16
December 2019 - 4:59 am IST

Download Our Mobile App

Crime

brutal-murder-in-kerala

വൃ​ദ്ധ ദ​മ്പ​തി​ക​ളെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി

Published:12 November 2019

ന​ഗ​ര​ത്തി​നു പു​റ​ത്ത് വെ​ണ്മ​ണി കൊ​ടു​കു​ള​ഞ്ഞി ഗ്രാ​മ​ത്തി​ൽ ക്രൂ​ര​മാ​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം. ക​രോ​ട് പാ​റ​ച്ച​ന്ത ജം​ക്‌​ഷ​നു സ​മീ​പം ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ കെ.​പി. ചെ​റി​യാ​ൻ (കു​ഞ്ഞു​മോ​ൻ- 75), ഭാ​ര്യ ലി​ല്ലി (68) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചെ​ങ്ങ​ന്നൂ​ർ: ന​ഗ​ര​ത്തി​നു പു​റ​ത്ത് വെ​ണ്മ​ണി കൊ​ടു​കു​ള​ഞ്ഞി ഗ്രാ​മ​ത്തി​ൽ ക്രൂ​ര​മാ​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം. ക​രോ​ട് പാ​റ​ച്ച​ന്ത ജം​ക്‌​ഷ​നു സ​മീ​പം ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ കെ.​പി. ചെ​റി​യാ​ൻ (കു​ഞ്ഞു​മോ​ൻ- 75), ഭാ​ര്യ ലി​ല്ലി (68) എ​ന്നി​വ​രെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൊ​ല​യ്ക്കു പി​ന്നി​ൽ ബം​ഗ്ലാ​ദേ​ശി​ക​ളാ​ണെ​ന്നു പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.വീ​ട്ടി​ൽ ത​നി​ച്ചു​താ​മ​സി​ക്കു​ക​യാ​യി​രു​ന്ന വൃ​ദ്ധ ദ​മ്പ​തി​ക​ളെ തി​ങ്ക​ളാ​ഴ്ച​യാ​ണു മ​ൺ​വെ​ട്ടി​ക്കും ക​മ്പി​പ്പാ​ര​യ്ക്കും ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 6.30ന് ​സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​ല​പാ​ത​കം വെ​ളി​വാ​കു​ന്ന​ത്. 

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മ​ണി​യോ​ടെ ചെ​റി​യാ​ൻ സു​ഹൃ​ത്തി​നെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. ഉ​ച്ച​ക്ക് 2.30വ​രെ വാ​ട്‌​സാ​പ്പി​ലും അ​ദ്ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​താ​യി സൃ​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ചെ​റി​യാ​നും സൃ​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും അ​ട​ങ്ങു​ന്ന 15 അം​ഗ സം​ഘം ആ​ല​പ്പു​ഴ കാ​യ​ലി​ൽ ബോ​ട്ടി​ങ്ങി​നു പോ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ​ക്കാ​യി തി​ങ്ക​ൾ വൈ​കി​ട്ട് നാ​ലു മു​ത​ൽ രാ​ത്രി 9.30വ​രെ സൃ​ഹൃ​ത്തു​ക്ക​ൾ ഇ​ദ്ദേ​ഹ​ത്തെ ലാ​ൻ​ഡ് ഫോ​ണി​ലും മൊ​ബൈ​ലി​ലും ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ സു​ഹൃ​ത്തു​ക്ക​ളാ​യ എം.​എ​ൻ. ചാ​ണ്ടി, കെ.​എം വ​ർ​ഗീ​സ്, പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ചെ​റി​യാ​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ന്വേ​ഷി​ച്ച​ത്. 

ത​ലേ​ന്നു വൈ​കു​ന്നേ​രം കൊ​ണ്ടു​വ​ന്നു വ​ച്ച പാ​ൽ എ​ടു​ക്കാ​തി​രു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​ർ പോ​ർ​ച്ച് പ​രി​ശോ​ധി​ച്ചു. കാ​റു​ണ്ടെ​ന്നു ക​ണ്ട​തോ​ടെ പി​ൻ​വാ​തി​ലി​ലൂ​ടെ വീ​ടി​നു​ള്ളി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് അ​ടു​ക്ക​ള​യി​ൽ ലി​ല്ലി കൊ​ല്ല​പ്പെ​ട്ടു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ബെ​ഡ്റൂ​മി​ൽ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ചെ​റി​യാ​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ല​മാ​ര​ക​ളി​ലെ വ​സ്ത്ര​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്നു പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. അ​വ​രെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു പി​ന്നി​ലെ സ്റ്റോ​ർ റൂ​മി​ൽ ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ൽ ചെ​റി​യാ​ന്‍റെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി.

അ​സു​ഖ ബാ​ധ​യെ തു​ട​ർ​ന്ന ശ​രീ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ള​ർ​ന്ന ചെ​റി​യാ​നെ ക​മ്പി​പ്പാ​ര കൊ​ണ്ട് അ​ടി​ച്ചാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. ലി​ല്ലി​യെ കൊ​ല്ലാ​നു​പ​യോ​ഗി​ച്ച മ​ൺ​വെ​ട്ടി മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പം ഒ​ടി​ഞ്ഞ നി​ല​യി​ൽ കി​ട​പ്പു​ണ്ടാ​യി​രു​ന്നു. ശ​ക്ത​മാ​യി മ​ഴ പെ​യ്ത തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ്ര​തി​ക​ൾ കൃ​ത്യം ന​ട​ത്തി​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​വാ​സി​ക​ൾ അ​ല​മു​റ​യോ മ​റ്റു ശ​ബ്ദ​മോ കേ​ട്ടി​ട്ടി​ല്ല.  ദ​ക്ഷി​ണ​മേ​ഖ​ലാ ഡി​ഐ​ജി കാ​ളി​രാ​ജ് മ​ഹേ​ശ്വ​ർ, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി, എ​എ​സ്പി ബി. ​കൃ​ഷ്ണ​കു​മാ​ർ, ഡി​വൈ.​എ​സ്പി​മാ​രാ​യ അ​നീ​ഷ് വി. ​കോ​ര, ആ​ർ. ബി​നു, ചെ​ങ്ങ​ന്നൂ​ർ സി​ഐ എം. ​സു​ധി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള വ​ൻ പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി. ആ​ല​പ്പു​ഴ സ​യ​ന്‍റി​ഫി​ക് ഓ​ഫീ​സ​ർ വി. ​ചി​ത്ര, ഫിം​ഗ​ർ പ്രി​ന്‍റ് വി​ധ​ഗ്ധ​ൻ വി. ​അ​ജി​ത്ത് എ​ന്നി​വ​രും ഡോ​ഗ് സ്‌​ക്വാ​ഡും തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ൾ: ബി​ഭു ചെ​റി​യാ​ൻ, ബി​ന്ദു, പ​രേ​ത​യാ​യ ബീ​ന. മ​രു​മ​ക്ക​ൾ: ഷൈ​നി, ര​ഞ്ജു. മ​ക്ക​ളെ​ല്ലാ​വ​രും വി​ദേ​ശ​ത്താ​ണ്. 


വാർത്തകൾ

Sign up for Newsletter



top