12
December 2019 - 3:14 am IST

Download Our Mobile App

Flash News
Archives

Gulf

6-workers-believed-to-be-indians-killed-in-flash-flood-in-work-site

ഒമാനില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറ് പേരും ഇന്ത്യക്കാര്‍

Published:12 November 2019

ഇവരിൽ മലയാളികൾ ഉണ്ടോ എന്നതിൽ സ്ഥിരീകരണമില്ല. മരിച്ചവരുടെ പൂർണ വിവരങ്ങൾക്കായി അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു.

മസ്കറ്റ്: ഒമാനിൽ കനത്ത മഴയിൽ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കോൺക്രീറ്റ് പൈപ്പിൽ വെള്ളം കയറി മരിച്ച ആറ് തൊഴിലാളികളും ‌ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരിൽ മലയാളികൾ ഉണ്ടോ എന്നതിൽ സ്ഥിരീകരണമില്ല. മരിച്ചവരുടെ പൂർണ വിവരങ്ങൾക്കായി അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. എല്ലാവിധ പിന്തുണയും എംബസിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

ഞായറാഴ്ച രാത്രി മസ്കറ്റ് സീബ് മേഖലയിലായിരുന്നു അപകടം. ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടർന്ന് പൈപ്പിൽ വെള്ളം കയറുകയായിരുന്നു. തൊഴിലാളികൾ കുടുങ്ങിയെന്ന വിവരം ലഭിച്ചതിനു പിന്നാലെ രാത്രി തന്നെ വിപുലമായ രക്ഷാ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. 14 അടി ആഴത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. അപകടത്തിൽപ്പെട്ടവർ ഏഷ്യൻ വംശജരാരാണെന്ന് നേരത്തെ ഒമാൻ അധികൃതർ അറിയിച്ചിരുന്നെങ്കിലും ഏത് രാജ്യക്കാരാണെന്നതിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.


വാർത്തകൾ

Sign up for Newsletter



top