05
July 2020 - 6:13 am IST

Download Our Mobile App

National

chest-pain-shiv-sena-top-leader-sanjay-raut-hospitalised

നെഞ്ചുവേദന; ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് ആശുപത്രിയിൽ

Published:11 November 2019

കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെയാണ് സഞ്ജയ് റാവത്തിനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മും​ബൈ: ശിവസേനയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെയാണ് സഞ്ജയ് റാവത്തിനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ചയോടെ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരനും എംഎൽഎയുമായ സുനിൽ റാവത്ത് അറിയിച്ചു.

മുഖ്യമന്ത്രിസ്ഥാനം വീതം വയ്ക്കുന്നതിനെ ചൊല്ലി ബിജെപിയോട് ഇടഞ്ഞ ശിവസേന, എൻസിപിയുടേയും കോൺഗ്രസിന്‍റേയും പിന്തുണയോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സഞ്ജയ് റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്ന മഹാരാഷ്ട്രയിൽ ശിവസേനയുടെ അഭിപ്രായങ്ങൾ മാധ്യമങ്ങളെ അറിയിച്ചിരുന്നതും മറ്റു കക്ഷികളുമായി സഖ്യചർച്ചകൾ നടത്തിയിരുന്നതും സജ്ജയ് റാവത്തിന്‍റെ നേതൃത്വത്തിലായിരുന്നു.


വാർത്തകൾ

Sign up for Newsletter



top