12
December 2019 - 3:44 am IST

Download Our Mobile App

Flash News
Archives

Kollywood

vijay

ദളപതി 65; ആക്ഷൻ ത്രില്ലർ എന്‍റർടെയ്നറുമായി മഗിഴ് തിരുമേനി

Published:13 November 2019

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഡൽഹിയിൽ പുരോഗമിക്കുകയാണ്. അതിനിടെ വിജയിയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്.

വിജയ് നായകനാകുന്ന ദളപതി 64 അണിയറയിൽ ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഡൽഹിയിൽ പുരോഗമിക്കുകയാണ്. അതിനിടെ വിജയിയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനിയാണ് ദളപതി 65 ഒരുക്കുന്നത്.

മേഘമണ്ണ്, തടം എന്നീ ചിത്രങ്ങൾക്ക് ശേഷം മഗിഷ് തിരുമേനി ഒരുക്കുന്ന ചിത്രം കൂടിയാണ് ദളപതി 65. ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കും. വിജയ് സേതുപതി, ആന്‍റണി വർഗീസ്, മാളവിക മോഹനൻ, ശാന്തനു ഭാഗ്യരാജ് തുടങ്ങി നിരവധി താരങ്ങൾ ദളപതി 64 ൽ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top