12
December 2019 - 4:10 am IST

Download Our Mobile App

Flash News
Archives

Comment

t-p-senkumar-fb-post-over-sc-verdict-on-sabarimala-review-petition

കോടതി വിധി എതിരായാലും ഓര്‍ക്കുക, കേന്ദ്രസർക്കാരിന്‍റെ മാനിഫെസ്റ്റോയിലുള്ള കാര്യമാണിത്; സെന്‍കുമാര്‍

Published:13 November 2019

ശബരിമല വിധി പഠിച്ച ശേഷം പ്രതികരിക്കുക. നല്ല വിധി വരട്ടെയെന്ന് പ്രാർഥിക്കാം. എതിരായി തോന്നിയാലും നിയമപരമായി മാത്രം നടപടി എടുക്കുക. കേന്ദ്ര സർക്കാരിന്‍റെ മാനിഫെസ്റ്റോയിൽ ഉള്ള ഒരു കാര്യമാണിതെന്ന് ഓർക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

കൊച്ചി: ശബരിമല യുവതി പ്രവേശ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹർജികളിൽ സുപ്രിം കോടതി വിധി വ്യാഴാഴ്ച പുറത്തു വരാനിരിക്കെ വിഷയത്തിൽ പ്രതികരണവുമായി മുൻ ഡിജിപിയും ശബരിമല കർമ സമിതി നേതാവുമായ ടി.പി സെൻകുമാർ‌. ശബരിമല വിധി പഠിച്ച ശേഷം പ്രതികരിക്കുക. നല്ല വിധി വരട്ടെയെന്ന് പ്രാർഥിക്കാം. എതിരായി തോന്നിയാലും നിയമപരമായി മാത്രം നടപടി എടുക്കുക. കേന്ദ്ര സർക്കാരിന്‍റെ മാനിഫെസ്റ്റോയിൽ ഉള്ള ഒരു കാര്യമാണിതെന്ന് ഓർക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചു കൊണ്ട് 2018 സെപ്റ്റംബർ 28‌ന് സുപ്രീം കോടതി പ്രസ്താവിച്ച വിധിക്കെതിരേ  സമർപ്പിക്കപ്പെട്ട 56 പുനഃപരിശോധന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യാഴാഴ്ച രാവിലെ 10.30യ്ക്ക് വിധി പുറപ്പെടുവിക്കുന്നത്. കേസിൽ സുപ്രീം കോടതി‍യുടെ ആദ്യ വിധി ശരിവയ്ക്കുക, റിവ്യൂ അനുവദിച്ചു കൊണ്ട് ആദ്യ വിധി സ്റ്റേ ചെയ്ത് വിശാല ബെഞ്ചിന് വിടുക എന്നീ സാധ്യതകളാണ് മുന്നിലുള്ളത്. ശബരിമല കേസ് പുനപരിശേധിക്കാൻ തീരുമാനിച്ചാൽ ഏഴംഗത്തിൽ കുറയാത്ത വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ച് വിശദമായ വാദം കേൾക്കാൻ കോടതി ഉത്തരവിടും.


വാർത്തകൾ

Sign up for Newsletter



top