14
December 2019 - 1:26 pm IST

Download Our Mobile App

Kerala

cpim-wayanad-leader-m-velayudhan-passes-away

സിപിഎം നേതാവ് എം വേലായുധൻ അന്തരിച്ചു

Published:13 November 2019

വയനാട്ടിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ  നിന്ന്‌ പ്രവർത്തിച്ചവരിൽ ഒരാളാണ്‌. ദീർഘകാലം കർഷകസംഘത്തിന്‍റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു അദ്ദേഹം. 

കൽപ്പറ്റ: സിപിഎം വയനാട്‌ മുൻ ജില്ലാ സെക്രട്ടറി എം വേലായുധൻ (71) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്‌ച വൈകുന്നേരം 6.30ഓടെ വൈത്തിരിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വയനാട്ടിൽ കമ്യൂണിസ്റ്റ്‌ പാർടി കെട്ടിപ്പടുക്കുന്നതിൽ മുൻ നിരയിൽ  നിന്ന്‌ പ്രവർത്തിച്ചവരിൽ ഒരാളാണ്‌. ദീർഘകാലം കർഷകസംഘത്തിന്‍റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു അദ്ദേഹം. 

2016 ഓഗസ്റ്റിൽ ജില്ലാ സെക്രട്ടറിയായ വേലായുധൻ കഴിഞ്ഞ സമ്മേളനകാലം വരെ തുടർന്നു. രോഗബാധിതനായതിനെ തുടർന്ന്‌ സെക്രട്ടറിയുടെ ചുമതല ഒഴിയുകയായിരുന്നു. 1995 മുതൽ വയനാട് ജില്ലാ കമ്മിറ്റിയംഗമാണ്. പിന്നീട്‌ സെക്രട്ടറിയറ്റ്‌ അംഗമായി.  30 വർഷത്തോളം ബാലസംഘത്തിന്‍റെ ജില്ലാ രക്ഷാധികാരിയായിരുന്നു. മികച്ച സഹകാരികൂടിയായ വേലായുധൻ നിരവധി സഹകരണ സ്ഥാപനങ്ങളുടെയും നേതൃത്വം വഹിച്ചിട്ടുണ്ട്. കോട്ടത്തറയിലെ മന്ദലത്ത്‌ ഉക്കണ്ടൻ നായരുടെയും ചെറൂണിക്കുട്ടിയമ്മയുടെയും മകനായി 1948 ജൂൺ എട്ടിനായിരുന്നു ജനനം. 

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വച്ച മൃതദേഹം വ്യാഴാഴ്‌ച രാവിലെ 12 മണിക്ക് കോട്ടത്തറയിലെ നായനാർ സ്‌മാരക ഹാളിലേക്ക്‌ കൊണ്ടുവരും. അവിടെ പൊതുദർശനത്തിനുശേഷം മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. ഭാര്യ: യശോദ. മക്കൾ: ആശ (വയനാട്‌ ജില്ലാ സഹകരണ ബാങ്ക്‌), അജിത്‌പാൽ.  മരുമക്കൾ: ബിനു, ശ്രീജ.


വാർത്തകൾ

Sign up for Newsletter



top