12
December 2019 - 4:44 am IST

Download Our Mobile App

Flash News
Archives

Kerala

sabarimala1

ശബരിമല വിധി അൽപ്പസമയത്തിനകം: ചീഫ് ജസ്റ്റിസ് കോടതിയിലെത്തി

Published:14 November 2019

പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പറഞ്ഞത് 2018 സെപ്റ്റംബര്‍ 28 നായിരുന്നു.

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ നിലപാട് അൽപസമയത്തിനകം. പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പറഞ്ഞത് 2018 സെപ്റ്റംബര്‍ 28 നായിരുന്നു.

ഇതിന് ശേഷം വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 56 പുന:പരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിധിയിൽ പുന:പരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തിലാണ് സുപ്രീംകോടതിയിൽ നിന്ന് തീര്‍പ്പ് പ്രതീക്ഷിക്കുന്നത്. ഹര്‍ജികളിൽ ഫെബ്രുവരി ആറിന് കോടതി വാദം കേട്ടിരുന്നു. അയോധ്യ വിധിക്ക് സമാനമായ സുരക്ഷാ സംവിധാനങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കേരളത്തിനകത്തും പുറത്തുമായി രാജ്യം തന്നെ ആകാംക്ഷയോടെ കാത്തിരുന്ന വിധിയാണ് സുപ്രീംകോടതിയിൽ നിന്ന് വരാനിരിക്കുന്നത്.

സാധാരണ സാഹചര്യങ്ങളിൽ ഉടനടി തീര്‍പ്പാക്കുന്നതാണ് പുന:പരിശോധന ഹര്‍ജികളെന്നിരിക്കെ തുറന്ന കോടതിയിൽ വാദം കേട്ട് ഒമ്പത് മാസത്തിന് ശേഷമാണ് സുപ്രീംകോടതി ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹര്‍ജികളിൽ തീര്‍പ്പ് പറയുന്നെതെന്നതും ശ്രദ്ധേയമാണ്. രാവിലെ പത്ത് മണിക്ക് തന്നെ ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ കോടതിയിലെത്തി.


വാർത്തകൾ

Sign up for Newsletter



top