12
December 2019 - 3:27 am IST

Download Our Mobile App

Flash News
Archives

Market

record-sales-in-smartphone-market

സ്മാ​ര്‍ട്ട്ഫോ​ണ്‍ വി​പ​ണി​യി​ല്‍ റെ​ക്കോ​ഡ് വി​ല്‍പ്പ​ന

Published:12 November 2019

ഇ​ന്ത്യ​ന്‍ സ്മാ​ര്‍ട്ട്ഫോ​ണ്‍ വി​പ​ണി​യി​ല്‍ റെ​ക്കോ​ഡ് വി​ല്‍പ്പ​ന. 2019 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ മൂ​ന്നാം പാ​ദ​ത്തി​ല്‍ 46.6 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ് വി​റ്റു​പോ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ​കാ​ല​യ​ള​വി​ലെ ഇ​തേ പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് 9.3 ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

മും​ബൈ: ഇ​ന്ത്യ​ന്‍ സ്മാ​ര്‍ട്ട്ഫോ​ണ്‍ വി​പ​ണി​യി​ല്‍ റെ​ക്കോ​ഡ് വി​ല്‍പ്പ​ന. 2019 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ന്‍റെ മൂ​ന്നാം പാ​ദ​ത്തി​ല്‍ 46.6 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ് വി​റ്റു​പോ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ​കാ​ല​യ​ള​വി​ലെ ഇ​തേ പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് 9.3 ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഡാ​റ്റാ കോ​ര്‍പ്പ​റേ​ഷ​ന്‍ ഇ​ന്ത്യ​യാ​ണ് ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്.ഓ​ണ്‍ലൈ​ന്‍ സെ​യി​ല്‍ ഫെ​സ്റ്റി​വ​ല്ലു​ക​ള്‍, പു​തി​യ ബ്രാ​ൻ​ഡു​ക​ളു​ടെ ക​ട​ന്നു​വ​ര​വ്  എ​ന്നി​വ സ്മാ​ര്‍ട്ട്ഫോ​ണ്‍ വി​പ​ണി​ക്ക് ഗു​ണം ചെ​യ്തു. മൊ​ത്തം സ്മാ​ര്‍ട്ട്ഫോ​ണ്‍ വി​ല്‍പ്പ​ന​യു​ടെ ക​ണ​ക്കു​പ​രി​ശോ​ധി​ച്ചാ​ല്‍ ഓ​ണ്‍ലൈ​ന്‍ വി​പ​ണി​ക്കാ​ണ് ഗു​ണ​മാ​യ​തെ​ന്ന് മ​ന​സി​ലാ​ക്കാം. 

മൊ​ത്തം വി​പ​ണി​യു​ടെ 45.4 ശ​ത​മാ​നം നേ​ടി​യ​ത് ഓ​ണ്‍ലൈ​ന്‍ വി​പ​ണി​ക​ളാ​ണ്. 28.3 ശ​ത​മാ​നം വ​ള​ര്‍ച്ച​നേ​ടി ഓ​ണ്‍ലൈ​ന്‍ മാ​ര്‍ക്ക​റ്റ് റെ​ക്കോ​ഡ് കു​റി​ച്ചെ​ന്ന് ഐ​ഡി​സി ഇ​ന്ത്യ അ​സോ​സി​യേ​റ്റ് റി​സ​ര്‍ച്ച് മാ​നെ​ജ​ര്‍ ഉ​പാ​സ​ന ജോ​ഷി പ​റ​ഞ്ഞു. ഇ​എം​ഐ, ബൈ ​ബാ​ക്ക്, വി​വി​ധ ഓ​ഫ​റു​ക​ള്‍ അ​ട​ക്ക​മു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് ഓ​ണ്‍ലൈ​ന്‍ വി​പ​ണി​യു​ടെ ‌വ​ള​ര്‍ച്ച​യ്ക്ക് കാ​ര​ണ​മാ​യ​ത്. വി​ല്‍പ്പ​ന​യി​ല്‍ ഷ​വോ​മി 27.1 ശ​ത​മാ​നം വി​പ​ണി വി​ഹി​ത​വു​മാ​യി ഒ​ന്നാം​സ്ഥാ​ന​ത്ത് നി​ല്‍ക്കു​മ്പോ​ള്‍ സാം​സ​ങ് 18.9 ശ​ത​മാ​നം സ്വ​ന്ത​മാ​ക്കി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 15.2 ശ​ത​മാ​നം നേ​ടി വി​വോ മൂ​ന്നാം സ്ഥാ​ന​ത്തും 14.3 ശ​ത​മാ​ന​വു​മാ​യി റി​യ​ല്‍മി നാ​ലാ​മ​തു​മു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top