16
December 2019 - 6:26 am IST

Download Our Mobile App

Mollywood

vinayak2

ഗാനരചയിതാവ് വിനായക് വിവാഹിതനായി

Published:10 November 2019

ഏഴു വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് വിനായകും അഞ്ജലിയും വിവാഹിതരായത്. എറണാകുളം ടിഡിഎം ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ അറിയിക്കാനെത്തി.

അമ്പിളിയിലേ ആരാധികേ എന്നു തുടങ്ങുന്ന ഗാനം ഒന്നു മൂളാത്ത മലയാളികൾ കുറവായിരിക്കും. ഈ വരികളെഴുതിയ ഗാനരചയിതാവ് വിനായക് വിവാഹിതനായി. ഏഴു വർഷം നീണ്ട പ്രണയത്തിന് ശേഷമാണ് വിനായകും അഞ്ജലിയും വിവാഹിതരായത്. എറണാകുളം ടിഡിഎം ഹാളിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖർ ആശംസകൾ അറിയിക്കാനെത്തി.

ചെന്നൈ ലയോള കോളജിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. ഏഴു വർഷമായി ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ് വിനായക്. കുട്ടീം കോലും എന്ന ചിത്രത്തിനായാണ് ആദ്യ ഗാനമെഴുതിയത്.

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, സപ്തമ ശ്രീ തസ്കര, ഗപ്പി, പറവ, മറഡോണ, വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, ജൂൺ, അമ്പിളി തുടങ്ങിയ ചിത്രങ്ങളിലെ വിനായകിന്‍റെ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


വാർത്തകൾ

Sign up for Newsletter



top