16
December 2019 - 4:59 am IST

Download Our Mobile App

Market

indian-car-market-line-going-down-words

കാ​ര്‍ വി​ൽ​പ്പ​ന പി​ന്നോ​ട്ട്

Published:11 November 2019

ഒ​ക്റ്റോ​ബ​റി​ല്‍ രാ​ജ്യ​ത്തെ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ വി​ല്‍പ്പ​ന​യും കു​റ​ഞ്ഞു. മു​ന്‍ വ​ര്‍ഷം ഇ​തേ​കാ​ല​യ​ള​വി​ലെ അ​പേ​ക്ഷി​ച്ച് മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ വി​ല്‍പ്പ​ന 15.88 ശ​ത​മാ​നം കു​റ​ഞ്ഞ് 11,16,970 യൂ​ണി​റ്റാ​യി. മൊ​ത്തം ഇ​രു​ച​ക്ര​വാ​ഹ​ന വി​ല്‍പ്പ​ന 14.43 ശ​ത​മാ​നം കു​റ​ഞ്ഞ് 17,57,264 യൂ​ണി​റ്റു​ക​ളാ​യി.

മും​ബൈ: യാ​ത്ര വാ​ഹ​ന വി​ൽ​പ്പ​ന ഉ​ണ​ര്‍ന്നി​ട്ടും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ കാ​ര്‍വി​ൽ​പ്പ​ന​യി​ല്‍ ഇ​ടി​വ് തു​ട​രു​ക​യാ​ണ്. ഒ​ക്റ്റോ​ബ​റി​ല്‍ രാ​ജ്യ​ത്തെ കാ​ര്‍ വി​ല്‍പ്പ​ന 6.34 ശ​ത​മാ​നം കു​റ​വാ​ണ് പ്ര​ക​ട​മാ​യ​ത്. മു​ന്‍ വ​ര്‍ഷം ഒ​ക്റ്റോ​ബ​റി​ല്‍ 1,85,400 യൂ​ണി​റ്റു​ക​ള്‍ വി​റ്റ സ്ഥാ​ന​ത്ത് ഈ ​വ​ര്‍ഷം ഒ​ക്റ്റോ​ബ​റി​ല്‍ വി​റ്റ​ത്  1,73,649 യൂ​ണി​റ്റ് കാ​റു​ക​ള്‍ മാ​ത്ര​മാ​ണ് എ​ന്ന് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​നാ​യാ​യ സി​യാ​മി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ​റ​യു​ന്നു.

ഒ​ക്റ്റോ​ബ​റി​ല്‍ രാ​ജ്യ​ത്തെ മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ വി​ല്‍പ്പ​ന​യും കു​റ​ഞ്ഞു. മു​ന്‍ വ​ര്‍ഷം ഇ​തേ​കാ​ല​യ​ള​വി​ലെ അ​പേ​ക്ഷി​ച്ച് മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ വി​ല്‍പ്പ​ന 15.88 ശ​ത​മാ​നം കു​റ​ഞ്ഞ് 11,16,970 യൂ​ണി​റ്റാ​യി. മൊ​ത്തം ഇ​രു​ച​ക്ര​വാ​ഹ​ന വി​ല്‍പ്പ​ന 14.43 ശ​ത​മാ​നം കു​റ​ഞ്ഞ് 17,57,264 യൂ​ണി​റ്റു​ക​ളാ​യി. വാ​ണി​ജ്യ വാ​ഹ​ന വി​ല്‍പ്പ​ന 23.31 ശ​ത​മാ​നം കു​റ​ഞ്ഞ് 66,773 യൂ​ണി​റ്റാ​യി.എ​ന്നാ​ല്‍, ഒ​ക്റ്റോ​ബ​റി​ല്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ യാ​ത്രാ വാ​ഹ​ന വി​ല്‍പ്പ​ന​യി​ല്‍ നേ​രി​യ വ​ര്‍ധ​ന പ്ര​ക​ട​മാ​യി. ഒ​ക്റ്റോ​ബ​റി​ല്‍ രാ​ജ്യ​ത്തെ യാ​ത്രാ വാ​ഹ​ന വി​ല്‍പ്പ​ന  0.28 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 2,85,027 യൂ​ണി​റ്റു​ക​ളാ​യി. അ​തേ​സ​മ​യം വി​വ​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള വാ​ഹ​ന വി​ല്‍പ്പ​ന ഒ​ക്റ്റോ​ബ​റി​ല്‍ 12.76 ശ​ത​മാ​നം കു​റ​ഞ്ഞ് 21,76,136 യൂ​ണി​റ്റാ​യി.


വാർത്തകൾ

Sign up for Newsletter



top