12
December 2019 - 3:10 am IST

Download Our Mobile App

Flash News
Archives

Analysis

special-story-about-virat-kohli-captaincy

പന്തിലും കിങ് കോഹ്‌ലി

Published:13 November 2019

“ലോ​ക​ത്തി​ലെ ഏ​ത് പി​ച്ച് ആ​യാ​ലും അ​താ​യ​ത് ജൊ​ഹാ​ന​സ്ബ​ർ​ഗ്, ഓ​ക്‌​ല​ൻ​ഡ്, മും​ബൈ, ഡ​ൽ​ഹി, മെ​ൽ​ബ​ൺ എ​വി​ടെ​യു​മാ​യി​ക്കോ​ട്ടെ. ന​മു​ക്ക് വേ​ണ്ട​ത് 20 വി​ക്ക​റ്റു​ക​ളു​മാ​ണ്. അ​തെ​ങ്ങ​നെ നേ​ടും. അ​തി​നു വേ​ണ്ട​ത് മി​ക​ച്ച ഫാ​സ്റ്റ്, സ്പി​ൻ ബോ​ളി​ങ് യൂ​ണി​റ്റു​ക​ളാ​ണ്.’’

“ലോ​ക​ത്തി​ലെ ഏ​ത് പി​ച്ച് ആ​യാ​ലും അ​താ​യ​ത് ജൊ​ഹാ​ന​സ്ബ​ർ​ഗ്, ഓ​ക്‌​ല​ൻ​ഡ്, മും​ബൈ, ഡ​ൽ​ഹി, മെ​ൽ​ബ​ൺ എ​വി​ടെ​യു​മാ​യി​ക്കോ​ട്ടെ. ന​മു​ക്ക് വേ​ണ്ട​ത് 20 വി​ക്ക​റ്റു​ക​ളു​മാ​ണ്. അ​തെ​ങ്ങ​നെ നേ​ടും. അ​തി​നു വേ​ണ്ട​ത് മി​ക​ച്ച ഫാ​സ്റ്റ്, സ്പി​ൻ ബോ​ളി​ങ് യൂ​ണി​റ്റു​ക​ളാ​ണ്.’’  ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര നേ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ത്യ​യു​ടെ മു​ഖ്യ പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. 

ബാ​റ്റ്സ്മാ​ന്മാ​ർ സെ​ഞ്ചു​റി​ക​ൾ നേ​ടി​യി​ട്ടു​ണ്ടാ​കാം. എ​ന്നാ​ൽ, ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ നാം ​ക​ണ്ട​ത് ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ ഒ​രു ബൗ​ളി​ങ് നി​ര​യെ​യാ​ണ്. അ​തി​പ്പോ​ൾ സ്പി​ൻ ആ​യാ​ലും ഫാ​സ്റ്റ് ആ​യാ​ലും ഒ​ന്നി​നൊ​ന്നി​നു മി​ക​ച്ചു​നി​ന്നു. എ​ല്ലാ ടെ​സ്റ്റി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ടീ​മി​ന്‍റെ 20 വി​ക്ക​റ്റു​ക​ളും നേ​ടാ​ൻ ഇ​ന്ത്യ​ൻ ബോ​ള​ർ​മാ​ർ​ക്കു സാ​ധി​ച്ചു. 

ഇ​തു​പോ​ലെ സ​മീ​പ​കാ​ല ടെ​സ്റ്റു​ക​ളി​ലെ​ല്ലാം ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ദൃ​ശ്യ​മാ​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ബൗ​ളി​ങ് നി​ര ഇ​ന്ത്യ​യു​ടേ​താ​ണെ​ന്നു പ​റ​യാം. ക​ണ​ക്കു​ക​ളും ഇ​തു​ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു. വി​രാ​ട് കോ​ഹ്‌​ലി​യു​ടെ നേ​തൃ​പാ​ട​വ​വും കൂ​ടി​ച്ചേ​ർ​ന്ന​തോ​ടെ ഇ​ന്ത്യ വി​ജ​യ​ങ്ങ​ളി​ൽ​നി​ന്നു വി​ജ​യ​ങ്ങ​ളി​ലേ​ക്കു കു​തി​ച്ച് ലോ​ക ക്രി​ക്ക​റ്റി​ൽ അ​നി​ക്ഷേ​ധ്യ​രാ​യി കു​തി​ക്കു​ക​യാ​ണ്.

വി​രാ​ട് കോ​ഹ്‌​ലി നാ​യ​ക​നാ​യി എ​ത്തി​യ ശേ​ഷം ഇ​ന്ത്യ​യു​ടെ വി​ജ​യ​ശ​ത​മാ​നം 61 ആ​ണ്. ലോ​കം ക​ണ്ട എ​ക്കാ​ല​ത്തെ​യും മി​ക​ച്ച നാ​യ​ക​രു​ടെ വി​ജ​യ​ശ​ത​മാ​നം എ​ടു​ത്താ​ൽ ഇ​ത് മൂ​ന്നാ​മ​താ​ണ്. അ​ധി​കം താ​മ​സി​യാ​തെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​മെ​ന്നു​ത​ന്നെ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യ​ശ​ത​മാ​ന​മു​ണ്ടാ​യി​രു​ന്ന നാ​യ​ക​ൻ ഓ​സ്ട്രേ​ലി​യ​യു​ടെ സ്റ്റീ​വ് വോ​യ്ക്കാ​യി​രു​ന്നു, 71.9. ര​ണ്ടാം സ്ഥാ​ന​ത്ത് മ​റ്റൊ​രു ഓ​സീ​സ് നാ​യ​ക​നാ​യ പോ​ണ്ടി​ങ്. പോ​ണ്ടി​ങ്ങി​ന്‍റെ വി​ജ​യ​ശ​ത​മാ​നം 62.3 ആ​ണ്. മൂ​ന്നാ​മ​തു​ള്ള കോ​ഹ്‌​ലി​യു​ടേ​ട് 60.8 ആ​ണ്. ഓ​സ്ട്രേ​ലി​യ​യു​ടെ മാ​ർ​ക്ക് ടെ​യ്‌​ല​ർ (52) നാ​ലാ​മ​തും വി​ൻ​ഡീ​സി​ന്‍റെ കൈ​വ് ലോ​യ്‌​ഡ് (48) അ​ഞ്ചാ​മ​തു​മാ​ണ്. 

കോ​ഹ്‌​ലി 14 പ​ര​മ്പ​ര​ക​ളി​ൽ

വി​രാ​ട് കോ​ഹ്‌​ലി 2014-15 സീ​സ​ണി​ലാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ നാ​യ​ക​പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. അ​തി​നു ശേ​ഷം 14 ടെ​സ്റ്റ് പ​ര​മ്പ​ര​ക​ളാ​ണ് ഇ​ന്ത്യ കോ​ഹ്‌​ലി​യു​ടെ കീ​ഴി​ൽ ക​ളി​ക്കു​ന്ന​ത്.  ഇ​തി​ൽ 51 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചു. ഇ​ന്ത്യ​യു​ടെ വി​ജ‍യ​ങ്ങ​ളി​ൽ നി​ർ​ണാ​യ​ക​മാ​യ​ത് ബോ​ള​ർ​മാ​രു​ടെ പ്ര​ക​ട​ന​മാ​ണ്. 30 റ​ൺ​സി​ൽ താ​ഴെ​യാ​ണ് ഓ​രോ വി​ക്ക​റ്റി​നി​ട​യി​ലും ഇ​ന്ത്യ​ൻ ബോ​ള​ർ​മാ​ർ വ​ഴ​ങ്ങി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ 23.49, ഓ​സീ​സി​നെ​തി​രേ 24, ഇം​ഗ്ല​ണ്ടി​നെ​തി​രേ 29 ഇ​ങ്ങ​നെ​യാ​യി​രു​ന്നു ക​രു​ത്ത​രാ​യ ടീ​മു​ക​ൾ​ക്കെ​തി​രേ പോ​ലും ഇ​ന്ത്യ​ൻ ബോ​ള​ർ​മാ​ർ തി​ള​ങ്ങി​യ​ത്. 51 ടെ​സ്റ്റു​ക​ളി​ൽ ഇ​ന്ത്യ​ൻ ബോ​ള​ർ​മാ​രു​ടെ ശ​രാ​ശ​രി 26.11 ആ​ണ്. ഇ​താ​ക​ട്ടെ, ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച നാ​ലാ​മ​ത്തെ പ്ര​ക​ട​ന​മാ​ണ്. ഇം​ഗ്ല​ണ്ടി​ന്‍റെ പീ​റ്റ​ർ മേ​യും ദ‌​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഹാ​ൻ​സി ക്രോ​ണി​യെ​യും വി​ൻ​ഡീ​സി​ന്‍റെ വി​വ് റി​ച്ചാ​ർ​ഡ്സു​മാ​ണ് കോ​ഹ്‌​ലി​ക്കു മു​ന്നി​ലു​ള്ള​ത്. 

അ​തു​പോ​ലെ ഓ​രോ ടെ​സ്റ്റി​ലും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ വീ​ഴ്ത്തി​യ ശ​രാ​ശ​രി വി​ക്ക​റ്റ് 18 ആ​ണ്. ഇ​താ​ക​ട്ടെ, സ്റ്റീ​വ് വോ, ​റി​ക്കി പോ​ണ്ടി​ങ് (18.1) എ​ന്നി​വ​ർ​ക്കു തൊ​ട്ടു താ​ഴെ​യും. 16 ത​വ​ണ​യാ​ണ് കോ​ഹ്‌​ലി​യു​ടെ കീ​ഴി​ൽ ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ എ​തി​ർ ടീ​മി​ന്‍റെ 20 വി​ക്ക​റ്റു​ക​ളും വീ​ഴ്ത്തി​യ​ത്. പോ​സ​ർ​മാ​രും സ്പി​ന്ന​ർ​മാ​രും ഒ​രു​പോ​ലെ മി​ക​വ് പു​റ​ത്തെ​ടു​ത്തു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. വീ​ണ വി​ക്ക​റ്റു​ക​ളി​ൽ 26.79 ശ​രാ​ശ​രി​യി​ൽ 47 ശ​ത​മാ​നം പേ​സ​ർ​മാ​ർ​ക്കും 25.02 ശ​രാ​ശ​രി​യി​ൽ 53 ശ​ത​മാ​നം സ്പി​ന്ന​ർ​മാ​ർ​ക്കും ല​ഭി​ച്ചു. ഇ​തി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത് വി​ൻ​ഡീ​സ് നാ​യ​ക​നാ​യി​രു​ന്ന വി​വ് റി​ച്ചാ​ർ​ഡ്സാ​ണ്. 50 ടെ​സ്റ്റു​ക​ളി​ൽ വി​ൻ​ഡീ​സി​നെ ന​യി​ച്ച വി​വ് റി​ച്ചാ​ർ​ഡ്സി​ന്‍റെ കാ​ല​

ത്ത് ഫാ​സ്റ്റ് ബൗ​ള​ർ​മാ​രാ​ണ് 95.5 ശ​ത​മാ​നം വി​ക്ക​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി​യ​ത്. ലോ​യ്ഡി​ന്‍റെ കാ​ല​ത്ത് ഇ​ത് 88.8 ശ​ത​മാ​ന​മാ​യി​രു​ന്നു. സ്പി​ന്ന​ർ​മാ​രു​ടെ ക​ണ​ക്കെ​ടു​ത്താ​ൽ മ​ൻ​സൂ​ർ അ​ലി​ഖാ​ൻ പ​ട്ടൗ​ഡി​യാ​ണ് മു​ന്നി​ൽ. അ​ദ്ദേ​ഹം നാ​യ​ക​നാ​യി​രു​ന്ന കാ​ല​ത്ത് വീ​ഴ്ത്തി​യ വി​ക്ക​റ്റു​ക​ളി​ൽ 81 ശ​ത​മാ​ന​വും സ്പി​ന്നി​ർ​മാ​രാ​യി​രു​ന്നു. കോ​ഹ്‌​ലി​യു​ടെ കാ​ല​ത്ത് ഇ​ത് 32.51 ആ​ണ്. 

കോ​ഹ്‌​ലി​ക്കാ​ല​ത്ത് ഏ​റ്റ​വും​മി​ക​ച്ച ശ​രാ​ശ​രി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഫാ​സ്റ്റ് ബൗ​ള​ർ ജ​സ്പ്രീ​ത് ബു​മ്ര​യാ​ണ്. 12 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 19.24 ശ​രാ​ശ​രി​യി​ൽ 62 വി​ക്ക​റ്റു​ക​ൾ അ​ദ്ദേ​ഹം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സ്ഥാ​ന​ത്ത് 32 ടെ​സ്റ്റി​ൽ​നി​ന്ന് 23.37 ശ​രാ​ശ​രി​യി​ൽ 156 വി​ക്ക​റ്റ് നേ​ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ​യാ​ണ് ര​ണ്ടാ​മ​ത്. ഇ​തൊ​ക്കെ പ​റ​യു​മ്പോ​ഴും കോ​ഹ്‌​ലി​ക്കും കൂ​ട്ട​ർ​ക്കും ഇം​ഗ്ല​ണ്ടി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും പ​ര​മ്പ​ര വി​ജ​യി​ക്കാ​നി​ട്ടി​ല്ല എ​ന്ന വ​സ്തു‌​ത നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top