12
December 2019 - 4:53 am IST

Download Our Mobile App

Flash News
Archives

Gulf

six-foreign-workers-buried-alive-after-heavy-rain-flooded-construction-site

മഴ: ഒമാനിൽ കോൺക്രീറ്റ് പൈപ്പിൽ വെള്ളം കയറി ആറ് തൊഴിലാളികൾ മരിച്ചു

Published:11 November 2019

എയർപോർട്ട് ഹൈറ്റ്സ് ഭാഗത്ത് ജല വിതരണ പദ്ധതിയുടെ വിപുലീകരണ ജോലികൾ നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്.

മസ്കറ്റ്: ഒമാനിൽ കനത്ത മഴയെ തുടർ്നന് കോൺക്രീറ്റ് പൈപ്പിൽ വെള്ളം കയറി ആറ് വിദേശ തൊഴിലാളികൾ മരിച്ചു. ഏഷ്യൻ വംശജരാണ് മരിച്ചതെന്ന് സിവിൽ ഡിഫൻസ് പൊതു അഥോറിറ്റി അറിയിച്ചു. എന്നാൽ ഇവരുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. എയർപോർട്ട് ഹൈറ്റ്സ് ഭാഗത്ത് ജല വിതരണ പദ്ധതിയുടെ വിപുലീകരണ ജോലികൾ നടക്കുന്ന സ്ഥലത്താണ് അപകടം നടന്നത്. 

ഞായറാഴ്ച രാത്രി മസ്കറ്റ് ഗവർണറേറ്റിലാണ് സംഭവം. തൊഴിലാളികൾ കുടുങ്ങിയെന്ന വിവരം ലഭിച്ചതിനു പിന്നാലെ രാത്രി തന്നെ വിപുലമായ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. 14 അടി ആഴത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. 295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ചതിനു ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.


വാർത്തകൾ

Sign up for Newsletter



top