Published:13 November 2019
മലപ്പുറം: തിരൂരിൽ സദാചാര പൊലീസ് ചമഞ്ഞ് ഒരു സംഘം ആളുകൾ ഭർത്താവിനേയും യുവതിയേയും മർദ്ദിച്ചതായി പരാതി. തിരൂർ കൂട്ടായി സ്വദേശി കുറിയന്റെ പുരക്കൽ ജംഷീർ, ഭാര്യ സഫിയ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ബന്ധുവീട്ടിൽ പോയി ഒട്ടോറിക്ഷയിൽ വരികയായിരുന്നു ഇരുവരും. കുഞ്ഞിന് പാല് കൊടുക്കാനായി വാഹനം നിർത്തിയപ്പോൾ ഒരു സംഘം ആളുകൾ ഇവരുടെ സമീപത്തേക്ക് വരികയും ഇവരെ മർദ്ദിച്ചെന്നുമാണ് പരാതി. ബഹളം കേട്ട് ഓടിക്കൂടിയവരാണ് പിന്നീട് ദമ്പതികളെ രക്ഷിച്ചത്.