12
December 2019 - 4:52 am IST

Download Our Mobile App

Flash News
Archives

Updates

cial-going-to-invest-more-in-solar-energy-production

ഊ​ര്‍ജ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ മു​ട​ക്കാ​നൊ​രു​ങ്ങി സി​യാ​ല്‍

Published:12 November 2019

വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ നി​ക്ഷേ​പ​സാ​ധ്യ​ക​ള്‍ തേ​ടി സി​യാ​ല്‍. ഊ​ര്‍ജ മേ​ഖ​ല​യി​ലാ​ണ് സി​യാ​ല്‍ പു​തി​യ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. 12 മെ​ഗാ​വാ​ട്ടി​ന്‍റെ സൗ​രോ​ര്‍ജ പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

കൊ​ച്ചി: വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തി​യ നി​ക്ഷേ​പ​സാ​ധ്യ​ക​ള്‍ തേ​ടി സി​യാ​ല്‍. ഊ​ര്‍ജ മേ​ഖ​ല​യി​ലാ​ണ് സി​യാ​ല്‍ പു​തി​യ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. 12 മെ​ഗാ​വാ​ട്ടി​ന്‍റെ സൗ​രോ​ര്‍ജ പ്ലാ​ന്‍റാ​ണ് സ്ഥാ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. പൂ​ര്‍ണ​മാ​യും വൈ​ദ്യു​തി വി​ല്‍പ്പ​ന ല​ക്ഷ്യ​മി​ട്ട് സ്ഥാ​പി​ക്കു​ന്ന പ്ലാ​ന്‍റ് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ പ​യ്യ​ന്നൂ​ര്‍ എ​തു​കു​ടു​ക്ക​യി​ലാ​ണ് സ്ഥാ​പി​ക്കു​ക. കേ​ര​ള സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച 5 ല​ഘു വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ല്‍ അ​രീ​പ്പാ​റ പ​ദ്ധ​തി​യു​ടെ നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. ഇ​തി​നു പു​റ​മെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തും സൗ​രോ​ര്‍ജോ​ത്പാ​ദ​ന പ​ദ്ധ​തി. 

22 കോ​ടി രൂ​പ ചെ​ല​വു വ​രു​ന്ന പ​ദ്ധ​തി​യു​ടെ സ്ഥാ​പ​ന​വും ന​ട​ത്തി​പ്പും സി​യാ​ലി​ന്‍റെ ഊ​ര്‍ജോ​ത്പാ​ദ​ന ഉ​പ​ക​മ്പ​നി​യാ​യ സി​യാ​ല്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ചേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും. ആ​റ് മാ​സം കൊ​ണ്ട് പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് പ​ദ്ധ​തി. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വൈ​ദ്യു​തി മു​ഴു​വ​ന്‍ കെ​എ​സ്ഇ​ബി​ക്ക് ഗ്രി​ഡ് വ​ഴി ന​ല്‍കാ​നാ​ണ് പ​ദ്ധ​തി. ഇ​തു​സം​ബ​ന്ധി​ച്ച് കെ​എ​സ്ഇ​ബി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്.

നി​ല​വി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സൗ​രോ​ര്‍ജ പ​ദ്ധ​തി​ക​ളി​ല്‍ നി​ന്ന് സി​യാ​ലി​ന് ആ​വ​ശ്യ​മാ​യ​തി​ല​ധി​കം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന സൗ​രോ​ര്‍ജം കെ​എ​സ്ഇ​ബി​യ്ക്ക് ന​ല്‍കു​ന്നു​ണ്ട്. നി​ല​വി​ല്‍ എ​ട്ട് പ്ലാ​ന്‍റു​ക​ളി​ല്‍ നി​ന്നാ​യി 40 മെ​ഗാ​വാ​ട്ട് ആ​ണ് സി​യാ​ലി​ന്‍റെ സൗ​രോ​ര്‍ജ സ്ഥാ​പി​ത​ശേ​ഷി. പ്ര​തി​ദി​നം 1.63 ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്നു​ണ്ട്. സി​യാ​ലി​ന്‍റെ ആ​വ​ശ്യം ക​ഴി​ഞ്ഞ പ്ര​തി​ദി​നം 10000 യൂ​ണി​റ്റ് വൈ​ദ്യു​തി സി​യാ​ല്‍ കെ​എ​സ്ഇ​ബി​യ്ക്കു ന​ല്‍കു​ന്നു.


വാർത്തകൾ

Sign up for Newsletter



top