Published:12 November 2019
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറെ ഇന്നറിയാം. മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മൂന്ന് മുന്നണികളും മത്സരിക്കുന്നതോടെ എൽഡിഎഫ് വിജയിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
നൂറംഗ കൗണ്‍സിലിൽ 43 അംഗങ്ങളുള്ള എൽഡിഎഫ് തുടർ ഭരണം ഉറപ്പിക്കുകയാണ്. ആർക്കും കേവലഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ എൽഡിഎഫാണ് ഏറ്റവും വലിയമുന്നണി. കെ. ശ്രീകുമാർ ആണ് എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി.
എം.ആർ. ഗോപൻ ബിജെപി സ്ഥാനാർഥിയായും, ഡി. അനിൽകുമാർ യുഡിഎഫ് സ്ഥാനാർഥിയുമാണ്. സ്വതന്ത്രനെ മുന്നിൽ നിർത്തി ബിജെപിയെ പരോക്ഷമായ ഒപ്പം കൂട്ടി എൽഡിഎഫ് ഭരണം അവസാനിപ്പിക്കാൻ നീക്കം നടത്തിയ കോണ്‍ഗ്രസ് അവസാനം രാഷ്ട്രീയ തിരിച്ചടികൾ മുന്നിൽ കണ്ട് പിന്മാറുകയായിരുന്നു.
മുന്‍ മേയര്‍ വി.കെ. പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചതോടെയാണ് പുതിയ മേയറെ കണ്ടെത്തേണ്ട സാഹചര്യമുണ്ടായത്.