12
December 2019 - 4:22 am IST

Download Our Mobile App

Flash News
Archives

Football

la-liga-football-updates

ലാ​​ലി​​ഗ : റ​​യ​​ലി​​നും ബാ​​ഴ്സ​​യ്ക്കും ജ​​യം

Published:10 November 2019

എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളു​​ക​​ള്‍ക്ക് ആ​​ദ്യ പ​​കു​​തി അ​​വ​​സാ​​നി​​പ്പി​​ച്ച റ​​യ​​ലി​​നാ​​യി 61-ാം മി​​നി​​റ്റി​​ല്‍ ഫെ​​ഡ്‌​​റി​​ക്കോ​​വാ​​ല്‍വെ​​ര്‍ദെ ഗോ​​ള്‍പ​​ട്ടി​​ക തി​​ക​​ച്ചു. 12 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ നി​​ന്ന് 25 പോ​​യി​​ന്‍റു​​ള്ള റ​​യ​​ല്‍ പോ​​യി​​ന്‍റ്  പ​​ട്ടി​​ക​​യി​​ല്‍ ഗോ​​ള്‍ ശ​​രാ​​ശ​​രി​​യി​​ല്‍ ബാ​​ഴ്‌​​സ​​യ്ക്കു പി​​ന്നി​​ല്‍ ര​​ണ്ടാ​​മ​​താ​​ണ്.

മാ​​ഡ്രി​​ഡ്: ലാ ​​ലി​​ഗ​​യി സൂ​​പ്പ​​ർ ക്ല​​ബ്ബു​​ക​​ളാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നും ബാ​​ഴ്സി​​ലോ​​ണ​​യ്ക്കും ജ​​യം. എ​​വേ മ​​ത്സ​​ര​​ത്തി​​ല്‍ ഐ​​ബ​​റി​​നെ എ​​തി​​രി​​ല്ലാ​​ത്ത നാ​​ലു ഗോ​​ളു​​ക​​ൾ​​ക്ക് റ​​യ​​ൽ ത​​ക​​ർ​​ത്ത​​പ്പോ​​ൾ,  മെ​​സി​​യു​​ടെ ഹാ​​ട്രി​​ക്കു​​മാ​​യി തി​​ള​​ങ്ങി​​യ ലാ ​​ലി​​ഗ മ​​ത്സ​​ര​​ത്തി​​ല്‍ സെ​​ല്‍റ്റ വി​​ഗോ​​യെ ഒ​​ന്നി​​നെ​​തി​​രേ നാ​​ലു ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ബാ​​ഴ്സ ത​​ക​​ർ​​ത്ത​​ത്. 
   
ക​​രീം ബെ​​ന്‍സേ​​മ ഇ​​ര​​ട്ട​​ഗോ​​ളു​​ക​​ളു​​മാ​​യി തി​​ള​​ങ്ങി. 17-ാം മി​​നി​​റ്റി​​ല്‍ ബെ​​ന്‍സേ​​മ റ​​യ​​ലി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 20-ാം മി​​നി​​റ്റി​​ല്‍ ല​​ഭി​​ച്ച പെ​​നാ​​ല്‍റ്റി വ​​ല​​യി​​ലെ​​ത്തി​​ച്ച് സെ​​ര്‍ജി​​യോ റാ​​മോ​​സ് റ​​യ​​ലി​​ന്റെ ലീ​​ഡു​​യ​​ര്‍ത്തി. 29-ാം മി​​നി​​റ്റ​​ലും റ​​യ​​ലി​​ന് അ​​നു​​കൂ​​ല​​മാ​​യി പെ​​നാ​​ല്‍റ്റി. കി​​ക്കെ​​ടു​​ത്ത ബെ​​ന്‍സേ​​മ ത​​ന്റെ ര​​ണ്ടാം ഗോ​​ള്‍ നേ​​ടി. 
   
എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളു​​ക​​ള്‍ക്ക് ആ​​ദ്യ പ​​കു​​തി അ​​വ​​സാ​​നി​​പ്പി​​ച്ച റ​​യ​​ലി​​നാ​​യി 61-ാം മി​​നി​​റ്റി​​ല്‍ ഫെ​​ഡ്‌​​റി​​ക്കോ​​വാ​​ല്‍വെ​​ര്‍ദെ ഗോ​​ള്‍പ​​ട്ടി​​ക തി​​ക​​ച്ചു. 12 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ നി​​ന്ന് 25 പോ​​യി​​ന്‍റു​​ള്ള റ​​യ​​ല്‍ പോ​​യി​​ന്‍റ്  പ​​ട്ടി​​ക​​യി​​ല്‍ ഗോ​​ള്‍ ശ​​രാ​​ശ​​രി​​യി​​ല്‍ ബാ​​ഴ്‌​​സ​​യ്ക്കു പി​​ന്നി​​ല്‍ ര​​ണ്ടാ​​മ​​താ​​ണ്.   ര​​ണ്ടു ഫ്രീ ​​കി​​ക്കു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ​​യാ​​യി​​രു​​ന്നു മെ​​സി​​യു​​ടെ ഹാ​​ട്രി​​ക്ക്. 23-ാം മി​​നി​​റ്റി​​ല്‍ പെ​​നാ​​ല്‍റ്റി​​യി​​ലൂ​​ടെ​​യാ​​ണ് മെ​​സി അ​​ക്കൗ​​ണ്ട് തു​​റ​​ന്ന​​ത്. 42-ാം മി​​നി​​റ്റി​​ല്‍ ലൂ​​ക്കാ​​സ് ഒ​​ളാ​​സ​​യി​​ലൂ​​ടെ സെ​​ല്‍റ്റ ഒ​​പ്പ​​മെ​​ത്തി. എ​​ന്നാ​​ല്‍ ആ​​ദ്യ പ​​കു​​തി​​യു​​ടെ അ​​ധി​​ക​​സ​​മ​​യ​​ത്ത് ല​​ഭി​​ച്ച ഫ്രീ​​കി​​ക്ക് വ​​ല​​യി​​ലെ​​ത്തി​​ച്ച് മെ​​സ്സി ബാ​​ഴ്‌​​സ​​യ്ക്ക് ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. 
   
പി​​ന്നാ​​ലെ ര​​ണ്ടാം പ​​കു​​തി​​യു​​ടെ മൂ​​ന്നാം മി​​നി​​റ്റി​​ല്‍ ഫ്രീ​​കി​​ക്കി​​ലൂ​​ടെ മെ​​സി ഹാ​​ട്രി​​ക്ക് തി​​ക​​ച്ചു. ലാ ​​ലി​​ഗ​​യി​​ല്‍ മെ​​സി​​യു​​ടെ 34-ാം ഹാ​​ട്രി​​ക്കാ​​യി​​രു​​ന്നു ഇ​​ത്. 85-ാം മി​​നി​​റ്റി​​ല്‍ സെ​​ര്‍ജി​​യോ ബു​​സ്‌​​കെ​​റ്റ്‌​​സ് നാ​​ലാം ഗോ​​ളോ​​ടെ ബാ​​ഴ്‌​​സ​​യു​​ടെ ഗോ​​ള്‍ പ​​ട്ടി​​ക തി​​ക​​ച്ചു. 12 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ നി​​ന്ന് എ​​ട്ടു ജ​​യ​​ങ്ങ​​ളോ​​ടെ 25 പോ​​യ​​ന്റു​​മാ​​യി ബാ​​ഴ്‌​​സ വീ​​ണ്ടും ലീ​​ഗി​​ല്‍ ഒ​​ന്നാ​​മ​​തെ​​ത്തി. 


വാർത്തകൾ

Sign up for Newsletter



top