12
December 2019 - 4:28 am IST

Download Our Mobile App

Flash News
Archives

Fitness

how-to-control-diabetes-naturally

വ​രു​തി​യി​ലാ​ക്കാം പ്ര​മേ​ഹ​ത്തെ

Published:14 November 2019

ഒ​ന്നു പു​റ​ത്തേ​ക്ക​ിറ​ങ്ങി ക​ണ്ണോ​ടി​ച്ചാ​ല്‍ ന​മ്മ​ള്‍ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാണാ​ന്‍ സാ​ധി​ക്കു​ന്ന​ത് പ്ര​മേ​ഹ ബാ​ധി​ത​രെ​യാ​ണ്. പ​ല​രും വ​ള​രെ ഭ​യ​ത്തോ​ടെ​യാ​ണ് ഈ ​രോ​ഗ​ത്തെ കാ​ണു​ന്ന​ത്.

ഒ​ന്നു പു​റ​ത്തേ​ക്ക​ിറ​ങ്ങി ക​ണ്ണോ​ടി​ച്ചാ​ല്‍ ന​മ്മ​ള്‍ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ കാണാ​ന്‍ സാ​ധി​ക്കു​ന്ന​ത് പ്ര​മേ​ഹ ബാ​ധി​ത​രെ​യാ​ണ്. പ​ല​രും വ​ള​രെ ഭ​യ​ത്തോ​ടെ​യാ​ണ് ഈ ​രോ​ഗ​ത്തെ കാ​ണു​ന്ന​ത്.  രോ​ഗ​മാ​ണെ​ന്ന​തി​ലു​പ​രി ജീ​വി​ത​ശൈ​ലീ രോ​ഗ​മാ​യ​തു​കൊ​ണ്ട്  ശ​രി​യാ​യ  ജീ​വ​ിത​രീ​തി​ലൂ​ടെ പ്ര​മേ​ഹ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​വും. ഇ​തി​ല്‍ പ്ര​ധാ​നം ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണ​വും ചി​ട്ട​യാ​യ വ്യാ​യാ​മ​വു​മാ​ണ്. ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ നാം ​പ്ര​ത്യേ​ക ശ്ര​ദ്ധ​കൊ​ടു​ക്ക​ണം.   ഭാ​രം കു​റ​യ്ക്കു​ന്ന​തി​ന് പ​ല ഭ​ക്ഷ​ണ​രീ​തി​ക​ളും നി​ല​വി​ലു​ണ്ട്. എ​ന്നാ​ല്‍, ഏ​തു രീ​തി സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ലും ദി​വ​സ​വും ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ക​ലോ​റി​മൂ​ല്യം കു​റ​യ്ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ഭാ​ര​വും പ്ര​മേ​ഹ​സാ​ധ്യ​ത​യും കു​റ​യ്ക്കാം.

മാം​സ്യം, കൊ​ഴു​പ്പ്, അ​ന്ന​ജം മു​ത​ലാ​യ മാ​ക്രോ​ന്യൂ​ട്രി​യ​ന്‍സി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നി​ന്‍റെ അ​ള​വ് കു​റ​ച്ച് ക​ലോ​റി കു​റ​യ്ക്കാം. എ​ന്നാ​ല്‍, ഏ​തെ​ങ്കി​ലും ഒ​രു പോ​ഷ​ക​ഘ​ട​ക​ത്തി​ന്‍റെ അ​ള​വ് വ​ള​രെ​യ​ധി​കം കു​റ​യ്ക്കു​ന്ന​ത് അ​ത്ര ന​ല്ല​ത​ല്ല. മൊ​ത്തം ക​ലോ​റി കു​റ​ച്ചു​കൊ​ണ്ട് ത​വി​ടു​ക​ള​യാ​ത്ത  ധാ​ന്യ​ങ്ങ​ള്‍, പ​യ​റു​വ​ര്‍ഗ​ങ്ങ​ള്‍, പ​ഴ​ങ്ങ​ള്‍, മ​ത്സ്യം തു​ട​ങ്ങി​യ പോ​ഷ​ക​മൂ​ല്യ​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ക​യാ​ണ് ഈ ​രോ​ഗ​മു​ള്ള​വ​ര്‍ ചെ​യ്യേ​ണ്ട​ത്.  ത​വി​ടു​ക​ള​ഞ്ഞ ധാ​ന്യ​ങ്ങ​ള്‍, മൈ​ദ, പാ​യ്ക്ക​റ്റ് പാ​നീ​യ​ങ്ങ​ള്‍, ഇ​റ​ച്ചി, വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ള്‍, എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക. പ്ര​മേ​ഹ​രോ​ഗി​ക​ള്‍ക്ക് ദീ​ര്‍ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ല അ​സു​ഖ​ങ്ങ​ളും വ​രാ​റു​ണ്ട്. വൃ​ക്ക​ക​ളു​ടെ ത​ക​രാ​ര്‍, ക​ണ്ണി​ലെ റെ​റ്റി​ന​യു​ടെ ത​ക​രാ​ര്‍, കാ​ലി​ലെ ഞ​ര​മ്പു​ക​ളു​ടെ ത​ക​രാ​ര്‍ എ​ന്നി​വ​യെ​ല്ലാം പ്ര​മേ​ഹ​ബാ​ധി​ത​രി​ല്‍ ക​ണ്ടു​വ​രാ​റു​ണ്ട്. 
 
ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് മ​രു​ന്നു​ക​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും സ്വാ​ഭാ​വി​ക​മാ​യി നി​ല​നി​ര്‍ത്തു​ന്ന​തി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ ഇ​വ​യെ ത​ട​യാം. അ​തി​നൊ​പ്പം കൃ​ത്യ​മാ​യ ജീ​വി​ത ക്ര​മം​കൂ​ടി ശീ​ലി​ച്ചാ​ല്‍ ഈ ​രോ​ഗ​ത്തെ വ​രു​തി​യിലാ​ക്കാം. തൊ​ണ്ണൂ​റു​ക​ളു​ടെ അ​വ​സാ​ന​ത്തി​ല്‍ ന​ട​ന്ന ഡ​യ​ബ​റ്റി​ക്  പ്രി​വ​ന്‍ഷ​ന്‍ പ്രോ​ഗ്രാം  പ​ഠ​ന​ത്തി​ലെ ക​ണ്ട​ത്ത​ല്‍ ഇ​ത് തെ​ളി​യി​ക്കു​ന്ന​താ​ണ്. ഡ​യ​ബ​റ്റി​ക് രോ​ഗ​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള മൂ​വാ​യി​ര​ത്തി​ല​ധി​കം​പേ​രി​ല്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ല്‍ ഭ​ക്ഷ​ണ​നി​യ​ന്ത്ര​ണ​വും ചി​ട്ട​യാ​യ വ്യാ​യാ​മ​വും​മൂ​ലം ശ​രീ​ര​ഭാ​രം കു​റ​ഞ്ഞ​താ​യി ക​ണ്ടു. മൂ​ന്നു വ​ര്‍ഷ​മാ​യ​പ്പോ​ഴേ​ക്കും പ്ര​മേ​ഹ​സാ​ധ്യ​ത 60 ശ​ത​മാ​ന​ത്തോ​ളം കു​റ​ഞ്ഞ​താ​യും ക​ണ്ടു. 


വാർത്തകൾ

Sign up for Newsletter



top