09
December 2019 - 8:47 pm IST

Download Our Mobile App

Flash News
Archives

National

maharashtra-shiv-sena-bjp

വ​ഴി പി​രി​യു​ന്ന​ത് മൂ​ന്നു പ​തി​റ്റാ​ണ്ടി​ന്‍റെ ബ​ന്ധം

Published:11 November 2019

എ​ൻ​സി​പി​ക്കും കോ​ൺ​ഗ്ര​സി​നു​മൊ​പ്പം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ശി​വ​സേ​ന  തീ​രു​മാ​നി​ച്ച​തോ​ടെ അ​ന്ത്യം കു​റി​ക്കു​ന്ന​ത് ബി​ജെ​പി​യു​മാ​യി മൂ​ന്നു പ​തി​റ്റാ​ണ്ടു പി​ന്നി​ട്ട ബ​ന്ധ​ത്തി​ന്. രാ​ജ്യ​ത്ത് ബി​ജെ​പി​യു​ടെ ആ​ദ്യ സ​ഖ്യ​ക​ക്ഷി​കൂ​ടി​യാ​ണു ശി​വ​സേ​ന.

മും​ബൈ: എ​ൻ​സി​പി​ക്കും കോ​ൺ​ഗ്ര​സി​നു​മൊ​പ്പം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ ശി​വ​സേ​ന  തീ​രു​മാ​നി​ച്ച​തോ​ടെ അ​ന്ത്യം കു​റി​ക്കു​ന്ന​ത് ബി​ജെ​പി​യു​മാ​യി മൂ​ന്നു പ​തി​റ്റാ​ണ്ടു പി​ന്നി​ട്ട ബ​ന്ധ​ത്തി​ന്. രാ​ജ്യ​ത്ത് ബി​ജെ​പി​യു​ടെ ആ​ദ്യ സ​ഖ്യ​ക​ക്ഷി​കൂ​ടി​യാ​ണു ശി​വ​സേ​ന. അ​ഥ​വാ രാ​ജ്യം ഭ​രി​ക്കു​ന്ന എ​ൻ​ഡി​എ​യു​ടെ തു​ട​ക്കം മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ബി​ജെ​പി- ശി​വ​സേ​നാ സ​ഖ്യ​ത്തി​ൽ ന്നാ​യി​രു​ന്നു. 

1989ൽ ​സ​ഖ്യ​ത്തി​ന്‍റെ തു​ട​ക്ക​കാ​ല​ത്തു മ​റാ​ഠ മ​ണ്ണി​ൽ വ​ലി​യ ശ​ക്തി​യാ​യി​രു​ന്നി​ല്ല ബി​ജെ​പി. ശി​വ​സേ​നാ മേ​ധാ​വി അ​ന്ത​രി​ച്ച ബാ​ൽ താ​ക്ക​റെ​യു​ടെ ത​ണ​ലി​ലാ​യി​രു​ന്നു അ​ന്നു സ​ഖ്യം. എ.​ബി. വാ​ജ്പേ​യി​യു​ടെ വി​ശ്വ​സ്ത​നും മ​ഹാ​രാ​ഷ്‌​ട്ര ബി​ജെ​പി​യി​ലെ ക​രു​ത്ത​നു​മാ​യി​രു​ന്ന പ്ര​മോ​ദ് മ​ഹാ​ജ​ന് താ​ക്ക​റെ​യു​മാ​യ‌ു​ള്ള ബ​ന്ധ​മാ​യി​രു​ന്നു സ​ഖ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ. മ​ഹാ​രാ​ഷ്‌​ട്ര സേ​ന​യ്ക്കും കേ​ന്ദ്രം ബി​ജെ​പി​ക്കും എ​ന്ന​താ​യി​രു​ന്നു ധാ​ര​ണ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ ശി​വ​സേ​ന​യും ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ളി​ല്‍ ബി​ജെ​പി​യും മ​ത്സ​രി​ക്കു​മെ​ന്ന സ​മ​വാ​ക്യ​ത്തി​ൽ തു​ട​ങ്ങി​യ സ​ഖ്യം 1995ല്‍ ​സം​സ്ഥാ​ന​ത്തു ഭ​ര​ണ​ത്തി​ലെ​ത്തി. 

ഏ​റ്റ​വും കൂ​ടു​ത​ല്‍ സീ​റ്റ് നേ​ടു​ന്ന ക​ക്ഷി​ക്ക് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും ര​ണ്ടാ​മ​ത്തെ വ​ലി​യ ക​ക്ഷി​ക്ക് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും എ​ന്ന ധാ​ര​ണ പ്ര​കാ​രം ശി​വ​സേ​നാ നേ​താ​വ് മ​നോ​ഹ​ര്‍ ജോ​ഷി മു​ഖ്യ​മ​ന്ത്രി​യാ​യി. ബി​ജെ​പി നേ​താ​വ് ഗോ​പി​നാ​ഥ് മു​ണ്ടെ​യാ​യി​രു​ന്നു ഉ​പ​മു​ഖ്യ​മ​ന്ത്രി. താ​ക്ക​റെ​യു​ടെ അ​പ്ര​മാ​ദി​ത്വം ചോ​ദ്യം ചെ​യ്തി​രു​ന്നി​ല്ലെ​ങ്കി​ലും സു​ഖ​ക​ര​മാ​യി​രു​ന്നി​ല്ല ഭ​ര​ണം. വ​കു​പ്പു​ക​ളു​ടെ‌ പേ​രി​ല​ട​ക്കം ത​മ്മി​ൽ​ത്ത​ല്ലി. കാ​ലു​വാ​രി. ഒ​ടു​വി​ൽ നാ​ലു വ​ർ​ഷ​ത്തി​നു​ശേ​ഷം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യം പ​രാ​ജ​യ​പ്പെ​ട്ടു.  കോ​ണ്‍ഗ്ര​സും എ​ന്‍സി​പി​യും ചേ​ര്‍ന്ന സ​ഖ്യം സം​സ്ഥാ​ന​ത്ത് അ​ധി​കാ​ര​ത്തി​ലെ​ത്തി. ഇ​തോ​ടെ പ്ര​തി​പ​ക്ഷ നേ​തൃ​ത്വ​ത്തി​നു​വേ​ണ്ടി​യ​ട​ക്കം ഏ​റ്റു​മു​ട്ടി. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​മ്പോ​ൾ ഭ​ര​ണ​ത്തി​ൽ കോ​ൺ​ഗ്ര​സ്- എ​ൻ​സി​പി സ​ഖ്യ​ത്തി​നു നീ​ണ്ട 15 വ​ർ​ഷം ഭ​ര​ണം. 

ഇ​തി​നി​ടെ, ബാ​ൽ താ​ക്ക​റെ അ​ന്ത​രി​ച്ചു. ഉ​ദ്ധ​വ് താ​ക്ക​റെ സേ​നാ നേ​തൃ​ത്വ​ത്തി​ലെ​ത്തി. ന​രേ​ന്ദ്ര മോ​ദി ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ലും. ഇ​ക്കാ​ലം കൊ​ണ്ട് ഒ​രു​പാ​ടു വ​ള​ർ​ന്നു ബി​ജെ​പി. സം​സ്ഥാ​ന​ത്താ​കെ വേ​രു​ക​ളു​ണ്ടാ​ക്കി. മും​ബൈ​യും കൊ​ങ്ക​ണും മാ​ത്ര​മാ​യി​രു​ന്നു തു​ട​ക്ക​കാ​ലം മു​ത​ൽ ശി​വ​സേ​ന​യു​ടെ ശ​ക്തി​കേ​ന്ദ്രം. മ​റാ​ത്ത്‌​വാ​ഡ​യി​ലും വി​ദ​ർ​ഭ​യി​ലു​മ​ട​ക്കം അ​ടി​ത്ത​റ​യു​ണ്ടാ​ക്കി​യ ബി​ജെ​പി​യി​ലേ​ക്കു മും​ബൈ​യി​ലെ​യും കൊ​ങ്ക​ണി​ലെ​യും പു​തു​ത​ല​മു​റ ആ​ക​ർ​ഷി​ക്ക​പ്പെ​ട്ട​തോ​ടെ സേ​ന മെ​ലി​ഞ്ഞു. 

ഇ​തോ​ടെ, സ​ഖ്യ​ത്തി​ലെ വ​ലി​യ ക​ക്ഷി ആ​രെ​ന്നു ത​ർ​ക്ക​മാ​യി.  2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 25 വ​ർ​ഷ​ത്തി​നി​ടെ ബി​ജെ​പി​യും ശി​വ​സേ​ന​യും ഒ​റ്റ​യ്‌​ക്കൊ​റ്റ​യ്ക്കു മ​ത്സ​രി​ച്ചു. അ​പ്പോ​ഴും കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ സേ​ന​യു​ടെ പ്ര​തി​നി​ധി തു​ട​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി 122 സീ​റ്റു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ ശി​വ​സേ​ന 63 സീ​റ്റി​ലൊ​തു​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ക​യ​ല്ലാ​തെ വ​ഴി​യി​ല്ലാ​യി​രു​ന്നു ശി​വ​സേ​ന​യ്ക്ക്. പ​ക്ഷേ, ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മോ പ്ര​ധാ​ന​പ്പെ​ട്ട വ​കു​പ്പു​ക​ളാ​യ ആ​ഭ്യ​ന്ത​രം, റ​വ​ന്യൂ, ന​ഗ​ര​വി​ക​സ​നം, ജ​ല​വ​കു​പ്പ് തു​ട​ങ്ങി​യ​വ​യോ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല ബി​ജെ​പി. 

ഈ ​അ​പ​മാ​ന​ത്തി​ന്‍റെ മ​റു​പ​ടി​യാ​യി​രു​ന്നു  2019ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഹ​ക​ര​ണം തേ​ടി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​എ​ത്തി​യ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി പ​ദ​വി​യും മ​ന്ത്രി​സ​ഭാ​അം​ഗ​ത്വ​വും തു​ല്യ​മാ​യി പ​ങ്കി​ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലേ​ക്ക് ഉ​ദ്ധ​വി​നെ ന​യി​ച്ച​ത്. ഇ​ത് അ​മി​ത് ഷാ ​അം​ഗീ​ക​രി​ച്ചെ​ന്നാ​ണു ശി​വ​സേ​ന​യു​ടെ വാ​ദം. എ​ന്നാ​ൽ,  അ​ത്ത​ര​മൊ​രു ധാ​ര​ണ ഇ​ല്ലെ​ന്ന് ബി​ജെ​പി പ​റ​യു​ന്നു. എ​ന്താ​യാ​ലും ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും ര​ണ്ടു വ​ഴി​ക്കാ​യി. 

എ​ന്നാ​ൽ, ഇ​നി​യു​ള്ള കാ​ലം സു​ഖ​ക​ര​മാ​വി​ല്ല ശി​വ​സേ​ന​യ്ക്കെ​ന്നു വ്യ​ക്തം. ഒ​രു​പ​ക്ഷേ, പാ​ർ​ട്ടി​യു​ടെ നി​ല​നി​ൽ​പ്പു​ത​ന്നെ അ​പ​ക​ട​ത്തി​ലാ​കാം. ഹി​ന്ദു​ത്വ ആ​ശ​യ​ത്തി​ന്‍റെ​യും മ​ണ്ണി​ന്‍റെ മ​ക്ക​ൾ വാ​ദ​ത്തി​ന്‍റെ​യും അ​ടി​ത്ത​റ​യി​ൽ കെ​ട്ടി​പ്പ​ടു​ത്ത പാ​ർ​ട്ടി​യാ​ണു ശി​വ​സേ​ന. ഈ ​ആ​ശ​യ​ങ്ങ​ളി​ലെ​ല്ലാം വി​ട്ടു​വീ​ഴ്ച ചെ​യ്താ​ൽ മാ​ത്ര​മേ കോ​ണ്‍ഗ്ര​സി​നും എ​ന്‍സി​പി​ക്കു​മൊ​പ്പം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നാ​വു. മാ​ത്ര​മ​ല്ല, ശ​ര​ദ് പ​വാ​റി​നെ​യും പൃ​ഥ്വി​രാ​ജ് ‌ച​വാ​നെ​യും പോ​ലെ മ​റാ​ഠ മ​ണ്ണി​ലെ അ​തി​കാ​യ​ന്മാ​രാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ​യും എ​ൻ​സി​പി​യു​ടെ​യും ത​ല​പ്പ​ത്ത്. ഇ​ത്ര​യും കാ​ലം ശി​വ​സേ​ന വ​ല്യേ​ട്ട​നാ​യ ബി​ജെ​പി​യെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​നി എ​ൻ​സി​പി​യും കോ​ൺ​ഗ്ര​സു​മു​ണ്ടാ​ക്കു​ന്ന സ​മ്മ​ർ​ദ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ക​യെ​ന്ന ത​ല​വേ​ദ​ന​യാ​കും പാ​ർ​ട്ടി​യെ കാ​ത്തി​രി​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top