14
December 2019 - 1:17 pm IST

Download Our Mobile App

National

bjp-amit-shah-criticizes-shiv-sena-for-maharashtra-political-crisis

മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടു വീഴ്‌ചയില്ല; ഫഡ്നാവിസിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു: അമിത് ഷാ

Published:13 November 2019

ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. മുമ്പ് എതിര്‍ക്കാതിരുന്ന ശിവസേന ഇപ്പോള്‍ നിലപാട് മാറ്റുകയായിരുന്നെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

മുംബൈ: ശിവസേനയുടെ അവകാശവാദങ്ങൾ തള്ളി ബിജെപി ദേശീയ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. മുമ്പ് എതിര്‍ക്കാതിരുന്ന ശിവസേന ഇപ്പോള്‍ നിലപാട് മാറ്റുകയായിരുന്നെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിൽ ശിവസേനയുമായി സഖ്യത്തിന് തയ്യാറാണെന്ന് സൂചിപ്പിച്ച അമിത് ഷാ, എന്നാൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന ഉറപ്പ് ആർക്കും നൽകിയിരുന്നില്ല. അതിനാൽ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സര്‍ക്കാരുണ്ടാക്കാന്‍ എല്ലാവര്‍ക്കും ആവശ്യത്തിന് സമയം നല്‍കിയിരുന്നു എന്നും രാഷ്ട്രപതി ഭരണത്തെ ന്യായീകരിച്ച് അമിത് ഷാ പറഞ്ഞു. ആരുടെയും അവസരം തള്ളാനല്ല രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗസംഖ്യ ഉണ്ടെങ്കിൽ ഗവർണ്ണറെ സമീപിക്കണം. ആർക്കും ഇപ്പോഴും തടസ്സമില്ല. എന്നാൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാനുള്ള സംഖ്യയില്ലെന്നും അമിത് ഷാ പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top