12
December 2019 - 3:12 am IST

Download Our Mobile App

Flash News
Archives

Mollywood

mammootty1

36 വർഷം മുൻപ് പെണ്ണഴകിൽ മമ്മൂട്ടി

Published:13 November 2019

എന്നാൽ ഇതാദ്യമായല്ല മമ്മൂട്ടി സിനിമയിൽ സ്ത്രീ വേഷത്തിലെത്തുന്നത്. മീശയില്ലാതെ കണ്ണാടിവച്ച മമ്മൂട്ടിയുടെ മറ്റൊരു സ്ത്രീ വേഷവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്.

മമ്മൂട്ടിയുടെ മാമാങ്കത്തിലെ സ്ത്രൈണ ലുക്കാണിപ്പോൾ സോഷ്യൽമീഡിയകളിൽ വൈറലായിരിക്കുന്നത്. ചുവന്ന പൊട്ടും നീണ്ട മുടി മുന്നിലേക്ക് ഇട്ട് നിൽക്കുന്ന മമ്മൂട്ടിയുടെ മേക്കോവർ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. എന്നാൽ ഇതാദ്യമായല്ല മമ്മൂട്ടി സിനിമയിൽ സ്ത്രീ വേഷത്തിലെത്തുന്നത്. മീശയില്ലാതെ കണ്ണാടിവച്ച മമ്മൂട്ടിയുടെ മറ്റൊരു സ്ത്രീ വേഷവും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്.

1983 ൽ റിലീസ് ചെയ്ത ഒന്നു ചിരിക്കൂ എന്ന സിനിമയിലാണ് മമ്മൂട്ടി പെൺവേഷത്തിലെത്തിയത്. പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം സ്വപ്ന, ജലജ, അടൂർ ഭാസി, ഉമ്മർ, സുകുമാരി എന്നിവരും പ്രധാനവേഷത്തിലെത്തിയിരുന്നു. എന്നാൽ 36 വർഷം മുൻപ് ചെയ്ത പെൺവേഷത്തേക്കാളഉം സുന്ദരമാണ് ഇപ്പോഴത്തെ പെൺവേഷമെന്നാണ് ആരാധകർ പറയുന്നത്. ഡിസംബർ 12 നാണ് മാമാങ്കം തിയെറ്ററുകളിലെത്തുന്നത്. 

നിമിഷ നേരം കൊണ്ടാണ് മമ്മൂട്ടിയുടെ സ്ത്രൈണ ലുക്ക് ട്വിറ്ററിൽ ട്രെൻഡിങായി മാറിയത്. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായും സിനിമയെത്തുന്നുണ്ട്. ദേശത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ല. എം. പദ്മകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രാചി തെഹ്ലാന്‍, അനു സിത്താര, ഉണ്ണി മുകുന്ദന്‍ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top