12
December 2019 - 5:03 am IST

Download Our Mobile App

Flash News
Archives

Crime

two-year-old-girl-raped-brother-under-arrest

കൊല്ലത്ത് രണ്ടു വയസുകാരിക്ക്​ പീഡനം; സഹോദരൻ അറസ്റ്റിൽ

Published:13 November 2019

പിൻവശത്ത് കൂടി രക്ഷപെടാൻ ശ്രമിച്ച സഹോദരനെ കീഴ്‌പെടുത്തിയ ശേഷം കടയ്ക്കൽ പൊലീസിനെ വിളിച്ച് വരുത്തി കൈമാറുകയായിരുന്നു. തുടർന്ന് സഹോദരനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. 

കൊല്ലം: കടയ്ക്കലിൽ രണ്ടു വയസുകാരിക്ക് നേരെ സഹോദര​​​ന്‍റെ ക്രൂരമായ ലൈംഗിക പീഡനം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ വീടിന്‍റെ‌ കതക് തള്ളിത്തുറന്നപ്പോൾ അവശനിലയിൽ കുട്ടിയെ കണ്ടു. പിൻവശത്ത് കൂടി രക്ഷപെടാൻ ശ്രമിച്ച സഹോദരനെ കീഴ്‌പെടുത്തിയ ശേഷം കടയ്ക്കൽ പൊലീസിനെ വിളിച്ച് വരുത്തി കൈമാറുകയായിരുന്നു. തുടർന്ന് സഹോദരനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. 

കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. വീട്ടിനുള്ളിലെ അടിച്ചിട്ട മുറിയിൽ നിന്ന്​ കുട്ടിയുടെ കരച്ചിൽ കേട്ട ഹരിത കർമ്മസേനയാണ് വിവരം പുറത്തറിയിച്ചത്. പ്രദേശത്ത് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെയാണ് ഇവർ കുട്ടിയുടെ കരച്ചിൽ കേട്ടത്. വാതിലിൽ പല തവണ തട്ടി വിളിച്ചിട്ടും കതക് തുറക്കാതിരുന്നതോടെ ഹരിത കർമ്മ സേനാംഗങ്ങൾ വാർഡ് മെമ്പറെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കതക് തള്ളിത്തുറന്നപ്പോൾ അവശനിലയിൽ കുട്ടിയെ കണ്ടു. കുട്ടിയെ ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രഹസ്യ ഭാഗത്തടക്കം പരുക്കേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കയച്ചു.


വാർത്തകൾ

Sign up for Newsletter



top