12
December 2019 - 5:07 am IST

Download Our Mobile App

Flash News
Archives

Mollywood

mammootty

മാമാങ്കത്തിലെ സസ്പെൻസ് പുറത്ത്; അമ്പരന്ന് ആരാധകർ

Published:13 November 2019

കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സ്‌ത്രൈണ ഭാവത്തിലുള്ള കഥാപാത്രമായും താരമെത്തുന്നുണ്ടെന്നുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

സിനിമാലോകം ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ മാമാങ്കം. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സ്‌ത്രൈണ ഭാവത്തിലുള്ള കഥാപാത്രമായും താരമെത്തുന്നുണ്ടെന്നുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

മുന്നിലേക്ക് മുടിയിട്ട് നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ചുവന്ന പൊട്ടിനൊപ്പം കണ്ണുമെഴുതിയുള്ള നില്‍പ്പിന് അഴകേറേയുണ്ടെന്നാണ് ആരാധകർ പറയുന്നത്. സ്ത്രീ വേഷത്തിലുള്ള തന്‍റെ ചിത്രം മമ്മൂട്ടിയും ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ചിത്രം ട്രെൻഡിങായി മാറിയത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായും സിനിമയെത്തുന്നുണ്ട്.

ദേശത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ല. എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാന്‍, അനു സിത്താര, ഉണ്ണി മുകുന്ദന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്. ഡിസംബർ 12 ന് ചിത്രം തിയെറ്ററുകളിലെത്തും.

 


വാർത്തകൾ

Sign up for Newsletter



top