09
December 2019 - 9:11 pm IST

Download Our Mobile App

Flash News
Archives

Kerala

transgender-fight-in-kochi-town

ന​ഗ​ര​ത്തി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​‌നെ ആ​ക്ര​മി​ച്ച സ്വ​വ​ർ​ഗാ​നു​രാ​ഗി​യും ട്രാ​ൻ​സ്ജെ​ൻ​ഡ​റും അ​റ​സ്റ്റി​ൽ

Published:13 November 2019

എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ ട്രാ​ൻ​ജെ​ൻ​ഡേ​ഴ്സ് സം​ഘ​ങ്ങ​ൾ ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. മെ​ട്രൊ സ്റ്റേ​ഷ​ന് സ​മീ​പം നി​ന്നി​രു​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും വ​സ്ത്രാ​ക്ഷേ​പം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​നു മ​റ്റൊ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്വ​വ​ർ​ഗാ​നു​രാ​ഗി​യെ​യും പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. 

കൊ​ച്ചി: എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ൽ ട്രാ​ൻ​ജെ​ൻ​ഡേ​ഴ്സ് സം​ഘ​ങ്ങ​ൾ ത​മ്മി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. മെ​ട്രൊ സ്റ്റേ​ഷ​ന് സ​മീ​പം നി​ന്നി​രു​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നെ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും വ​സ്ത്രാ​ക്ഷേ​പം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​നു മ​റ്റൊ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്വ​വ​ർ​ഗാ​നു​രാ​ഗി​യെ​യും പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. 

വ്യാ​ജ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ആ​ണോ എ​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പാ​ലാ​രി​വ​ട്ടം മെ​ട്രൊ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു ഏ​റ്റ​മു​ട്ട​ൽ. അ​വ​ന്തി​ക, സാ​ൻ​ഫ്രി​യ, അ​ശ്വ​തി എ​ന്നീ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​ന് നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഈ ​സ​മ​യം മ​ദ്യ​പി​ച്ച് ഇ​വി​ടെ​യെ​ത്തി​യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ആ​ൻ​സി​യും സ്വ​വ​ർ​ഗാ​നു​രാ​ഗി രാ​ഗേ​ഷും ചേ​ർ​ന്നാ​ണു ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​ത്. 

മൂ​വ​രും ട്രാ​ൻ​സ്ജെ​ൻ​ഡ​റാ​ണെ​ന്നു തെ​ളി​യി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാ​ണി​ക്കാ​ൻ പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​താ​ണു സം​ഘ​ർ​ഷ​ത്തി​ലേ​ക്കു ന​യി​ച്ച​ത്. മൂ​ന്നു പേ​രും വി​സ​മ്മ​തി​ച്ച​തോ​ടെ ഇ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ ബ​ലാ​ത്കാ​ര​മാ​യി അ​ഴി​ക്കാ​ൻ പ്ര​തി​ക​ൾ ശ്ര​മി​ച്ചു. ഇ​തോ​ടെ അ​വ​ന്തി​ക​യും സാ​ൻ​ഫ്രി​യ​യും അ​ശ്വ​തി​യും മെ​ട്രൊ സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി​ക്ക‍യ​റി. പി​ന്തു​ട​ർ​ന്നെ​ത്തി​യ ആ​ൻ​സി​യും രാ​ഗേ​ഷും ഇ​വ​രെ വ​ടി കൊ​ണ്ട് അ​ടി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യു​മാ​യി​രു​ന്നു. കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. സ്റ്റേ​ഷ​നി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തോ​ടെ​യാ​ണു പ്ര​തി​ക​ൾ മ​ട​ങ്ങി​യ​ത്.

പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ൻ​സി​യെ​യും രാ​ഗേ​ഷി​നെ​യും തി​രി​ച്ച​റി​ഞ്ഞ​ത്. പ​രു​ക്കേ​ൽ​പ്പി​ച്ച​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നും ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പാ​ലാ​രി​വ​ട്ട​ത്ത് നാ​ലു മാ​സം മു​ൻ​പു കൂ​ട്ടു​കാ​രി​ക്കൊ​പ്പം സ്കൂ​ട്ട​റി​ൽ പോ‍യ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. പ​രാ​തി കൊ​ടു​ത്തി​ട്ടും പൊ​ലീ​സ് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ല്ലെ​ന്ന് അ​ന്നു പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. പാ​ലാ​രി​വ​ട്ടം, എ​റ​ണാ​കു​ളം സൗ​ത്ത് - നോ​ർ​ത്ത് മേ​ൽ​പ്പാ​ല​ങ്ങ​ൾ, കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് ഉ​ൾ​പ്പെ​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു വ്യാ​ജ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. രാ​ത്രി സ്ത്രീ​വേ​ഷം കെ​ട്ടി തെ​രു​വോ​ര​ങ്ങ​ളി​ൽ കാ​ത്തു​നി​ന്ന് അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​താ​ണു പ​തി​വ്. ഇ​ട​പാ​ടു​കാ​രാ​യി എ​ത്തു​ന്ന യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു സ്വ​ർ​ണ​വും പ​ണ​വും ക​വ​രു​ന്ന​തും പ​തി​വാ​ണ്. തു​ട​ർ​ന്നാ​ണ് കൊ​ച്ചി​യി​ലെ ട്രാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രു​ടെ സം​ഘ​ട​ന ത​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ൾ​ക്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top