14
December 2019 - 2:02 pm IST

Download Our Mobile App

Crime

madhu-echarath-murder

മ​ധു ഈ​ച്ച​ര​ത്ത് വ​ധം പ്ര​തി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു

Published:12 November 2019

അ​യ്യ​ന്തോ​ളി​ല്‍ കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ധു ഈ​ച്ച​ര​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ലു പ്ര​തി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. മൂ​ന്നു പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു.

കൊ​ച്ചി: അ​യ്യ​ന്തോ​ളി​ല്‍ കോ​ണ്‍ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​ധു ഈ​ച്ച​ര​ത്തി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ലു പ്ര​തി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. മൂ​ന്നു പ്ര​തി​ക​ളെ വെ​റു​തെ വി​ട്ടു. ചാ​വ​ക്കാ​ട് മ​ങ്ങാ​ട്ടു വീ​ട്ടി​ല്‍ ഷി​നോ​ജ്, അ​യ്യ​ന്തോ​ള്‍ വ​ട​ക്കേ കു​ന്ന​ത്ത് പ്ര​വീ​ണ്‍, അ​ടാ​ട്ട് കോ​ടി​യി​ല്‍ വീ​ട്ടി​ല്‍ പ്ര​ജി​ത്ത്, അ​യ്യ​ന്തോ​ള്‍ പു​ത്ത​ൻ വീ​ട്ടി​ല്‍ സു​രേ​ഷ് എ​ന്നി​വ​രു​ടെ ശി​ക്ഷ​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ. ​ഹ​രി​പ്ര​സാ​ദ്, എ​ന്‍. അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ശ​രി​വ​ച്ച​ത്.

അ​യ്യ​ന്തോ​ള്‍ കൊ​ള്ള​ന്നൂ​ര്‍ വീ​ട്ടി​ല്‍ പ്രേം ​എ​ന്ന പ്രേം​ജി കൊ​ള്ള​ന്നൂ​ര്‍, അ​ടാ​ട്ട് പ്ലാ​ക്ക​ല്‍ വീ​ട്ടി​ല്‍ മാ​ര്‍ട്ടി​ന്‍ , അ​ടാ​ട്ട് മ​ഞ്ഞ​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ സ​നൂ​പ് (26) എ​ന്നി​വ​രെ വെ​റു​തെ വി​ട്ടു. അ​ഹിം​സ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​ട്ടി​പ്പ​ടു​ത്ത പ​ഴ​യ ഒ​രു പാ​ർ​ട്ടി​യു​ടെ യു​വ​ജ​ന സം​ഘ​ട​ന​യി​ലെ ഗ്രൂ​പ്പ് വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് ന​ട​ന്ന കൊ​ല​പാ​ത​ക​ത്തെ സാ​ധാ​ര​ണ രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പൊ​ലി​സി​ന് വേ​ണ്ടി സീ​നി​യ​ര്‍ ഗ​വ. പ്ലീ​ഡ​ര്‍ അ​ല​ക്‌​സ് എം. ​തോ​മ​സ് ഹാ​ജ​രാ​യി.

കോ​ണ്‍ഗ്ര​സ് അ​യ്യ​ന്തോ​ള്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മ​ധു ഈ​ച്ച​ര​ത്തി​നെ ഭാ​ര്യ​യു​മൊ​ന്നി​ച്ച്‌ കാ​ർ​ത്യാ​യ​നി ക്ഷേ​ത്ര​ദ​ര്‍ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ൾ 2013 ജൂ​ണ്‍ ഒ​ന്നി​നു രാ​വി​ലെ 9.30ന് ​ക്ഷേ​ത്ര​ത്തി​നു മു​ന്‍വ​ശ​ത്താ​ണു കൊ​ല​പ്പെ​ടു​ത്തി​യ​ത്. യൂ​ത്ത് കോ​ണ്‍ഗ്ര​സ് ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​ര്‍ക്ക​ത്തെ തു​ട​ർ​ന്ന് 2013 ഏ​പ്രി​ല്‍ 14ന് ​വി​ഷു​ദി​വ​സം പ്രേം​ജി​യു​ടെ അ​യ്യ​ന്തോ​ളി​ലെ വാ​ട​ക വീ​ട്ടി​ല്‍ മ​ധു ഈ​ച്ച​ര​ത്തും സം​ഘ​വും ക​യ​റി ഭാ​ര്യ​യു​ടെ​യും കു​ട്ടി​യു​ടെ​യും മു​ന്നി​ലി​ട്ട് പ്രേം​ജി​യെ വെ​ട്ടി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ക വീ​ട്ടാ​ന്‍ പ്രേം​ജി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം ക്രി​മി​ന​ല്‍ സം​ഘം മ​ധു​വി​നെ ഭാ​ര്യ​യു​ടെ മു​ന്നി​ലി​ട്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്.

ഈ ​സം​ഭ​വ​ത്തി​നു​ശേ​ഷം 2013 ഓ​ഗ​സ്റ്റ് 16ന് ​അ​യ്യ​ന്തോ​ള്‍ പ​ഞ്ചി​ക്ക​ല്‍ റോ​ഡി​ല്‍ വ​ച്ച്‌ പ്രേം​ജി​യു​ടെ ജ്യേ​ഷ്ഠ​ൻ ലാ​ല്‍ജി കൊ​ള്ള​ന്നൂ​രി​നെ​യും ഒ​രു സം​ഘ​മാ​ളു​ക​ള്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. പ്രേം​ജി​ക്ക് മ​ധു​വു​മാ​യു​ള്ള മു​ന്‍ വി​രോ​ധ​മാ​ണ് കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ പ്രോ​സി​ക്യൂ​ഷ​ന് കൊ​ല​പാ​ത​ക​ത്തി​നു പു​റ​മെ, കു​റ്റ​ക​ര​മാ​യ ഗൂ​ഢാ​ലോ​ച​ന, തെ​ളി​വു ന​ശി​പ്പി​ക്ക​ല്‍ എ​ന്നി​വ​യും തെ​ളി​യി​ക്കാ​നാ​യി. ദൃ​ക്‌​സാ​ക്ഷി​യാ​യ മ​ധു​വി​ന്‍റെ ഭാ​ര്യ ജ്യോ​തി​യു​ടെ മൊ​ഴി കേ​സി​ല്‍ നി​ര്‍ണാ​യ​ക​മാ​യി. 


വാർത്തകൾ

Sign up for Newsletter



top