09
December 2019 - 8:34 pm IST

Download Our Mobile App

Flash News
Archives

Kerala

kerala-police-arrested-school-head-master-for-misbehaving-case

അ​​വ​​ധി ചോ​​ദി​​ച്ച​​തി​​ന് അ​​സ​​ഭ്യ​​വ​​ര്‍ഷം, പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ന്‍ അ​​റ​​സ്റ്റി​​ല്‍

Published:13 November 2019

അ​​വ​​ധി ചോ​​ദി​​ച്ച അ​​ധ്യാ​​പി​​ക​​യെ അ​​സ​​ഭ്യം പ​​റ​​ഞ്ഞ പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ന്‍ അ​​റ​​സ്റ്റി​​ല്‍. ഒ​​റ്റ​​പ്പാ​​ലം പി​​ലാ​​ത്ത​​റ എ​​സ്ഡി വി​എം എ​​ല്‍പി ​സ്‌​​കൂ​​ളി​​ലെ പ്ര​​ധാ​​ന അ​​ധ്യാ​​പ​​ക​​ൻ അ​​മ്പ​​ല​​പ്പാ​​റ പ​​ടി​​പ്പു​​ര​​ക്ക​​ല്‍ ഉ​​ദു​​മാ​​ൻ കു​ട്ടി​യെ​​യാ​​ണ് (54) ഒ​​റ്റ​​പ്പാ​​ലം പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

പാ​​ല​​ക്കാ​​ട്: അ​​വ​​ധി ചോ​​ദി​​ച്ച അ​​ധ്യാ​​പി​​ക​​യെ അ​​സ​​ഭ്യം പ​​റ​​ഞ്ഞ പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ന്‍ അ​​റ​​സ്റ്റി​​ല്‍. ഒ​​റ്റ​​പ്പാ​​ലം പി​​ലാ​​ത്ത​​റ എ​​സ്ഡി വി​എം എ​​ല്‍പി ​സ്‌​​കൂ​​ളി​​ലെ പ്ര​​ധാ​​ന അ​​ധ്യാ​​പ​​ക​​ൻ അ​​മ്പ​​ല​​പ്പാ​​റ പ​​ടി​​പ്പു​​ര​​ക്ക​​ല്‍ ഉ​​ദു​​മാ​​ൻ കു​ട്ടി​യെ​​യാ​​ണ് (54) ഒ​​റ്റ​​പ്പാ​​ലം പൊ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. സ്‌​​കൂ​​ള്‍ മാ​​നെ​​ജ​രു​​ടെ ഭാ​​ര്യ കൂ​​ടി​​യാ​​യ അ​​ധ്യാ​​പി​​ക​ ടി.​​എ​​ന്‍. ഗി​​രീ​​ശ്വ​​രി ന​​ല്‍കി​​യ പ​​രാ​​തി​​യി​​ലാ​​ണ് അ​​റ​​സ്റ്റ്. ഇ​​യാ​​ള്‍ക്കെ​​തി​രേ അ​​ധ്യാ​​പി​ക​​മാ​​ര്‍ നേ​​ര​​ത്തെ​​യും പ​​രാ​​തി ന​​ല്‍കി​​യി​​ട്ടു​​ണ്ട്. 

റെ​​ക്കോ​​ര്‍ഡ് ചെ​​യ്തി​​രു​​ന്ന വോ​​യ്‌​​സ് ക്ലി​​പ്പ​​ട​​ക്ക​​മാ​​ണ് ഗി​രീ​ശ്വ​രി പ​​രാ​​തി ന​​ല്‍കി​​യ​​ത്.​ സ്ത്രീ​​ക​​ളെ ലൈം​​ഗി​​ക ഉ​​ദ്ദേ​​ശ​​ത്തോ​​ടെ ശ​​ല്യം​ ചെ​​യ്യു​​ക​​യും അ​​പ​​മാ​​നി​​ക്കു​​ന്ന രീ​​തി​​യി​​ല്‍ പെ​​രു​​മാ​​റു​​ക​​യും അ​​സ​​ഭ്യം പ​​റ​​യു​​ക​​യും ചെ​​യ്ത​​തി​​നാ​​ണ് കേ​​സെ​​ടു​​ത്ത​​ത്. മ​​ക​​ന്‍റെ സ്‌​​കൂ​​ള്‍ ആ​​വ​​ശ്യ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​ച്ച​യ്ക്കു ശേ​​ഷം കാ​​ഷ്വ​​ല്‍ ലീ​​വ് വേ​​ണ​​മെ​​ന്ന്ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ഴാ​​ണ് പ്ര​​ധാ​​ന അ​​ധ്യാ​​പ​​ക​​നാ​​യ ഉ​​ദു​​മാ​​ൻ അ​​സ​​ഭ്യ വ​​ര്‍ഷം ന​​ട​​ത്തി​​യ​​ത്. തു​​ട​​ര്‍ന്ന് കു​​ഴ​​ഞ്ഞു വീ​​ണ അ​​ധ്യാ​​പി​​ക​​യെ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. 

സ്‌​​കൂ​​ളി​​ല്‍ പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​നും സ​​ഹ അ​​ധ്യാ​​പ​​ക​​രും ത​​മ്മി​​ല്‍ നി​​ല​​നി​​ന്നി​​രു​​ന്ന അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സ​​ത്തെ തു​​ട​​ര്‍ന്ന് ഒ​​രു മാ​​സം മു​​മ്പും മൂ​​ന്ന് അ​​ധ്യാ​​പി​​ക​​മാ​​ര്‍ ചേ​​ര്‍ന്ന് പ​​രാ​​തി ന​​ല്‍കി​​യി​​രു​​ന്ന​​താ​​യി പൊ​ലീ​​സ് പ​​റ​​യു​​ന്നു. ​കേ​​സു​​മാ​​യി മു​​ന്നോ​​ട്ട് പോ​​കാ​​ന്‍ ഇ​​വ​​ര്‍ക്ക് താ​​ത്പ​​ര്യ​​മി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും പോ​​ലീ​​സ് പ​​റ​​ഞ്ഞു.​ സി​ഐ ​എം.​ ​സു​​ജി​​ത്ത്, എ​​സ്ഐ ​എ​​സ്.​ അ​​നീ​​ഷ് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് ഉ​​ദു​​മാ​​ന്‍കു​​ട്ടി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.​ കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഉ​​ദു​​മാ​​ന് ഇ​​ട​​ക്കാ​​ല ജാ​​മ്യം അ​​നു​​വ​​ദി​​ച്ചു.


വാർത്തകൾ

Sign up for Newsletter



top