12
December 2019 - 10:54 am IST

Download Our Mobile App

Flash News
Archives

Gadget

technopark-receives-kerala-renewable-energy-award

സം​സ്ഥാ​ന പു​ന​രു​ത്പാ​ദ​ന ഊ​ര്‍ജ പു​ര​സ്കാ​രം ടെ​ക്നോ​പാ​ര്‍ക്കി​ന്

Published:13 November 2019

പ്ര​കൃ​തി സൗ​ഹൃ​ദ പാ​ര​മ്പ​ര്യേ​ത​ര ഊ​ര്‍ജോ​ത്പാ​ദ​ന​ത്തി​ല്‍ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ടെ​ക്നോ​പാ​ര്‍ക്കി​ന് അം​ഗീ​കാ​രം. ടെ​ക്നോ​പാ​ര്‍ക്കി​ലെ ഏ​റ്റ​വും വ​ലി​യ ഐ​ടി കെ​ട്ടി​ട​മാ​യ ഗം​ഗ യ​മു​ന ട്വി​ന്‍ ട​വ​റി​നു മു​ക​ളി​ല്‍ സ്ഥാ​പി​ച്ച 200 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള സൗ​രോ​ര്‍ജ പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ അ​ക്ഷ​യ ഊ​ര്‍ജ പു​ര​സ്കാ​രം ല​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​രം: പ്ര​കൃ​തി സൗ​ഹൃ​ദ പാ​ര​മ്പ​ര്യേ​ത​ര ഊ​ര്‍ജോ​ത്പാ​ദ​ന​ത്തി​ല്‍ മി​ക​ച്ച മു​ന്നേ​റ്റം ന​ട​ത്തി​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ടെ​ക്നോ​പാ​ര്‍ക്കി​ന് അം​ഗീ​കാ​രം. ടെ​ക്നോ​പാ​ര്‍ക്കി​ലെ ഏ​റ്റ​വും വ​ലി​യ ഐ​ടി കെ​ട്ടി​ട​മാ​യ ഗം​ഗ യ​മു​ന ട്വി​ന്‍ ട​വ​റി​നു മു​ക​ളി​ല്‍ സ്ഥാ​പി​ച്ച 200 മെ​ഗാ​വാ​ട്ട് ഉ​ത്പാ​ദ​ന ശേ​ഷി​യു​ള്ള സൗ​രോ​ര്‍ജ പ​ദ്ധ​തി​ക്ക് സം​സ്ഥാ​ന സ​ര്‍ക്കാ​രി​ന്‍റെ അ​ക്ഷ​യ ഊ​ര്‍ജ പു​ര​സ്കാ​രം ല​ഭി​ച്ചു. ഈ ​സൗ​രോ​ര്‍ജ വൈ​ദ്യു​തി ഉ​ത്പാ​ദ​ന പ്ലാ​ന്‍റി​ല്‍ ഒ​രു വ​ര്‍ഷ​ത്തി​നി​ടെ 2.21 ല​ക്ഷം കി​ലോ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ച്ചി​ട്ടു​ണ്ട്. 

40,000 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള ഈ ​റൂ​ഫ് ടോ​പ് പ്ലാ​ന്‍റ് ഗ്രി​ഡു​മാ​യും ബ​ന്ധി​പ്പി​ച്ചി​ട്ടു​ണ്ട്. "പ​ര​മ്പ​രാ​ഗ​ത ഊ​ര്‍ജ സ്രോ​ത​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം ഈ ​പ്ലാ​ന്‍റ് സ്ഥാ​പി​ച്ച​ത്. ഇ​തു പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ പു​റ​ത്തു നി​ന്ന് വാ​ങ്ങു​ന്ന വൈ​ദ്യു​തി​യു​ടെ അ​ള​വ് കു​റ​ക്കാ​നും ടെ​ക്നോ​പാ​ര്‍ക്കി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ടെ​ക്നോ​പാ​ര്‍ക്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നെ​ജ​ര്‍ (പ്രൊ​ജ​ക്റ്റ്സ്) മാ​ധ​വ​ന്‍ പ്ര​വീ​ണ്‍ പ​റ​ഞ്ഞു.' 

25 വ​ര്‍ഷം കാ​ലാ​വ​ധി​യു​ള്ള ഈ ​സൗ​രോ​ര്‍ജ പ്ലാ​ന്‍റ് അ​നെ​ര്‍ട്ടി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ കെ​ല്‍ട്രോ​ണ്‍ സ്ഥാ​പി​ച്ച​താ​ണ്. ടെ​ക്നോ​പാ​ര്‍ക്കി​ലെ ഐ​ടി, ഐ​ടി അ​നു​ബ​ന്ധ ക​മ്പ​നി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി വൈ​ദ്യു​തി വി​ത​ര​ണം ചെ​യ്യാ​നും ടെ​ക്നോ​പാ​ര്‍ക്കി​ന് ലൈ​സ​ന്‍സു​ണ്ട്. ചെ​റു​കി​ട വൈ​ദ്യു​തി വി​ത​ര​ണ ലൈ​സ​ന്‍സു​ള്ള സം​സ്ഥാ​ന​ത്തെ എ​ട്ടു സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ടെ​ക്നോ​പാ​ര്‍ക്ക്. ഈ ​സൗ​രോ​ര്‍ജ  പ്ലാ​ന്‍റ് വ​ഴി ഇ​തു​വ​രെ 187.25 ട​ണ്‍ കാ​ര്‍ബ​ണ്‍ പു​റ​ന്ത​ള്ള​ല്‍ ഒ​ഴി​വാ​ക്കാ​നാ​യി​ട്ടു​ണ്ട്. 2017-18 വ​ര്‍ഷം കൈ​വ​രി​ച്ച മി​ക​വി​ന് പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഗ​ണ​ത്തി​ലാ​ണ് ടെ​ക്നോ​പാ​ര്‍ക്ക് ഒ​ന്നാ​മ​തെ​ത്തി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top