12
December 2019 - 3:12 am IST

Download Our Mobile App

Flash News
Archives

Updates

kitco-to-design-ksfdc-multiplexes-in-kerala

കെ​എ​സ്എ​ഫ്ഡി​സി മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ​ക്ക് കി​റ്റ്കോ​യു​ടെ രൂ​പ​ക​ൽ​പ്പ​ന

Published:11 November 2019

കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര​വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ (കെ​എ​സ്എ​ഫ്ഡി​സി) നി​ർ​മ്മി​ക്കു​ന്ന മ​ൾ​ട്ടി​പ്ല​ക്സു​ക​ളു​ടെ   രൂ​പ​ക​ൽ​പ്പ​ന പൊ​തു​മേ​ഖ​ലാ സാ​ങ്കേ​തി​ക ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​മാ​യ കി​റ്റ്കോ നി​ർ​വ​ഹി​ക്കു​ന്നു.​സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കി​ഫ്‌​ബി പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് 12 സ്ഥ​ല​ങ്ങ​ളി​ൽ ആ​ധു​നി​ക മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്.

കൊ​ച്ചി: കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര​വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ (കെ​എ​സ്എ​ഫ്ഡി​സി) നി​ർ​മ്മി​ക്കു​ന്ന മ​ൾ​ട്ടി​പ്ല​ക്സു​ക​ളു​ടെ   രൂ​പ​ക​ൽ​പ്പ​ന പൊ​തു​മേ​ഖ​ലാ സാ​ങ്കേ​തി​ക ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാ​പ​ന​മാ​യ കി​റ്റ്കോ നി​ർ​വ​ഹി​ക്കു​ന്നു.​സം​സ്ഥാ​ന​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കി​ഫ്‌​ബി പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് 12 സ്ഥ​ല​ങ്ങ​ളി​ൽ ആ​ധു​നി​ക മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ അ​ഞ്ച് എ​ണ്ണ​ത്തി​ന്‍റെ രൂ​പ​ക​ൽ​പ്പ​ന പൂ​ർ​ത്തി​യാ​യി. നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കും. നി​ര​വ​ധി മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ സ​ന്ദ​ർ​ശി​ച്ചും ച​ല​ച്ചി​ത്ര സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും നി​ർ​മാ​താ​ക്ക​ളും മ​ൾ​ട്ടി​പ്ല​ക്സ്/​തി‍യ​റ്റ​ർ ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച​ന​ട​ത്തി​യും മാ​ർ​ക്ക​റ്റ് സാ​ധ്യ​ത​ക​ളും സാ​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്ത​ശേ​ഷ​മാ​ണ് മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ​ക്ക് അ​ന്തി​മ​രൂ​പം ന​ൽ​കു​ന്ന​തെ​ന്ന് പ​ദ്ധ​തി​യു​ടെ ഉ​പ​ദേ​ഷ്ടാ​വ് ഡോ. ​സു​രേ​ഷ് മ​ണി​മ​ല പ​റ​ഞ്ഞു. 

കാ​യം​കു​ള​ത്തും, കാ​ക്ക​നാ​ടും സ്ഥാ​പി​ക്കു​ന്ന മ​ൾ​ട്ടി​പ്ല​ക്സു​ക​ളി​ൽ മൂ​ന്ന് സ്ക്രീ​ൻ വീ​ത​വും തൃ​ശൂ​ർ അ​ള​ഗ​പ്പ​ന​ഗ​ർ, പേ​രാ​മ്പ്ര, പ​യ്യ​ന്നൂ​ർ, ത​ല​ശേ​രി, താ​നൂ​ർ, ഒ​റ്റ​പ്പാ​ലം, ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ​ക്ക് ര​ണ്ട് സ്ക്രീ​ൻ വീ​ത​വു​മാ​ണ് രൂ​പ​ക​ൽ​പ്പ​ന​യി​ലു​ള്ള​ത്.  പാ​യം, വൈ​ക്കം, നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നി​വി​ട​ങ്ങ​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കാ​യം​കു​ള​ത്തും കാ​ക്ക​നാ​ടും ഓ​രോ സ്ക്രീ​നി​ൽ വീ​തം 4 കെ ​പ്രൊ​ജെ​ക്ഷ​ൻ, അ​റ്റ്മോ​സൗ​ണ്ട് എ​ന്നീ സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​കും. മ​റ്റു സ്ക്രീ​നു​ക​ളി​ലെ​ല്ലാം 2 കെ ​പ്രൊ​ജ​ക്ഷ​ൻ, 7.1 സൗ​ണ്ട് സം​വി​ധാ​ന​ങ്ങ​ളാ​ണു​ണ്ടാ​വു​ക. 2 കെ ​പ്രൊ​ജ​ക്ഷ​നു​ക​ളെ​ല്ലാം 4കെ ​അ​പ്ഗ്രേ​ഡ​ബി​ൾ ആ​യി​രി​ക്കും. നി​ല​വി​ലു​ള്ള ഏ​റ്റ​വും മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലാ​യി​രി​ക്കും ഈ ​മ​ൾ​ട്ടി​പ്ല​ക്സു​ക​ളു​ടെ രൂ​പ​ക​ൽ​പ്പ​ന​യും പ്ര​ദ​ർ​ശ​ന/​ശ​ബ്ദ സം​വി​ധാ​ന​ങ്ങ​ളും. കൂ​ടാ​തെ,  മി​ക​ച്ച അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഈ ​തി​യ​റ്റ​റു​ക​ളി​ൽ ഒ​രു​ക്കു​ന്നു​ണ്ട്. ഓ​രോ സ്ഥ​ല​ത്തേ​യും വി​വി​ധ ഘ​ട​ക​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ഓ​രോ സ്ക്രീ​നി​ലും150 മു​ത​ൽ250 വ​രെ സീ​റ്റു​ക​ൾ ഉ​ണ്ടാ​കും. 

നി​ല​വി​ൽ കെ​എ​സ്എ​ഫ്ഡി​സി​ക്ക് 17 സ്ക്രീ​നു​ക​ൾ ഉ​ണ്ട്. പു​തി​യ മ​ൾ​ട്ടി​പ്ല​ക്സു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ ഷൂ​ട്ടി​ങ്, പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ എ​ന്നീ മേ​ഖ​ല​ക​ൾ കൂ​ടാ​തെ പ്ര​ദ​ർ​ശ​ന​രം​ഗ​ത്തും കെ​എ​സ്എ​ഫ്ഡി​സി ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കും. ക​ലാ​പ​ര​മാ​യി മി​ക​ച്ച ചി​ത്ര​ങ്ങ​ൾ​ക്കും പു​തി​യ​നി​ർ​മ്മാ​താ​ക്ക​ൾ​ക്കും  ന​വാ​ഗ​ത സം​വി​ധാ​യ​ക​ർ​ക്കും ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ വേ​ദി​യൊ​രു​ക്കു​ക​യാ​ണ് കെ​എ​സ്എ​ഫ്ഡി​സി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്ന്. സി​നി​മ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് ഏ​റെ സ​ഹാ​യ​ക​മാ​വു​ന്ന ഈ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ കെ​എ​സ്എ​ഫ്‌​ഡി​സി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ 40നു ​മേ​ലേ സ്ക്രീ​നു​ക​ൾ ഉ​ണ്ടാ​വും. കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ്ക്രീ​നു​ക​ൾ കോ​ർ​പ്പ​റ​ഷ​ൻ വി​ഭാ​വ​നം ചെ​യ്യു​ന്നു​ണ്ട്.

കെ​എ​സ്എ​ഫ്ഡി​സി ചെ​യ​ർ​മാ​നാ​യ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​കാ​ര​ൻ ഷാ​ജി എ​ൻ. ക​രു​ണി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം രൂ​പ​ക​ൽ​പ്പ​ന​ക​ളി​ൽ പു​തി​യ സ​ങ്കേ​ത​ങ്ങ​ളൂം വാ​സ്തു​ക​ല​യി​ലെ ആ​ർ​ട്ട് ഡെ​ക്കോ ശൈ​ലി​ക​ളും പു​തി​യ തി​യ​റ്റ​റു​ക​ളി​ൽ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. തി​യ​റ്റ​റു​ക​ൾ ച​ല​ച്ചി​ത്രാ​സ്വാ​ദ​ന​ത്തി​നു മാ​ത്ര​മ​ല്ലാ​തെ ജ​ന​ങ്ങ​ളു​ടെ ഒ​രു പൊ​തു ഇ​ട​മാ​യി എ​ങ്ങ​നെ മാ​റ്റാം എ​ന്ന​തും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും എ​ങ്ങ​നെ ഇ​വി​ടെ സ​മ​ന്വ​യി​പ്പി​ക്കാം എ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്തി​ട്ടു​ള്ള ആ​ശ​യ​ങ്ങ​ളാ​ണ്.


വാർത്തകൾ

Sign up for Newsletter



top