09
December 2019 - 9:49 pm IST

Download Our Mobile App

Flash News
Archives

Kerala

hatred-content-in-social-media-one-arrest-in-kasaragod

സോഷ്യൽ മീഡിയയിൽ വർഗീയ പ്രചരണം; കാസർഗോഡ് ഒരാൾ അറസ്റ്റിൽ

Published:13 November 2019

കാസർഗോഡ് ഉളിയത്തടുക്ക സ്വദേശി നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ ഐപിസി 153-എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കാസർഗോഡ്: സാമുദായിക വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍, സോഷ്യൽ മീഡിയയിൽ വർഗീയ പ്രചരണം നടത്തിയതിന് ഒരാൾ പൊലീസ് പിടിയിലായി. കാസർഗോഡ് ഉളിയത്തടുക്ക സ്വദേശി നൗഫലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇയാൾക്കെതിരെ ഐപിസി 153-എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നൗഫലിന് പുറമെ മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല.

അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ കഴിഞ്ഞ ദിവസം അർധരാത്രിയാണ് പിൻവലിച്ചത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി വ്യാഴാഴ്ച വരാനിരിക്കെ ജില്ലയിൽ വീണ്ടും കനത്ത സുരക്ഷയും പൊലീസ് പട്രോളിങ്ങും ഏർപ്പെടുത്തി.


വാർത്തകൾ

Sign up for Newsletter



top