04
June 2020 - 8:32 pm IST

Download Our Mobile App

Flash News
Archives

Trends

divya-unni

വെള്ളച്ചാട്ടത്തിനരികെ ചിലങ്കയണിഞ്ഞ് ദിവ്യ ഉണ്ണി

Published:13 November 2019

നിരവധി സ്റ്റേജ് പ്രോഗ്രാമുകളാണ് ദിവ്യ ഉണ്ണി നടത്തുന്നത്. അതിന്‍റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട് താരം. എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്‍റെ ഡാൻസ് ഫോട്ടോഷൂട്ടാണ്.

വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും നൃത്തരംഗത്ത് ഇപ്പോഴും സജീവമാണ് ദിവ്യ ഉണ്ണി. നിരവധി സ്റ്റേജ് പ്രോഗ്രാമുകളാണ് ദിവ്യ ഉണ്ണി നടത്തുന്നത്. അതിന്‍റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട് താരം. എന്നാൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് താരത്തിന്‍റെ ഡാൻസ് ഫോട്ടോഷൂട്ടാണ്.

കാടിന്‍റെയും വെള്ളച്ചാട്ടത്തിന്‍റെയും പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ. ചുവന്ന സാരിയും ചിലങ്കയും അണിഞ്ഞ് അതിസുന്ദരിയായാണ് ദിവ്യ ഉണ്ണി ചിത്രങ്ങളിൽ.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. യുഎസ് നഗരമായ ഹൂസ്റ്റണിൽ ശ്രീപാദം സ്കൂൾ ഓഫ് ആർട്സ് എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണിപ്പോൾ ദിവ്യ ഉണ്ണി.

ആദ്യ വിവാഹ ബന്ധം വേർപ്പെടുത്തിയ ദിവ്യ കഴിഞ്ഞ വർഷം വീണ്ടും വിവാഹിതയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top