09
December 2019 - 9:40 pm IST

Download Our Mobile App

Flash News
Archives

Mollywood

mammootty

മരണമാസ് ലുക്കിൽ മമ്മൂട്ടി; ഷൈലോക്ക് ഫസ്റ്റ്ലുക്ക് പുറത്ത്

Published:10 November 2019

മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

ഈ വര്‍ഷം റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഓഗസ്റ്റിലായിരുന്നു തുടങ്ങിയത്. മാസ്റ്റര്‍പീസിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്.

കറുത്ത ഷര്‍ട്ടും വെള്ളി ചെയിനും കൂളിങ് ഗ്ലാസും കാതില്‍ കമ്മലും ധരിച്ച് സിനിമയിലെ ഏതോ ആക്ഷന്‍ രംഗത്തില്‍ നിന്നുള്ള ലുക്കാണിത്. ഷൈലോക്കില്‍ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിശുക്കനായ ഒരു പലിശക്കാരനായിട്ടാണ് മമ്മൂട്ടി ഷൈലോക്കില്‍ അഭിനയിക്കുന്നത്.

ഷൂട്ടിങിനിടെ ഷൈലോക്കിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. തമിഴ്നടന്‍ രാജ് കിരണാണ് മമ്മൂട്ടിയ്ക്കൊപ്പം ഷൈലോക്കില്‍ നായകനായിട്ടെത്തുന്നത്. വളരെ നിര്‍ണായകമായ കഥാപാത്രത്തെ ആയിരിക്കും രാജ് കിരണ്‍ അവതരിപ്പിക്കുന്നതെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഗുഡ്‌വില്‍ എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്. രണദിവ് ഛായഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. നടന്‍ കലാഭവന്‍ ഷാജോണ്‍ ആണ് ഷൈലോക്കില്‍ വില്ലനായിട്ടെത്തുന്നത്.


വാർത്തകൾ

Sign up for Newsletter



top