16
December 2019 - 4:59 am IST

Download Our Mobile App

Kollywood

priyamani

സിബിഐ ഓഫിസറായി തമിഴകത്തേക്ക് മടങ്ങിയെത്തി പ്രിയാമണി

Published:10 November 2019

രാജേഷ് ആനന്ദ് ലീല ഒരുക്കുന്ന ഡോ. 56 എന്ന് പേരിട്ട ചിത്രത്തില്‍ സിബിഐ ഓഫീസറായാണ് പ്രിയാമണി എത്തുന്നത്. തമിഴിലും കന്നഡയിലുമായി ഒരുക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്.

ദ ഫാമിലി മാന്‍ എന്ന വെബ് സീരിസിന് ശേഷം തമിഴകത്തേക്ക് മടങ്ങിയെത്തി പ്രിയാമണി. രാജേഷ് ആനന്ദ് ലീല ഒരുക്കുന്ന ഡോ. 56 എന്ന് പേരിട്ട ചിത്രത്തില്‍ സിബിഐ ഓഫീസറായാണ് പ്രിയാമണി എത്തുന്നത്. തമിഴിലും കന്നഡയിലുമായി ഒരുക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്.

ചിത്രത്തില്‍ പുതുമുഖ താരം പ്രവീണ്‍ റെഡ്ഡി ആകും നായകനായെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രവീണ്‍ റെഡ്ഡി തന്നെയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിന്‍റെ കഥ കേട്ട് പ്രിയാമണി പെട്ടെന്ന് തന്നെ സമ്മതിക്കുകയും ചെയ്‌തെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. റാണാ ദഗുബാട്ടി നായകനായി എത്തുന്ന വിരാതപര്‍വം 1992 വിലും പ്രിയാമണി എത്തുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top