12
December 2019 - 3:10 am IST

Download Our Mobile App

Flash News
Archives

Cricket

ഇന്ത്യക്കെതിരെ ബംഗാദേശിന് 175 റൺസ് വിജയലക്ഷ്യം

Published:10 November 2019

തുടക്കം പിഴച്ചെങ്കിലും ശ്രേയസ് അയ്യരുടെയും ലോകേഷ് യാദവിന്‍റെയും അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തത്. 

നാഗ്പൂര്‍: ടി 20ൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 175 റൺസ് വിജയലക്ഷ്യം. തുടക്കം പിഴച്ചെങ്കിലും ശ്രേയസ് അയ്യരുടെയും ലോകേഷ് യാദവിന്‍റെയും അർദ്ധ സെഞ്ച്വറി മികവിലാണ് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തത്. 

ഒൻപതാമത്തെ പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ പുറത്തായത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. ആറ് പന്തിൽ നിന്നും രണ്ട് റൺസ് മാത്രം എടുത്തപ്പോഴായിരുന്നു രോഹിത്തിനെ ഷഫിയുൾ ഇസ്‌ലം ക്ലീൻ ബൗൾഡാക്കിയത്.

പിന്നീട് ധവാനും ലോകേഷ് രാഹുലും ചേർന്ന് ചെറിയ മുന്നേറ്റം നടത്തുന്നതിനിടെ ശിഖർ ധവാനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 16 പന്തിൽ നിന്നും 19 റൺസെടുത്ത ധവാനെ ഷഫിയുളിന്‍റെ പന്തിൽ മുഹമ്മുദ്ദുള്ള ക്യാച്ചെടുത്താണ് പുറത്താക്കിയത്. 

ലോകേഷ് രാഹുൽ‌ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും 52 റൺസെടുത്ത് പുറത്തായി. അൽ‌ അമീന്‍റെ പന്തിൽ ലിറ്റൻ ദാസാണ് രാഹുലിനെ പുറത്താക്കിയത്. 35 പന്തിൽ നിന്നാണ് 52 റൺസ് രാഹുൽ നേടിയത്. പിന്നീടാണ് ശ്രേയസ് അയ്യർ മികച്ച പ്രകടനം പുറത്തെടുത്തത്.

33 പന്തിൽ നിന്നും 62 റൺസാണ് അയ്യർ സ്വന്തമാക്കിയത്. അഞ്ച് സിക്സുകളും മൂന്ന് ഫോറുകളും അടങ്ങുന്നതായിരുന്നു ശ്രേയസ് അയ്യരുടെ ഇന്നിങ്സ്. സൗമ്യ സർക്കാറിന്‍റെ പന്തിൽ ലിറ്റൻ ദാസ് ക്യാച്ചെടുത്താണ് ശ്രേയസിനെ പുറത്താക്കിയത്.

ഒൻപത് പന്തിൽ നിന്നും ആറ് റൺസ് മാത്രമെടുത്ത ഋഷിഭ് പന്തിനെയും സൗമ്യ സർക്കാരാണ് ക്ലീൻ ബൗൾ‌ഡാക്കിയത്. മനീഷ് പാണ്ഡേയും 22 റൺസും ശിവം ഡ്യൂബ് ഒൻപത് റൺസും പുറത്താകാതെ നേടി. 13 പന്തിൽ നിന്നാണ് പാണ്ഡേ22 റൺസെടുത്തത്. ബംഗ്ലാദേശിന് വേണ്ടി ഷഫിയുൾ ഇസ്‌ലമും സൗമ്യ സർക്കാരും രണ്ട് വീതം വീക്കറ്റ് വീഴ്ത്തിയപ്പോൾ‌ അൽ അമീൻ‌ ഹുസൈൻ ഒരു വിക്കറ്റും വീഴ്ത്തി.


വാർത്തകൾ

Sign up for Newsletter



top