12
December 2019 - 4:46 am IST

Download Our Mobile App

Flash News
Archives

Kollywood

asuran

അസുരൻ തെലുങ്കിലേക്ക്; ധനുഷും മഞ്ജുവും ഇല്ല

Published:13 November 2019

എന്നാൽ തെലുങ്കിൽ ധനുഷിനും മഞ്ജുവിനും പകരം വെങ്കിടേഷും ശ്രിയ ശരണുമാണ് എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസുരനിലെ പച്ചൈമ്മാൾ എന്ന കഥാപാത്രം മഞ്ജിന് ഏറെ പ്രശംസകൾ നേടിക്കൊടുത്തിരുന്നു.

ധനുഷും മഞ്ജുവാര്യരും ഒന്നിച്ചെത്തിയ തമിഴ് ചിത്രം അസുരൻ സൂപ്പർ ഹിറ്റായതിന് പിന്നാലെ സിനിമ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായ അസുരൻ നൂറ് കോടി ക്ലബ്ബിൽ ഇടം  നേടിയിരുന്നു.

എന്നാൽ തെലുങ്കിൽ ധനുഷിനും മഞ്ജുവിനും പകരം വെങ്കിടേഷും ശ്രിയ ശരണുമാണ് എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അസുരനിലെ പച്ചൈമ്മാൾ എന്ന കഥാപാത്രം മഞ്ജുവിന് ഏറെ പ്രശംസകൾ നേടിക്കൊടുത്തിരുന്നു.

വെട്രിമാരനായിരുന്നു ചിത്രം സംവിധാനം ചെയ്തത്. തെലുങ്കിൽ ഓംകാർ ആണ് ചിത്രമൊരുക്കുന്നത്. പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിന്‍റെ ചലച്ചിത്ര ആവിഷ്‌കാരമാണ് അസുരന്‍. ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, പവന്‍, യോഗി ബാബു, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


വാർത്തകൾ

Sign up for Newsletter



top