Published:10 November 2019
നാഗ്പൂര്‍:ബംഗ്ലാദേശിനെതിരായ നിര്‍ണായക ടി20യില്‍ ഇന്ത്യയുടെ ബാറ്റിങ് തുടക്കം പിഴച്ചു. ഒൻപതാമത്തെ പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി.
ആറ് പന്തിൽ നിന്നും രണ്ട് റൺസ് മാത്രം എടുത്തപ്പോഴായിരുന്നു രോഹിത്തിനെ ഷഫിയുൾ ഇസ്ലം ക്ലീൻ ബൗൾഡാക്കിയത്. പിന്നീട് ധവാനും ലോകേഷ് രാഹുലും ചേർന്ന് ചെറിയ മുന്നേറ്റം നടത്തുന്നതിനിടെ ശിഖർ ധവാനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 16 പന്തിൽ നിന്നും 19 റൺസെടുത്ത ധവാനെ ഷഫിയുളിന്റെ പന്തിൽ മുഹമ്മുദ്ദുള്ള ക്യാച്ചെടുത്താണ് പുറത്താക്കിയത്.
ലോകേഷ് രാഹുൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 52 റൺസെടുത്ത് പുറത്തായി. അൽ അമീന്റെ പന്തിൽ ലിറ്റൻ ദാസാണ് രാഹുലിനെ പുറത്താക്കിയത്. 35 പന്തിൽ നിന്നാണ് 52 റൺസ് രാഹുൽ നേടിയത്. 16 പന്തിൽ നിന്നും 20 റൺസെടുത്ത ശ്രേയസ് അയ്യരും ഋഷിഭ് പന്തുമാണ് ക്രീസിൽ. ബംഗാദേശത്തിന്റെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യൻ ഓപ്പണർമാർക്ക് വലിയ വെല്ലിവിളിയാണ് ഇന്നുയുർത്തിയത്.
ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. ക്രുനാല്‍ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. ബംഗ്ലാദേശ് ടീമിലും ഒരു മാറ്റമുണ്ട്. പരിക്കേറ്റ മൊസദെക്കിന് പകരം മുഹമ്മദ് മിഥുന് ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് കിരീടം നേടാനാകും.
ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, കെ എല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, യൂസ്വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ്.
ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, മുഹമ്മദ് നെയിം, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫിഫ് ഹുസൈന്, മുഹമ്മദ് മിഥുന്, അമിനുള്‍ ഇസ്ലാം, ഷഫിയുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്, അല്‍-അമിന്‍ ഹുസൈന്.