ര​ങ്ങ​ളും താ​ത്പ​ര്യ​ജ​ന​ക​വു​മാ​യി​രു​ന്നു. സ​ച്ചി​ന്‍റെ അ​വ​സാ​ന​മ​ത്സ​ര​മ​ല്ലേ സൗ​ജ​ന്യ​മാ​യി ഓ​ടാം എ​ന്നു തീ​രു​മാ​നി​ച്ച ടാ​ക്‌​സി ഡ്രൈ​വ​ര്‍മാ​രെ കാ​ണാ​മാ​യി​രു​ന്നു.​ഹോ​ട്ട​ലു​ക​ളി​ല്‍ പ്ര​ത്യേ​ക വി​ല​ക്കി​ഴി​വ്. അ​തി​നി​ടെ ചി​ല മ​ല​യാ​ളി ഹോ​ട്ട​ലു​ക​ളി​ലു​മെ​ത്തി. 200 രൂ​പ​യ്ക്കു മേ​ല്‍ തു​ക​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ചാ​ല്‍ 20 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വ്. അ​ങ്ങ​നെ സ​ച്ചി​ന്‍ എ​ന്ന ബിം​ബ​ത്തെ എ​ങ്ങ​നെ​യൊ​ക്കെ ആ​ഘോ​ഷി​ക്കാ​മോ അ​ങ്ങ​നെ​യൊ​ക്കെ അ​വ​ര്‍ ആ​ഘോ​ഷി​ച്ചു.

അ​ന്നേ​ദി​വ​സ​ത്തെ പ​രി​ശീ​ല​ന​ത്തി​നാ​യി സ​ച്ചി​നും സം​ഘ​വും വാം​ഖ​ഡെ​യി​ലെ​ത്തി. ഏ​താ​ണ്ട് ര​ണ്ട​ര മ​ണി​ക്കൂ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ചെ​ല​വ​ഴി​ച്ച സ​ച്ചി​നൊ​പ്പം മ​ക​ന്‍ അ​ര്‍ജു​നും ഉ​ണ്ടാ​യി​രു​ന്നു. പ​രി​ശീ​ല​ന​ത്തി​ന്‍റെ ചെ​റി​യ ഇ​ട​വേ​ള​യി​ല്‍ സ​ച്ചി​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ച്ചു. ത​നി​ക്കു ത​ന്ന എ​ല്ലാ പി​ന്തു​ണ​യ്ക്കും സ​ച്ചി​ന്‍ ന​ന്ദി പ​റ​ഞ്ഞു.   ക​ളി​യെ​ഴു​ത്തി​ലൂ​ടെ​യും ക​ളി പ​റ​ച്ചി​ലി​ലൂ​ടെ​യും സ​ച്ചി​നെ ആ​ഘോ​ഷി​ച്ച പ​ത്ര​പ്ര​വ​ര്‍ത്ത​ക​ര്‍ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ ഷൂ​ട്ടാ​യി​രു​ന്നു പി​ന്നീ​ട്. വ​ള​രെ താ​ത്പ​ര്യ​ത്തോ​ടെ സ​ച്ചി​ന്‍ ഏ​താ​ണ്ട് 10 മി​നി​റ്റോ​ളം  ചെ​ല​വ​ഴി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ജേ​ര്‍ണ​ലി​സ്റ്റു​ക​ള്‍ മും​ബൈ വാ​ങ്ക​ഡെ​യി​ലെ​ത്തി​യി​രു​ന്നു. 

2013 ന​വം​ബ​ര്‍ 14

ഒ​ടു​വി​ല്‍ ആ ​ദി​വ​സ​മെ​ത്തി. 2013 ന​വം​ബ​ര്‍ 14.  ക​ളി​യ​ര​ങ്ങി​ല്‍ ആ​ട്ട​വി​ള​ക്ക് അ​ണ​യു​ക​യാ​ണ്. ഇ​ന്നേ​ക്ക് അ​ഞ്ചു ദി​വ​സ​ത്തി​ന​പ്പു​റം ക്രി​ക്ക​റ്റി​ലെ സൂ​ര്യ​പ്ര​ഭ അ​സ്ത​മി​ക്കും. കാ​ലം വാ​ഴ്ത്തി​യ 24 വ​ര്‍ഷ​ങ്ങ​ളു​ടെ ക​ഥ​ക​ളി​ലെ കൊ​ട്ടി​ക്ക​യ​റ്റ​ങ്ങ​ള്‍ ക​ലാ​ശ​ത്തി​നു വ​ഴി​മാ​റു​ക​യാ​ണ് .ച​രി​ത്ര​രേ​ഖ​ക​ളി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന സ​ച്ചി​ന്‍റെ അ​വ​സാ​ന മ​ത്സ​രം കാ​ണാ​ന്‍ സ​ച്ചി​ന്‍റെ അ​മ്മ ര​ജ്നി​യും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി. 16 വ​ര്‍ഷ​വും 205 ദി​വ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ള്‍ തു​ട​ങ്ങി​യ സ​ച്ചി​ന്‍റെ സ​മ്മോ​ഹ​ന​മാ​യ ക​രി​യ​ര്‍ 40 വ​യ​സും 204 ദി​വ​സ​വും പി​ന്നി​ടു​ന്ന വേ​ള​യി​ല്‍ അ​വ​സാ​നി​ക്കു​ക​യാ​ണ്. 

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. സ​ച്ചി​ന്‍റെ കൈ​യി​ല്‍നി​ന്നു വാ​ങ്ങി​യ പ​ന്തു​മാ​യി ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ ബൗ​ളിം​ഗ് തു​ട​ങ്ങി. ഇ​ന്ത്യ, വി​ന്‍ഡി​സി​നെ 182 റ​ണ്‍സി​നു പു​റ​ത്താ​ക്കി. ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 77ല്‍ ​നി​ല്‍ക്കേ, മു​ര​ളി വി​ജ​യും ശി​ഖ​ര്‍ ധ​വാ​നും മ​ട​ങ്ങി. ഇ​ന്ത്യ​ന്‍ വി​ക്ക​റ്റു​ക​ള്‍ നി​ലം​പ​തി​ച്ച​പ്പോ​ള്‍ ആ​ദ്യ​മാ​യി ആ​ര്‍പ്പു​വി​ളി​ക്കു​ന്ന കാ​ണി​ക​ളെ​യും അ​ന്നു ക​ണ്ടു. സ​ച്ചി​ന്‍ ക്രീ​സി​ലെ​ത്താ​ന്‍ സ​മ​യ​മാ​യി​രി​ക്കു​ന്നു. അ​ന്നേ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞ് 3.33ന് ​സ​ച്ചി​ന്‍റെ വ​ര​വ്. വ​ലി​യ ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ സ​ച്ചി​നെ വ​ര​വേ​റ്റു. വി​ന്‍ഡീ​സ് ടീം ​ഗാ​ര്‍ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍കി സ​ച്ചി​നെ വ​ര​വേ​റ്റു. സ്‌​റ്റേ​ഡി​യ​ത്തി​ലെ ഒ​ന്ന​ട​ങ്കം കാ​ണി​ക​ളും എ​ഴു​ന്നേ​റ്റു​നി​ന്നു. മീ​ഡി​യ ബോ​ക്‌​സി​ല്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും അ​ദ്ദേ​ഹ​ത്തെ എ​ഴു​ന്നേ​റ്റു​നി​ന്നു സ്വീ​ക​രി​ച്ചു. ഇ​നി​യു​ള്ള ഓ​രോ നി​മി​ഷ​വും വി​ല​പ്പെ​ട്ട​താ​ണ് ക​ണ്ണി​മ​ചി​മ്മാ​തെ കാ​ണൂ എ​ന്ന വാ​ച​കം ഗാ​ല​റി​യി​ലെ വ​ലി​യ സ്‌​ക്രീ​നി​ല്‍ തെ​ളി​ഞ്ഞു. പ​തി​യെ​താ​ളം ക​ണ്ടെ​ത്തി​യ സ​ച്ചി​ന്‍ മി​ക​ച്ച ഷോ​ട്ടു​ക​ളു​യ​ര്‍ത്തി.​ആ​ദ്യ​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ ര​ണ്ടി​ന് 157 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. സ​ച്ചി​നു കൂ​ട്ടാ​യി പൂ​ജാ​ര​യും. 

ര​ണ്ടാം ദി​നം. പ്രി​യ സ​ച്ചി​ന്‍ അ​താ വീ​ണ്ടും മൈ​താ​ന​മ​ധ്യ​ത്തി​ലേ​ക്ക്. ആ​ര്‍പ്പു​വി​ളി​ക​ളോ​ടെ സ​ച്ചി​നെ വ​ര​വേ​റ്റു. ത​ലേ​ദി​വ​സം നി​ര്‍ത്തി​യി​ട​ത്തു​നി​ന്നു തു​ട​ങ്ങി​യ സ​ച്ചി​ന്‍റെ ഓ​രോ ഷോ​ട്ടു​ക​ള്‍ക്കും കാ​ണി​ക​ളു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. സ​ച്ചി​ന്‍റെ ഓ​രോ ഷോ​ട്ടി​നു​മു​ള്ള പ്ര​തി​ക​ര​ണ​മാ​യി അ​മ്മ ര​ജ്നി​യു​ടെ മു​ഖ​ത്തു​വി​രി​യു​ന്ന പ്ര​തി​ക​ര​ണം വാ​ത്സ​ല്യ​ത്തി​ന്‍റേ​താ​യി. അ​വ​ര്‍ പു​ഞ്ചി​രി​ച്ചു. അ​ച്ച​രേ​ക്ക​ര്‍ ത​ന്‍റെ ശി​ഷ്യ​നെ​യോ​ര്‍ത്ത് അ​ഭി​മാ​നി​ച്ചു. ക​ണ്ണു​നീ​ര്‍ പൊ​ഴി​ച്ചു. ഭാ​ര്യ അ​ഞ്ജ​ലി​യു​ടെ മു​ഖ​ത്ത് ഓ​രോ നി​മി​ഷ​വും ആ​കാം​ക്ഷ​യും സ​മ്മ​ര്‍ദ​വും. സ​ച്ചി​ന്‍റെ ബാ​റ്റി​ല്‍ പ​ന്തു​കൊ​ള്ളാ​തെ വ​രു​മ്പോ​ള്‍ ആ ​മു​ഖം വാ​ടി. സ​ച്ചി​ന്‍ അ​ര്‍ധ​സെ​ഞ്ചു​റി പൂ​ര്‍ത്തി​യാ​ക്കി​യ​പ്പോ​ഴും അ​ഞ്ജ​ലി​യു​ടെ മു​ഖം പ്ര​സ​ന്ന​മാ​യി​രു​ന്നി​ല്ല. സ​ച്ചി​ന്‍റെ വ​ള​ര്‍ച്ച​യി​ല്‍ നി​ര്‍ണാ​ക സ്വാ​ധീ​ന​മാ​യ അ​ജി​ത് ടെൻഡുല്‍ക്ക​ര്‍ വി​കാ​ര​ഭ​രി​ത​നാ​യി കാ​ണ​പ്പെ​ട്ടു.

ഒ​ടു​വി​ല്‍....

ആ​ദ്യ മ​ണി​ക്കൂ​റി​ന്‍റെ വേ​ഗ​താ​ള​ത്തെ ക​വ​ര്‍ന്നു​കൊ​ണ്ടെ​ത്തി​യ ഡ്രിം​ഗ്സ് ബ്രേ​ക്ക് സ​ച്ചി​ന്‍റെ​യും താ​ളം തെ​റ്റി​ച്ചു. ഡി​യോ​ന​രെ​യ്നെ​റി​ഞ്ഞ പ​ന്തി​ല്‍ അ​പ്പ​ര്‍ ക​ട്ടി​നു​ശ്ര​മി​ച്ച സ​ച്ചി​ന്‍ പ​രാ​ജ​യ​പ്പെ​ട്ടു. ഫ്ളാ​റ്റ​ര്‍ ഡെ​ലി​വ​റി​യി​ലൊ​ളി​പ്പി​ച്ച ഭൂ​തം സ​ച്ചി​നെ (73 റ​ൺ​സ്) ക​വ​ര്‍ന്നെ​ടു​ത്തു. പ​ന്ത് ഒ​ന്നാം സ്ളി​പ്പി​ല്‍ സ​മി​യു​ടെ കൈ​ക​ളി​ല​മ​ര്‍ന്ന​പ്പോ​ള്‍ വാ​ങ്ക​ഡെ​യു​ടെ ദ്രു​ത​താ​ളം ശോ​ക​മ​യ​മാ​യി. എ​ന്നാ​ല്‍, വി​ന്‍ഡീ​സ് താ​ര​ങ്ങ​ള്‍ ഈ ​വി​ക്ക​റ്റ് ആ​ഘോ​ഷി​ച്ചി​ല്ല. സ​മി ഒ​രു നി​മി​ഷം കു​നി​ഞ്ഞി​രു​ന്നു. സ​ച്ചി​നെ ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു ഈ ​മാ​ന്യ​നാ​യ ക്രി​ക്ക​റ്റ​ര്‍. ലോ​ക​ത്തെ ബൗ​ള​ര്‍മാ​രെ​ല്ലാം ആ​ഘോ​ഷി​ച്ച ഈ ​വി​ക്ക​റ്റ് അ​വ​സാ​നം ആ​ദ​രി​ക്ക​പ്പെ​ട്ടു. സം​ഭ​വി​ച്ച​ത് എ​ന്തെ​ന്ന​റി​യാ​തെ പ​ല​രും അ​മ്പ​ര​ന്നു. പ​ല​രു​ടെ​യും ശ്വാ​സ​മ​ട​ഞ്ഞു, അ​വ​ര്‍ പ​ര​സ്പ​രം സം​സാ​രി​ച്ചി​ല്ല, എ​ല്ലാം നി​മി​ഷ​വേ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞു. ത​ന്‍റെ ഭ​ര്‍ത്താ​വ് മ​രി​ച്ച​പ്പോ​ള്‍ മാ​ത്ര​മാ​ണ് സ​ച്ചി​ന്‍റെ അ​മ്മ ക​ര​ഞ്ഞി​ട്ടു​ള്ള​ത്. ആ ​മാ​തൃ​ഹൃ​ദ​യം പി​ന്നീ​ട് ആ​ദ്യ​മാ​യി നൊ​മ്പ​ര​പ്പെ​ട്ടു. ക​ണ്ണു​ക​ള്‍ നി​റ​ഞ്ഞു​തു​ളു​മ്പി. വീ​ല്‍ ചെ​യ​റി​ലി​രു​ന്ന് അ​വ​ര്‍ മു​ക​ളി​ലേ​ക്കു നോ​ക്കി. ഒ​രു​നി​മി​ഷം ക​ണ്ണ​ട​ച്ചു. ആ​ദ്യ​മാ​യി സ​ച്ചി​ന്‍റെ ക​ളി നേ​രി​ട്ടു ക​ണ്ട അ​വ​ര്‍ക്ക് സ്വ​ന്തം പു​ത്ര​ന്‍ ന​ല്‍കി​യ സ​മ്മാ​ന​ങ്ങ​ള്‍ ആ​ത്മാ​വി​നെ തൊ​ടു​ന്ന​വ​യാ​യി​രു​ന്നു.  ഭാ​ര്യ അ​ഞ്ജ​ലി ആ​ദ്യം മു​ഖം​കു​നി​ച്ചു. ഭ​ര്‍ത്താ​വി​ന്‍റെ നേ​ട്ട​ങ്ങ​ളി​ല്‍ താ​ങ്ങാ​യും ത​ണ​ലാ​യും നി​ന്ന അ​വ​ര്‍ എ​ഴു​ന്നേ​റ്റു​നി​ന്നു. സ​ഹ​താ​രം യു​വ് രാ​ജ് സിം​ഗ് ക​ണ്ണു​ക​ള്‍ തു​ട​യ്ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു. 

സ​ച്ചി​ന്‍ ന​ട​ന്നു​നീ​ങ്ങു​ക​യാ​ണ്...​ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ ക​ണ്‍മു​ന്നി​ലൂ​ടെ സ​ച്ചി​ന്‍ പ​വ​ലി​യ​നി​ലേ​ക്ക്.. ഒ​രു നി​മി​ഷ​ത്തെ നി​ശ്ബ്ദ​ത​യ്ക്കു​ശേ​ഷം ആ​രാ​ധ​ക​ര്‍ ഒ​ന്ന​ട​ങ്കം എ​ണീ​റ്റു​നി​ന്നു ത​ല​കു​മ്പി​ട്ടു . ഇ​ന്ത്യ​യു​ടെ ക്രി​ക്ക​റ്റ് പാ​ര​മ്പ​ര്യ​ത്തി​നു പൊ​ന്നാ​ഭ​ര​ണ​മ​ണി​യി​ച്ച ഇ​തി​ഹാ​സ താ​ര​ത്തി​ന് ന​മോ​വാ​ക​മേ​കി. പ​ല​രു​ടെ​യും ഉ​പ​ബോ​ധ​മ​ന​സി​ല്‍ ഒ​രു പ​ക്ഷേ, ഇ​തു സ​ച്ചി​ന്‍റെ അ​വ​സാ​ന ഇ​ന്നിം​ഗ്സാ​യി​രി​ക്കു​മെ​ന്ന ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. കാ​ര​ണം ഇ​ന്ത്യ വ​ലി​യ ലീ​ഡി​ലേ​ക്കാ​ണു നീ​ങ്ങു​ന്ന​ത്. വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യി​രു​ന്നു എ​ല്ലാ​വ​രും എ​ഴു​ന്നേ​റ്റു​നി​ന്ന് സ​ച്ചി​നെ കൈ​യ​ടി​ച്ചു. മൈ​താ​ന​ത്തു​നി​ന്ന് ഡ്ര​സിം​ഗ് റൂ​മി​ലേ​ക്കു​ള്ള പ​ടി​ക​ള്‍ ക​യ​റും മു​മ്പ് സ​ച്ചി​ന്‍ ബാ​റ്റു​യ​ര്‍ത്തി എ​ല്ലാ​വ​ര്‍ക്കും ന​ന്ദി പ​റ​ഞ്ഞു. അ​വ​ര്‍ ആ​ര്‍പ്പു​വി​ളി​ച്ചു. സ​ച്ചി​ന്‍...​സ​ച്ചി​ന്‍... 

2013 ന​വം​ബ​ര്‍ 16

വെ​സ്റ്റി​ന്‍ഡീ​സി​നെ​തി​രാ​യ ക്രി​ക്ക​റ്റ് പ​ര​മ്പ​യി​ല്‍ ഇ​ന്ത്യ അ​നാ​യാ​സ വി​ജ​യ​ത്തി​ലേ​ക്കെ​ന്ന സൂ​ച​ന ന​ല്‍കി​യ​ശേ​ഷ​മാ​ണ് അ​വ​സാ​ന ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം അ​വ​സാ​നി​ച്ച​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ അ​തി​രാ​വി​ലെ​ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ര്‍ എ​ത്തി​യി​രു​ന്നു.

മ​ത്സ​ര​ത്തി​നാ​യി സ​ച്ചി​നെ ഒ​രി​ക്ക​ല്‍ക്കൂ​ടി മു​ന്നി​ല്‍നി​ര്‍ത്തി ഇ​ന്ത്യ ഇ​റ​ങ്ങി.  ല​ഞ്ചി​നു പി​രി​യും മു​മ്പ് ഇ​ന്ത്യ​ന്‍ ടീ​മി​ന് അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച 15 മി​നി​റ്റി​നു​ള്ളി​ല്‍ വി​ന്‍ഡീ​സ് ത​ക​ര്‍ന്ന​ടി​ഞ്ഞു. ഇ​ന്ത്യ ജ​യി​ച്ചു. ഫൈ​ന്‍ ലെ​ഗി​ല്‍ ഫീ​ല്‍ഡ് ചെ​യ്യു​ക​യാ​യി​രു​ന്ന സ​ച്ചി​ന്‍ ഇ​രു കൈ​ക​ളു​മു​യ​ര്‍ത്തി ടീ​മം​ഗ​ങ്ങ​ളു​ടെ അ​രി​കി​ലേ​ക്കോ​ടി വി​ജ​യാ​ഹ്ലാ​ദ​ത്തി​ല്‍ പ​ങ്കു​ചേ​ര്‍ന്നു.

ലാ​സ്റ്റ് ലാ​പ്, വി​ട

സ​ച്ചി​നി​സം ഇ​നി​യി​ല്ല എ​ന്ന​തോ​ര്‍ത്ത് പ​ല​രു​ടെ​യും ശ്വാ​സ​മ​ട​ഞ്ഞു, അ​വ​ര്‍ പ​ര​സ്പ​രം സം​സാ​രി​ച്ചി​ല്ല, എ​ല്ലാം നി​മി​ഷ​വേ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞു. ഡ്ര​സിം​ഗ് റൂ​മി​ലെ സ​ച്ചി​ന്‍  ത​ന്‍റെ ക​സേ​ര​യി​ലി​രു​ന്ന് വി​ങ്ങി​പ്പൊ​ട്ടി. ആ ​മു​ഹൂ​ര്‍ത്ത​ത്തി​ന്‍റെ തീ​വ്ര​ത മ​ന​സി​ലാ​ക്കി​യ​വ​രാ​രും അ​ദ്ദേ​ഹ​ത്തി​ന​ടു​ത്തേ​ക്ക് പോ​യി​ല്ല. ഈ ​നി​മി​ഷം ക്രി​ക്ക​റ്റി​ലെ മ​റ്റൊ​രു ഇ​തി​ഹാ​സം സാ​ക്ഷാ​ല്‍ ബ്ര​യ​ന്‍ ലാ​റ സ​ച്ചി​ന​രി​കി​ലെ​ത്തി. ത​ന്‍റെ​യും വെ​സ്റ്റീ​ന്‍ഡീ​സ് ടീ​മി​ന്‍റെ​യും ആ​ദ​രം പ​ക​ര്‍ന്നു ന​ല്‍കാ​നാ​യി​രു​ന്നു ലാ​റ​യെ​ത്തി​യ​ത്. ത​ല​കു​മ്പി​ട്ടി​രു​ന്ന സ​ച്ചി​ന്‍ എ​ഴു​ന്നേ​റ്റു. പ്രി​യ കൂ​ട്ടു​കാ​ര​നെ പു​ണ​ര്‍ന്നു. പി​ന്നീ​ട് അ​ല്പ​സ​മ​യ​ത്തെ നി​ശ്ബ്ദ​ത. പി​ന്നെ എ​ല്ലാം പ​തി​വു​പോ​ലെ. സ​ച്ചി​ന്‍ ചി​രി​ച്ചു. ലാ​റ​യോ​ടു കു​ശ​ലം പ​റ​ഞ്ഞു. കാ​ലി​പ്സോ സം​ഗീ​തോ​പ​ക​ര​ണ​മാ​ണ് ലാ​റ സ​ച്ചി​നു സ​മ്മാ​ന​മാ​യി ന​ല്‍കി​യ​ത്. ലാ​റ​യ്ക്കൊ​പ്പം ക്രി​സ്ഗെ​യ്ലും ഡാ​ര​ന്‍ ബ്രാ​വോ​യും ച​ന്ദ​ര്‍പോ​ളു​മു​ണ്ടാ​യി​രു​ന്നു. 

അ​പ്പോ​ഴേ​ക്കും പ്ര​സ​ന്‍റേ​ഷ​ന്‍ സി​റ​മ​ണി​ക്കു​ള്ള വി​ളി​യെ​ത്തി. മു​ഖം തു​ട​ച്ച് സ​ച്ചി​ന്‍ മൈ​താ​ന മ​ധ്യ​ത്തേ​ക്ക് ഒ​രി​ക്ക​ല്‍ക്കൂ​ടി, ഫൈ​ന​ല്‍ ലാ​പ്പ്. ഒ​പ്പം ഭാ​ര്യ അ​ഞ്ജ​ലി​യും മ​ക്ക​ളാ​യ അ​ര്‍ജു​നും സാ​റ​യും. സ​ച്ചി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​രാ​ധ​ക​ന്‍ സു​ധീ​ര്‍കു​മാ​റി​നും മൈ​താ​ന​ത്തേ​ക്കു പ്ര​വേ​ശ​ന​മ​നു​വ​ദി​ച്ചു. . സ​ച്ചി​ന്‍ മൈ​ക് പോ​യി​ന്‍റി​ല്‍. അ​വ​താ​ര​ക​ന്‍ ര​വി ശാ​സ്ത്രി ചോ​ദ്യ​ങ്ങ​ളൊ​ന്നും ചോ​ദി​ക്കാ​തെ മൈ​ക്ക് നേ​രെ സ​ച്ചി​നു കൈ​മാ​റി. കാ​ണി​ക​ള്‍ സ​ച്ചി​ന്‍... സ​ച്ചി​ന്‍ എ​ന്നാ​ര്‍ത്തു​വി​ളി​ച്ചു. നി​ങ്ങ​ള്‍ ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ, ഞാ​ന്‍ സം​സാ​രി​ക്ക​ട്ടെ... സ​ച്ചി​ൻ ഇ​തു പ​റ​ഞ്ഞ​തും സ്റ്റേ​ഡി​യം ഒ​ന്ന​ട​ങ്കം നി​ശ​ബ്ദ​മാ​യി. ഏ​താ​ണ്ട് 15 മി​നി​റ്റു നീ​ണ്ടു​നി​ന്ന പ്ര​സം​ഗം അ​തി​ലെ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. പി്ന്നി​ട്ട വ​ഴി​ക​ള്‍, ഓ​ര്‍മ​ക​ള്‍, ക​ട​പ്പാ​ടു​ക​ള്‍ എ​ല്ലാം. റ​ണ്ണൊ​ഴു​കും​പോ​ലെ ഓ​ര്‍മ​ക​ളു​ടെ ഇ​ര​മ്പം വ​ന്ന​പ്പോ​ള്‍ ക​ണ്ഠ​മി​ട​റി..

ഒ​രു ശ​രാ​ശ​രി ഇ​ന്ത്യ​ക്കാ​ര​ന്‍റെ ആ​ത്മാ​ഭി​മാ​നം ലോ​ക​ത്തി​നു​മു​മ്പി​ല്‍ ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടോ​ളം സ്വ​ന്തം തോ​ളി​ലേ​റ്റി​യ സ​ച്ചി​നെ  സ​ഹ​ക​ളി​ക്കാ​ര്‍ തോ​ളി​ലേ​റ്റി സ്റ്റേ​ഡി​യ​ത്തെ വ​ലം​വ​യ്ക്കു​ന്ന കാ​ഴ്ച​യ്ക്കാ​ണ് പി​ന്നീ​ട് വാ​ങ്ക​ഡെ സാ​ക്ഷി​യാ​യ​ത്. നാ​യ​ക​ന്‍ ധോ​ണി​യും വി​രാ​ട് കോ​ഹ്ലി​യും ചേ​ര്‍ന്നാ​ണ് സ​ച്ചി​നെ തോ​ളി​ലേ​റ്റി​യ​ത്.  ഒ​ടു​വി​ല്‍ സ​മ​യം ഒ​രു മ​ണി​യോ​ട​ടു​ത്തു.​സ​ച്ചി​നെ​യും തോ​ളി​ലെ​ടു​ത്തു​കൊ​ണ്ട് സ്റ്റേ​ഡി​യം വ​ലം​വ​ച്ചു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ്ര​ദ​ക്ഷി​ണം അ​വ​സാ​നി​ച്ചു. എ​ങ്കി​ലും സ​ച്ചി​ന്‍റെ മ​ന​സി​ല്‍ ഒ​രു ച​ട​ങ്ങു​കൂ​ടി ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു. ഏ​റ്റ​വും വൈ​കാ​രി​ക​മാ​യ ച​ട​ങ്ങ്.... എ​ല്ലാ​വ​രും പ​വ​ലി​യ​നി​ലേ​ക്കും ഗാ​ല​റി​യി​ലേ​ക്കും മ​ട​ങ്ങു​ന്ന വേ​ള​യി​ല്‍ സ​ച്ചി​ന്‍ ഒ​രി​ക്ക​ല്‍ക്കൂ​ടി ക്രീ​സി​ന്‍റെ മ​ധ്യ​ത്തി​ലേ​ക്കു വ​ന്നു....  സ​ച്ചി​ന്‍ മ​ണ്ണി​ല്‍ ഇ​രു​കൈ​ക​ളും തൊ​ട്ടു നെ​ഞ്ചി​ല്‍വ​ച്ചു, അ​വ​സാ​ന​മാ​യി... പി​ന്നീ​ട് ആ​കാ​ശ​ത്തേ​ക്കു നോ​ക്കി... ത​ല​കു​മ്പി​ട്ടു... ന​ട്ടു​ച്ച സൂ​ര്യ​ന്‍റെ കി​ര​ണ​ങ്ങ​ള്‍ സ​ച്ചി​ന്‍ ധ​രി​ച്ച തൊ​പ്പി​യി​ല്‍ കു​ത്തി. ആ ​നി​ഴ​ലി​ല്‍ മു​ഖം വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. സ​ച്ചി​ന്‍ ക​ര​യു​ക​യാ​യി​രു​ന്നു... ത​ല​കു​നി​ച്ച് മ​ട​ങ്ങു​മ്പോ​ള്‍ കൈ​ക​ള്‍കൊ​ണ്ട് മു​ഖം തു​ട​ച്ചു...​സ​ച്ചി​ന്‍ ന​ട​ന്നു നീ​ങ്ങി. അ​പ്പോ​ള്‍ സ​മ​യ​ച​ക്രം ഒ​രു മ​ണി​യി​ലെ​ത്തി​യി​രു​ന്നു. എ​ങ്കി​ലും ഗാ​ല​റി​യി​ല്‍ സ​ച്ചി​ന്‍..​സ​ച്ചി​ന്‍ വി​ളി അ​വ​സാ​നി​ച്ചി​രു​ന്നി​ല്ല. 


വാർത്തകൾ

Sign up for Newsletter



top