16
July 2020 - 10:32 pm IST

Download Our Mobile App

Flash News
Archives

Kerala

sabarimala

ശബരിമല വിധിയിലെ നാൾവഴികൾ

Published:14 November 2019

എന്നാൽ അതിനുശേഷം അതിശക്തമായ പ്രതിഷേധമാണ് ശബരിമല വിഷയത്തിൽ നാടെങ്ങും അരങ്ങേറിയത്. ആചാരസംരക്ഷണത്തിനായി വിശ്വാസികൾ രംഗത്തിറങ്ങിയപ്പോൾ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടിലായിരുന്നു സർക്കാർ.

കൊച്ചി: ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് 2018 സെപ്റ്റംബർ 28 നാണ്. എന്നാൽ അതിനുശേഷം അതിശക്തമായ പ്രതിഷേധമാണ് ശബരിമല വിഷയത്തിൽ നാടെങ്ങും അരങ്ങേറിയത്. ആചാരസംരക്ഷണത്തിനായി വിശ്വാസികൾ രംഗത്തിറങ്ങിയപ്പോൾ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടിലായിരുന്നു സർക്കാർ.

2018ൽ തുലാമാസ പൂജകൾക്കും ചിത്തിര ആട്ടവിശേഷത്തിനും ശബരിമല നട തുറന്നപ്പോൾ നാടകീയ രംഗങ്ങൾക്കാണ് സന്നിധാനവും പരിസരപ്രദേശവും സാക്ഷിയായത്. ഇതിനിടയിൽ ശബരിമല കേസിൽ അൻപതിലധികം പുനഃപരിശോധന ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തി.

നാൾവഴികളിലൂടെ...

1951 മെയ് 18 - 10-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരി മലയിൽ പ്രവേശിക്കരുതെന്ന് ആചാരം. 1951 മേയ് 18-ന് ഔദ്യോഗിക ഉത്തരവാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിപ്പ് നൽകി.

1952 നവംബർ 24 - ബോർഡ് സെക്രട്ടറിയുടെ തീരുമാനം അംഗീകരിച്ച് ക്ഷേത്രം വിളംബരമിറക്കി.

1965- കേരള പൊതു ഹിന്ദു ആരാധ നാലയ പ്രവേശനാധികാരച്ചട്ടത്തിലെ മൂന്ന് (ബി) പ്രകാരം വിലക്ക് നിയമപരമാക്കി.

1969- ശബരിമല ദേവപ്രശ്നം. ഭഗവാൻ നൈഷ്ഠിക ബ്രഹ്മചാരിയെന്ന് അതിൽ പറഞ്ഞു. ആ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ആയതിനാൽ യുവതീപ്രവേശം അരുതെന്ന് ബോർഡ്.

1972 നവംബർ12 - യുവതികൾ വരരുതെന്ന് ബോർഡ് മാധ്യമങ്ങളിൽ അറിയിപ്പ് നൽകി.

1986 മാർച്ച് 8 - സന്നിധാനത്ത് സിനിമാ ചിത്രീകരണം യുവനടിമാർ നൃത്തം ചെയ്തതടക്കമുള്ള വിഷയങ്ങൾ റാന്നി കോടതിയിൽ കേസായി. അനുമതി നൽകിയ ഓഫീസർ, നടിമാർ, സിനിമാ പ്രവർത്തകർ എന്നിവരെ ശിക്ഷിച്ചു.

1991 - യുവതി പ്രവേശം ഹൈക്കോടതി വിലക്കുന്നു.

1993- ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ചന്ദ്രികയുടെ പേരക്കുട്ടിക്ക് സന്നിധാനത്ത് ചോറൂണ് നടത്തി. ചടങ്ങിൽ യുവതികൾ പങ്കെടുത്തത് ചിത്രം സഹിതം പുറത്തുവന്നതോടെ വിവാദം.

2006 ജൂൺ 26 - ശബരിമലയിൽ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ ദേവപ്രശ്നം. വിഗ്രഹത്തിൽ സ്ത്രീ സ്പർശം ഉണ്ടായെന്ന വെളിപ്പെടുത്തൽ. താനാണ് സ്പർശിച്ചതെന്ന് നടി ജയമാല. ഇതേ വർഷം ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ.

2007 നവംബർ 13 - യുവതി പ്രവേശം അനുവദിക്കാം എന്ന് കാട്ടി വി.എസ് സർക്കാർ സത്യവാങ്മൂലം നൽകി.

2008 മാർച്ച് 7 - കേസ് സുപ്രീംകോടതി മൂന്നംഗ ബെഞ്ച് പരിഗണിച്ചു.

2016 ഫെബ്രുവരി 5 - അന്നത്തെ യുഡിഎഫ് സർക്കാർ സത്യവാങ്മൂലം മാറ്റി, ആചാരം തുടരണമെന്ന നിലപാട് സ്വീകരിച്ചു.

2016 ഒക്ടോബർ 13 - കേസ് ഭരണഘടനാ ബെഞ്ചിന് വിടുന്നു.

2018 സെപ്റ്റംബർ 28- യുവതീപ്രവേശം അനുവദിച്ച് വിധി.

ഒക്ടോബർ 2 -പന്തളത്ത് നാമജപഘോഷയാത്ര. 

ഒക്ടോബർ 8 - യുവതീ പ്രവേശനം അനുവദിച്ച് വിധി. വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ. എൻഎസ്എസ് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി.

നവംബർ 6 - ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോൾ സന്നിധാനത്ത് സംഘർഷം. യുവതി എന്ന് ധരിച്ച് 50 കഴിഞ്ഞ സ്ത്രീയെ തടഞ്ഞത് വിവാദം. പതിനെട്ടാം പടിയിലും പ്രതിഷേധം. ഈ കേസിൽ പിന്നീട് കെ.സുരേന്ദ്രനെ പ്രതിയാക്കി.

നവംബർ 16- ശബരിമല നടതുറന്നു. കനത്ത സുരക്ഷ, മാധ്യമവിലക്ക്.

നവംബർ 18 - കെ. സുരേന്ദ്രൻ അറസ്റ്റിൽ. പിന്നീട് അദ്ദേഹത്തിന് എതിരെ 244 കേസുകൾ.

2019 ജനുവരി 1 - നവോത്ഥാനം പ്രഖ്യാപിച്ച് സർക്കാർ നേതൃത്വത്തിൽ വനിതാമതിൽ.

ജനുവരി 2 - ബിന്ദു, കനകദുർഗ എന്നിവർ പൊലീസ് അകമ്പടിയിൽ ദർശനം നടത്തി.

ഫെബ്രുവരി 6 - സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾവാദം കേട്ടു. വിധി പറയാൻ മാറ്റി.

നവംബർ‌ 14 - ശബരിമല കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന് വിട്ടു.


വാർത്തകൾ

Sign up for Newslettertop