12
December 2019 - 4:59 am IST

Download Our Mobile App

Flash News
Archives

Kollywood

കമൽഹാസൻ ചിത്രങ്ങളിൽ ഫേവറേറ്റ് അപൂർവ സഹോദരങ്ങൾ: രജനികാന്ത്

Published:11 November 2019

കമൽ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടം അപൂർവ്വ സഹോദരങ്ങൾ ആണെന്നായിരുന്നു രജനീകാന്തിന്‍റെ വാക്കുകൾ. കമലിന്‍റെ ഹേ റാം, തേവർ മകൻ എന്നിവയും ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണെന്ന് രജനീകാന്ത്.

ചെന്നൈ: തമിഴിലെ സൂപ്പർ സ്റ്റാറുകളാണ് രജനീകാന്തും കമൽഹാസനും. അഭിനയമികവിൽ തങ്ങളുടേതായ ശൈലിയിലൂടെ ആരാധകരെ സൃഷ്ടിച്ചവരുമാണ് ഇവരും.

തനിക്കേറ്റവും പ്രിയപ്പെട്ട കമൽഹാസൻ ചിത്രത്തെ കുറിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ‌ ഏറ്റെടുത്തിരിക്കുന്നത്. കമൽ ചിത്രങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്ടം അപൂർവ്വ സഹോദരങ്ങൾ ആണെന്നായിരുന്നു രജനീകാന്തിന്‍റെ വാക്കുകൾ. കമലിന്‍റെ ഹേ റാം, തേവർ മകൻ എന്നിവയും ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണെന്ന് രജനീകാന്ത്.
 
കമൽഹാസന്‍റെ 65-ാം പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ത്രിദിന ആഘോഷപരിപാടിയ്ക്ക് ഇടയിലായിരുന്നു രജനീകാന്തിന്‍റെ വെളിപ്പെടുത്തൽ. ഹേ റാം മുപ്പതു തവണയെങ്കിലും താൻ കണ്ടിട്ടുണ്ടാകുമെന്നും രജനികാന്ത്.

ഞാൻ ധാരാളം സിനിമകൾ കാണുന്ന ആളല്ല, എന്നാൽ ഗോഡ്‌ഫാദർ (1972), തിരുവിലൈയാടൽ (1965),ഹേ റാം (2000) എന്നീ ചിത്രങ്ങൾ ഹൃയത്തോട് വളരെ അടുത്തു നിൽക്കുന്ന ചിത്രങ്ങളാണ്. അപൂർവ്വ സഹോദരങ്ങൾ (1989) ആണ് എനിക്കേറ്റവും പ്രിയപ്പെട്ട കമൽഹാസൻ ചിത്രം.

ആ സിനിമ കണ്ടതിനു ശേഷം അർദ്ധരാത്രി ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കാനായി വീട്ടിൽ പോയിരുന്നു. അതുപോലെ, തേവർ മകൻ (1992) കാലാതീതമായ ക്ലാസിക് ചിത്രമാണെന്നും രജനീകാന്ത് പറഞ്ഞു.

കമൽഹാസന്‍റെ 65-ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി  സംവിധായകനായ കെ ബാലചന്ദറിന്‍റെ പ്രതിമയും അനാച്ഛാദനം ചെയ്തു. അൽവാർപേട്ടിലെ രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണലിന്‍റെ ഓഫിസ് പരിസരത്താണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

ഒരു നടനെന്ന നിലയിൽ ബാലചന്ദർ എന്ന സംവിധായകൻ തന്‍റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചുവെന്നും രജനീകാന്ത് സംസാരിച്ചു. 


വാർത്തകൾ

Sign up for Newsletter



top