10
December 2019 - 5:40 am IST

Download Our Mobile App

Flash News
Archives

Kerala

nipah-resistant-mission-starts-soon

നി​പ്പ പ്ര​തി​രോ​ധം അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കും

Published:11 November 2019

# സ്വ​ന്തം ലേ​ഖി​ക

ഈ ​വ​ര്‍ഷ​ത്തെ നി​പ്പ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ മോ​ക്ഡ്രി​ല്ലു​ക​ള്‍ ന​ട​ത്തും. വി​ദൂ​ര ല​ക്ഷ​ണ​ങ്ങ​ള്‍ പോ​ലു​മു​ള്ള എ​ല്ലാ കേ​സു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ക്കും.

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ര്‍ഷ​ത്തെ നി​പ്പ പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍പ്പെ​ടെ മോ​ക്ഡ്രി​ല്ലു​ക​ള്‍ ന​ട​ത്തും. വി​ദൂ​ര ല​ക്ഷ​ണ​ങ്ങ​ള്‍ പോ​ലു​മു​ള്ള എ​ല്ലാ കേ​സു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ക്കും. നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​ത്ത​രം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തി​ലൂ​ടെ വൈ​റ​സി​നെ വ​ലി​യ തോ​തി​ല്‍ നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​ഞ്ഞു- മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. 

മ​ല​മ്പ​നി, ക്ഷ​യം, മ​ന്ത്, കു​ഷ്ഠം, ക​രി​മ്പ​നി എ​ന്നീ രോ​ഗ​ങ്ങ​ള്‍ 2020 ഓ​ടെ നി​ര്‍മാ​ര്‍ജ​നം ചെ​യ്യാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കും. ക്ഷ​യ​രോ​ഗ നി​ര്‍മാ​ര്‍ജ​ന യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ 87 ശ​ത​മാ​നം വീ​ടു​ക​ള്‍ സ​ന്ദ​ര്‍ശി​ച്ചു. 325 പു​തി​യ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി ചി​കി​ത്സ ന​ല്‍കി​വ​രു​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ രോ​ഗ​സാ​ധ്യ​ത ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​വ​രെ മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ സ​ന്ദ​ര്‍ശി​ച്ച് രോ​ഗ​ല​ക്ഷ​ണം നി​ര്‍ണി​യി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ 410 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​രം​ഭി​ച്ചു. സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് തൂ​വാ​ല വി​പ്ല​വം എ​ന്ന പേ​രി​ല്‍ ബോ​ധ​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്നു​ണ്ട്. 

85 ആ​ശു​പ​ത്രി​ക​ളി​ല്‍ മ​ന്ത് രോ​ഗ​ത്തി​ന്‍റെ മോ​ര്‍ബി​ഡി​റ്റി മാ​നെ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് പ്രി​വ​ന്‍ഷ​ന്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. ഗോ​ത്ര​മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​രി​മ്പ​നി നി​ര്‍ണ​യ ക്യാം​പു​ക​ളും ന​ട​ത്തു​ന്നു. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ബോ​ധ​വ​ത്ക​ണം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. 

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന പു​തി​യ രോ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കും. പ​ക​ര്‍ച്ച വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ന് ആ​യു​ഷ്, ഹോ​മി​യോ​പ്പ​തി, അ​ലോ​പ്പ​തി വ​കു​പ്പു​ക​ള്‍ സം​യോ​ജി​പ്പി​ച്ചു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 843 പേ​ർ കു​ഷ്ഠ​രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. 2018 ഡി​സം​ബ​റി​ല്‍ അ​ശ്വ​മേ​ധം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തു മു​ത​ല്‍ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ വ​രെ 611 പേ​ര്‍ക്ക് രോ​ഗം പു​തു​താ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്- ശൈ​ല​ജ അ​റി​യി​ച്ചു.


വാർത്തകൾ

Sign up for Newsletter



top