12
December 2019 - 11:41 am IST

Download Our Mobile App

Flash News
Archives

Offbeat

ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന; മുഖ്യമന്ത്രിക്കൊപ്പം കാലുകൊണ്ട് സെൽഫിയെടുത്ത് പ്രണവ് 

Published:12 November 2019

ഇരുകൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്‍റെ ജന്മദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭാ ഓഫിസിലെത്തി ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക നല്‍കിയത്.

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഭിന്നശേഷിക്കാരന്‍ പ്രണവിന്‍റെ ജന്മദിനാഘോഷം.  

ഇരുകൈകളുമില്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവാണ് തന്‍റെ ജന്മദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭാ ഓഫിസിലെത്തി ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക നല്‍കിയത്.

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ലഭിച്ച തുകയുടെ ചെക്കാണ്, ഇരുകൈകളുമില്ലാത്തതിനാല്‍ കാലുകൊണ്ട്  പ്രണവ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം കാലുകൊണ്ട് പ്രണവ് സെല്‍ഫിയുമെടുത്താണ് മടങ്ങിയത്. മുഖ്യമന്ത്രി പ്രണവിന്‍റെ കാൽ പിടിച്ചാണ് സ്വീകരിച്ചത്. 

ജീവിതത്തിലെ തന്‍റെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് പ്രണവ് പറഞ്ഞു.  അച്ഛന്‍ ബാലസുബ്രഹ്മണ്യത്തിനും അമ്മ സ്വര്‍ണകുമാരിക്കും ഒപ്പമെത്തിയ പ്രണവ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. കെ.ഡി. പ്രസേനന്‍ എംഎല്‍എയും ഇവർക്കൊപ്പമുണ്ടായിരുന്നു.

രാവിലെ  നിയമസഭയിലെ ഓഫിസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി എന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രണവിനെ കുറിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

രാവിലെ നിയമസഭയിലെ ഓഫിസിൽ എത്തിയപ്പോൾ ഒരു ഹൃദയ സ്പർശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ പ്രണവ് തന്റെ ജന്മദിനത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ വന്നതായിരുന്നു അത്.

ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകൾ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛൻ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വർണകുമാരിയെയും സാക്ഷിനിർത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയും കൂടെയുണ്ടായി.

സർക്കാർ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്‍റെ ഈ സംഭാവനക്കുള്ളതെന്ന് മറുപടി പറഞ്ഞു. ചിറ്റൂർ ഗവ. കോളേജിൽ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോൾ. കാൽ ഉപയോഗിച്ച് സെൽഫിയും എടുത്ത പ്രണവുമായി ഏറെനേരം സംസാരിച്ച ശേഷമാണ് സന്തോഷപൂർവം യാത്രയാക്കിയത്.
 


വാർത്തകൾ

Sign up for Newsletter



top