09
December 2019 - 8:35 pm IST

Download Our Mobile App

Flash News
Archives

Mollywood

dileep

വാളയാർ പരമശിവം, സിഐഡി മൂസ രണ്ടാം ഭാഗം; ഉടനെത്തുമെന്ന് ദിലീപ്

Published:10 November 2019

ദിലീപ് നായകനാകുന്ന ജാക് ഡാനിയലിന്‍റെ പ്രൊമോഷന്‍ ഭാഗമായി ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയപ്പോള്‍ ആണ് ദിലീപ് ഇതേക്കുറിച്ച് പറഞ്ഞത്. അതോടൊപ്പം സൂപ്പര്‍ ഹിറ്റായ സിഐഡി മൂസയുടെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു.

റണ്‍വേയുടെ രണ്ടാം ഭാഗം വാളയാര്‍ പരമശിവം ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ വന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായി. ഇപ്പോഴിതാ ഇതു സംബന്ധിച്ച് ഒരു ഉറപ്പുമായെത്തിയിരിക്കുകയാണ് ജനപ്രിയനായകന്‍ ദിലീപ്. ദിലീപ് നായകനാകുന്ന ജാക് ഡാനിയലിന്‍റെ പ്രൊമോഷന്‍ ഭാഗമായി ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയപ്പോള്‍ ആണ് ദിലീപ് ഇതേക്കുറിച്ച് പറഞ്ഞത്. അതോടൊപ്പം സൂപ്പര്‍ ഹിറ്റായ സിഐഡി മൂസയുടെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് ദിലീപ് പറഞ്ഞു.

ഇതിന് മുമ്പ് ദിലീപും ജോഷിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്. ഓണ്‍ എയര്‍ ഈപ്പന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജനുവരി അവസാനം തുടങ്ങാനാണ് തീരുമാനം. ജാക്ക് ഡാനിയലില്‍ ജാക്ക് എന്ന മോഷ്ടാവായാണ് ദിലീപെത്തുന്നത്. സിബിഐ ഓഫീസറുടെ വേഷത്തിലാണ് അര്‍ജ്ജുന്‍ സർജഎത്തുക. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ അഞ്ജു കുര്യനാണ് നായികയായെത്തുന്നത്.

അജു വര്‍ഗീസ്, ദേവന്‍, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2007ല്‍ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിന് ശേഷം ദിലീപും എസ്.എല്‍ പുരം ജയസൂര്യയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത്. തമീന്‍സ് ഫിലിംസിന്‍റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top