09
December 2019 - 8:36 pm IST

Download Our Mobile App

Flash News
Archives

Kerala

communist-party-started-to-clean-maoist-issue-inside-party

മാ​വോ​യി​സം: പാ​ര്‍ട്ടി​യി​ല്‍ ശു​ദ്ധീ​ക​ര​ണ​ത്തി​ന് സി​പി​എം

Published:11 November 2019

# സ​ച്ചി​ൻ വ​ള്ളി​ക്കാ​ട്

മാ​വോ​വാ​ദി ആ​രോ​പ​ണ​ത്തി​ല്‍ യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട് ര​ണ്ട് പാ​ർ​ട്ടി അം​ഗ​ങ്ങ​ള്‍ അ​റ​സ്റ്റി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്പൂ​ര്‍ണ പ​രി​ശോ​ധ​ന​യ്ക്കു സി​പി​എം. സി​പി​എ​മ്മി​ൽ അ​ഞ്ഞൂ​റി​ല​ധി​കം മാ​വോ​യി​സ്റ്റ് ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്നാ​ണ് പൊ​ലീ​സ് റി​പ്പോ​ര്‍ട്ട്.

കോ​ഴി​ക്കോ​ട്: മാ​വോ​വാ​ദി ആ​രോ​പ​ണ​ത്തി​ല്‍ യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട് ര​ണ്ട് പാ​ർ​ട്ടി അം​ഗ​ങ്ങ​ള്‍ അ​റ​സ്റ്റി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്പൂ​ര്‍ണ പ​രി​ശോ​ധ​ന​യ്ക്കു സി​പി​എം. സി​പി​എ​മ്മി​ൽ അ​ഞ്ഞൂ​റി​ല​ധി​കം മാ​വോ​യി​സ്റ്റ് ഭീ​ക​ര​ര്‍ നു​ഴ​ഞ്ഞു​ക​യ​റി​യെ​ന്നാ​ണ് പൊ​ലീ​സ് റി​പ്പോ​ര്‍ട്ട്. കോ​ഴി​ക്കോ​ട് പ​ന്തീ​ര​ങ്കാ​വി​ല്‍ പാ​ര്‍ട്ടി അം​ഗ​ങ്ങ​ളാ​യ​താ​ഹ ഫ​സ​ൽ, അ​ല​ന്‍ ഷു​ഹൈ​ബ് എ​ന്നീ സി​പി​എം പ്ര​വ​ര്‍ത്ത​ക​രു​ടെ മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന് പി​റ​കെ​യാ​ണു പാ​ർ​ട്ടി​ക്ക് വ​ലി​യ മു​ന്ന​റി​യി​പ്പാ​കു​ന്ന പൊ​ലീ​സ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​ത്. 

പോ​ഷ​ക സം​ഘ​ട​ന​ക​ളാ​യ എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍ത്ത​ക​രെ​യാ​ണ് ചി​ല കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്ന​ത്. പാ​ര്‍ട്ടി​ക്കു​ള്ളി​ല്‍ മാ​വോ​വാ​ദി​ക​ളും ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളും നു​ഴ​ഞ്ഞു ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് പാ​ര്‍ട്ടി നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ന്നൊ​ന്നും പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി​യി​രു​ന്നി​ല്ല. ‌‌

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡി​വൈ​എ​ഫ്‌​ഐ, എ​സ്എ​ഫ്‌​ഐ തു​ട​ങ്ങി പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ല്‍പ്പെ​ട്ട​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഫ്രാ​ക്‌​ഷ​ന്‍ യോ​ഗ​ങ്ങ​ൾ ന​ട​ത്തി മാ​വോ​വാ​ദി അ​നു​ഭാ​വി​ക​ളെ ക​ണ്ടെ​ത്താ​നും തെ​റ്റു​തി​രു​ത്ത​ലി​നു​മാ​ണു നീ​ക്കം. പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സ​മ്മേ​ള​ന​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ഴും മ​റ്റ് അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ലും മാ​ത്ര​മാ​ണ് പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ പാ​ര്‍ട്ടി അം​ഗ​ങ്ങ​ളു​ടെ ഫ്രാ​ക്‌​ഷ​ന്‍ വി​ളി​ച്ചി​രു​ന്ന​ത്. 

തീ​വ്ര ഇ​ട​തു​പ​ക്ഷ ആ​ശ​യം കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​രു​ടെ എ​ണ്ണം പാ​ര്‍ട്ടി​യി​ലും പോ​ഷ​ക സം​ഘ​ട​ന​ക​ളി​ലും കൂ​ടി​വ​രി​ക​യാ​ണ്. പാ​ർ​ട്ടി​യി​ൽ 500ലേ​റെ മാ​വോ​യി​സ്റ്റ് അ​നു​ഭാ​വി​ക​ളു​ണ്ടെ​ന്ന​തി​നു പു​റ​മേ ഈ ​ആ​ശ​യ​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ പാ​ര്‍ട്ടി അം​ഗ​ങ്ങ​ള്‍ ആ​ക​ര്‍ഷി​ക്ക​പ്പെ​ടു​ന്നു​മു​ണ്ട്. ഇ​തു ക​ണ്ടെ​ത്താ​നും ത​ട​യാ​നു​മു​ള്ള നീ​ക്ക​ങ്ങ​ളാ​കും വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ക. 

അ​ല​നും താ​ഹ​യും മാ​വോ​യി​സ്റ്റ് ആ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു പാ​ര്‍ട്ടി ന​ട​ത്തി​യ ര​ഹ​സ്യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​രു​വ​രെ​യും പാ​ര്‍ട്ടി​യി​ല്‍നി​ന്നു പു​റ​ത്താ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം പാ​ര്‍ട്ടി അ​ന്വേ​ഷ​ണ ക​മ്മി​ഷ​ന്‍റെ റി​പ്പോ​ര്‍ട്ട് ല​ഭി​ച്ച ശേ​ഷ​മേ ഉ​ണ്ടാ​കൂ. 20ന് ​മു​ന്‍പ് ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കും. 

പാ​ര്‍ട്ടി​യു​ടെ എ​ല്ലാ ത​ല​ങ്ങ​ളി​ലും ഈ ​വി​ഷ​യം മു​ന്‍നി​ർ​ത്തി യോ​ഗം വി​ളി​ച്ച് ആ​വ​ശ്യ​മാ​യ ശു​ദ്ധീ​ക​ര​ണ ന​ട​പ​ടി​ക​ളും മു​ന്‍ക​രു​ത​ലു​ക​ളും എ​ടു​ക്കും. ഇ​രു​വ​രു​ടെ​യും അ​റ​സ്റ്റി​നെ​ത്തു​ട​ര്‍ന്നു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​വും തീ​വ്ര ഇ​ട​ത്, ഇ​സ്ലാ​മി​ക രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളോ​ടു​ള്ള സി​പി​എം നി​ല​പാ​ടും വി​ശ​ദീ​ക​രി​ക്കാ​ൻ ലോ​ക്ക​ല്‍ ക​മ്മി​റ്റി ത​ല​ത്തി​ൽ പാ​ര്‍ട്ടി ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ങ്ങ​ള്‍ ചേ​രും. അ​ല​ൻ അം​ഗ​മാ​യി​ട്ടു​ള്ള സി​പി​എം പ​ന്നി​യ​ങ്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി​യോ​ഗം ഇ​ന്ന​ലെ ചേ​ർ​ന്നു. 


വാർത്തകൾ

Sign up for Newsletter



top