12
December 2019 - 3:12 am IST

Download Our Mobile App

Flash News
Archives

National

നഗരങ്ങളില്‍ പശു ഹോസ്റ്റല്‍ നിര്‍മിക്കണമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ്

Published:13 November 2019

നഗരങ്ങളിലെ പശുക്കളില്‍ നിന്ന് പാല്‍ ഉത്പാദിപ്പിച്ച് വരുമാനം കണ്ടെത്തുന്ന പദ്ധതിയും ആവിഷ്കരിക്കുമെന്ന് കമ്മിഷന്‍.
നഗരങ്ങളില്‍ പശു ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നഗര വികസന മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജ്യത്താകമാനം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പശു കമ്മിഷന്‍ ചെയര്‍മാന്‍ വല്ലഭായ് കത്താരിയ.

ന്യൂഡൽഹി: പശുക്കളെ സംരക്ഷിക്കുന്നതിനായി നഗരങ്ങളില്‍ പ്രത്യേക ഹോസ്റ്റല്‍ നിര്‍മിക്കണമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ്(ദേശീയ പശു കമ്മിഷന്‍). നഗരങ്ങളിലെ പശുക്കളില്‍ നിന്ന് പാല്‍ ഉത്പാദിപ്പിച്ച് വരുമാനം കണ്ടെത്തുന്ന പദ്ധതിയും ആവിഷ്കരിക്കുമെന്ന് കമ്മിഷന്‍.

നഗരങ്ങളില്‍ പശു ഹോസ്റ്റല്‍ നിര്‍മിക്കാന്‍ നഗര വികസന മന്ത്രാലയത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും രാജ്യത്താകമാനം പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പശു കമ്മിഷന്‍ ചെയര്‍മാന്‍ വല്ലഭായ് കത്താരിയ.

നഗരമേഖലയിലെ സ്ഥലപരിമിതി പലരെയും പശുക്കളെ പരിപാലിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.  20-25 ആള്‍ക്കാര്‍ക്ക് പശു ഹോസ്റ്റല്‍ നടത്താം. അവരുടെ പശുക്കളില്‍നിന്ന് ലഭിക്കുന്ന വരുമാനം അവര്‍ക്ക് തന്നെ എടുക്കാം. ഹോസ്റ്റലിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭൂമി നല്‍കണം.

ഗുജറാത്തില്‍ ഈ രീതി പരീക്ഷിച്ച് വിജയം കണ്ടതാണ്. ചാണകവും ഗോമൂത്രവും ബയോഗ്യാസ് പ്ലാന്‍റ്, കൃഷി എന്നിവക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ പശു ആലയങ്ങള്‍(കൗ ഷെല്‍ട്ടര്‍) നിര്‍മിക്കണമെന്നും കമ്മിഷന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top