Published:10 November 2019
അശ്വതി: സന്താനസംരക്ഷണത്താല്‍ ആശ്വാസം തോന്നും. നിരവധി കാര്യങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ചെയ്തു തീര്‍ക്കും. താരതമ്യേന പണം കുറച്ചു കൊണ്ടു കരാറുജോലികള്‍ ഏറ്റെടുക്കും.
ഭരണി: നല്ല ഉദ്യോഗാവസരം നഷ്ടപ്പെടും. പ്രയത്നങ്ങള്‍ക്ക് ഫലം കുറയും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. അസുഖങ്ങള്‍ക്ക് വിദഗ്ധപരിശോധന വേണ്ടിവരും.
കാര്‍ത്തിക: ഭാവിയെപ്പറ്റിയുള്ള ആശങ്ക വർധിക്കും. പകര്‍ച്ചവ്യാധി പിടിപെടും. കടം കൊടുക്കരുത്. വസ്തുതര്‍ക്കം പരിഹരിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാകും.
രോഹിണി: ലഭിച്ചു എന്നു കരുതുന്ന സ്ഥാനമാറ്റത്തിന് തടസമനുഭവപ്പെടും. കലാകായിക മത്സരങ്ങള്‍ക്ക് പരിശീലനം തേടും. ചെലവുകള്‍ക്ക് നിയന്ത്രണം വേണം.
മകയിരം: ചെലവിനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. വ്യക്തി വിദ്വേഷത്താല്‍ ആഗ്രഹങ്ങള്‍ക്ക് തടസമനുഭവപ്പെടും. വീഴ്ചക്ക് സാധ്യതയുണ്ട്.
തിരുവാതിര: ഔദ്യോഗികമായി സ്ഥാനക്കയറ്റമുണ്ടാകും. സാമ്പത്തിക വരുമാനം വർധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. വ്യവസ്ഥകള്‍ പാലിക്കും.
പുണര്‍തം: പ്രവര്‍ത്തനരംഗം മെച്ചപ്പെടും. വരവു വർധിക്കും. പ്രയത്നങ്ങള്‍ക്കു ഫലമുണ്ടാകും. പുതിയ ഉദ്യോഗം ലഭിക്കും. സന്താനസൗഖ്യമുണ്ടാകും.
പൂയ്യം: നല്ല ഉദ്യോഗാവസരം നഷ്ടപ്പെടും. പ്രയത്നങ്ങള്‍ക്ക് ഫലം കുറയും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ദൂരദേശ ഉദ്യോഗത്തിന് അവസരമുണ്ടാകും.
ആയില്യം: കടം കൊടുത്ത സംഖ്യതിരിച്ചു ലഭിക്കും. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിക്കും.
മകം: ഈശ്വരപ്രാര്‍ത്ഥനകളാല്‍ കാര്യവിജയമുണ്ടാകും. ചികിത്സകളാല്‍ ആരോഗ്യമുണ്ടാകും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. യാത്രാക്ലേശമുണ്ടാകും.
പൂരം: അവധിയെടുത്ത് ആരാധനാലയദര്‍ശനം നടത്തും. ദീര്‍ഘവീക്ഷണത്തോടുകൂടിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. വ്യവസ്ഥകള്‍ പാലിക്കും.
ഉത്രം: യാതൊരു കാരണവുമില്ലാതെ സ്വജനങ്ങള്‍ക്കു വിരോധം തോന്നും. ആത്മവിശ്വാസം വർധിക്കും. വിപരീത ചിന്തകള്‍ ഉപേക്ഷിക്കണം.
അത്തം: വ്യക്തിവൈരാഗ്യത്താല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് തടസമനുഭവപ്പെടും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ജാമ്യം നില്‍ക്കരുത്.
ചിത്തിര: പൂർവികസ്വത്ത് വിൽപ്പന ചെയ്ത് പട്ടണത്തില്‍ ഗൃഹം വാങ്ങാന്‍ ധാരണയാകും. ദേവാലയ ദര്‍ശനമുണ്ടാകും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും.
ചോതി: സ്വസ്ഥതയും സമാധാനവും കുടുംബത്തില്‍ ഐശ്വര്യവും ദാമ്പത്യഐക്യതയും ഉണ്ടാകും. ബന്ധുസഹായത്താല്‍ ഭൂമിക്രയ വിക്രയങ്ങളില്‍ പണം മുടക്കും.
വിശാഖം: നടപടിക്രമങ്ങളില്‍ കൃത്യത പാലിക്കും. വിശ്വാസയോഗ്യമായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. അവസരോചിതമായി പ്രവര്‍ത്തിക്കാന്‍ യുക്തി തോന്നും.
അനിഴം: പുതിയ പാഠ്യപദ്ധതിക്കു ചേരും. വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചു ലഭിക്കും. പ്രതീക്ഷകള്‍ സഫലമാകും.
തൃക്കേട്ട: തൊഴില്‍മേഖലകളിലെ അപര്യാപ്തതകള്‍ പരിഹരിക്കും. സത്കര്‍മ്മങ്ങള്‍ക്കു സർവാത്മന സഹകരിക്കും. സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിക്കും.
മൂലം: മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും. ധര്മ്മപ്രവര്ത്തികള്ക്കും പുണ്യപ്രവര്‍ത്തികള്‍ക്കും സഹകരിക്കും. ആഗ്രഹിച്ച വിദേശയാത്ര സഫലമാകും.
പൂരാടം: ഉദ്യോഗത്തില്‍ നേട്ടമില്ലാത്തതിനാല്‍ ഉപരിപഠനത്തിനു ചേരും. ആത്മധൈര്യക്കുറവിനാല്‍ സാമ്പത്തിക ഇടപാടില്‍ നിന്നും പിന്മാറും. ഈശ്വരപ്രാര്‍ത്ഥനകളാല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും.
ഉത്രാടം: ആരോഗ്യം തൃപ്തികരമായിരിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. പുതിയ പദ്ധതി ആവിഷ്ക്കരിക്കും.
തിരുവോണം: ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം പരിശ്രമം വേണ്ടിവരും. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.
അവിട്ടം: പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. സത്കര്‍മ്മങ്ങള്‍ക്ക് പണം ചെലവാക്കും.
ചതയം: ഉത്തരവാദിത്ത്വങ്ങള്‍ മറ്റെരാളെ ഏൽപ്പിക്കരുത്. കാര്യകാരണസഹിതം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പരിഗണിക്കപ്പടും. ദാമ്പത്യസൗഖ്യമുണ്ടാകും.
പൂരോരുട്ടാതി: സാമ്പത്തിക ദുരുപയോഗം ചെയ്യുന്ന ജോലിക്കാരെ പിരിച്ചുവിടും. രക്തസമ്മർദം വർധിക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടമുണ്ടാകും.
ഉത്രട്ടാതി: ധര്മ്മപ്രവര്ത്തികള്ക്കും പുണ്യപ്രവര്‍ത്തികള്‍ക്കും സഹകരിക്കും. പുതിയ വ്യാപാര വ്യവസായ മേഖലകള്‍ക്ക് തുടക്കം കുറിക്കും. സംഘ
നേതൃത്വസ്ഥാനം വഹിക്കും.
രേവതി: ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കും. വരവും ചെലവും തുല്യമായിരിക്കും. പുതിയ കരാറുജോലികള്‍ ഏറ്റെടുക്കും.